Wednesday, 7 November 2012


ബസ് യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചു; കുറഞ്ഞ നിരക്ക് ആറുരൂപയാക്കി

Published on  07 Nov 2012
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് യാത്രാക്കൂലി വര്‍ദ്ധിപ്പിച്ചു. ബസിന്റെ കുറഞ്ഞ നിരക്ക് അഞ്ചുരൂപയില്‍ നിന്നും ആറുരൂപയാക്കി വര്‍ദ്ധിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി ഒരു രൂപയായി വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഓട്ടോ റിക്ഷ, ടാക്‌സി നിരക്കുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച ഉപസമിതി വര്‍ദ്ധനവിന് അനുമതി നല്‍കിയിരുന്നു. ഈ ശുപാര്‍ശകൂടി പഠിച്ചാണ് മന്ത്രിസഭ നിരക്ക് വര്‍ദ്ധനവിന് പച്ചക്കൊടി കാണിച്ചത്.

ബസ് യാത്രാക്കൂലി ഏഴു രൂപയും ഓട്ടോറിക്ഷകള്‍ക്ക് 15 രൂപയും ടാക്‌സികള്‍ക്ക് 100 രൂപയും കുറഞ്ഞ നിരക്ക് വേണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. കഴിഞ്ഞ ഓഗസ്തിലാണ് അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്.

കുറഞ്ഞ ബസ് ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറുരൂപയാക്കുക, ഓട്ടോ റിക്ഷയുടെ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 15 രൂപയാക്കുക, കിലോമീറ്ററിനുള്ള ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കുക, ടാക്‌സിയുടെ കുറഞ്ഞ നിരക്ക് 60ല്‍ നിന്ന് 100 രൂപയാക്കുക, ടാക്‌സി കിലോമീറ്റര്‍ നിരക്ക് എട്ടില്‍ നിന്ന് 10 രൂപയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജസ്റ്റീസ് രാമചന്ദ്രന്‍ സമിതി സമര്‍പ്പിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

No comments:

Post a Comment