Thursday, 8 November 2012

കുപ്പിവെള്ളത്തിന് പരമാവധി വില 15 രൂപ
Posted on: Friday, 09 November 2012


കൊച്ചി: ഒരു ലിറ്റർ ബോട്ടിൽ കുടിവെള്ളത്തിന് ഏറ്റവും കൂടിയ വില 15 രൂപയായി ഏകീകരിച്ചതായി കേരള ബോട്ടിൽസ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്ര് എ.ഇ. മുഹമ്മദ് അറിയിച്ചു.
കുടിവെള്ളത്തിന് അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ലിറ്റർ ബോട്ടിലിന് എട്ടു രൂപയാണ് ഉല്പാദന ചെലവ്. വിതരണക്കാർക്ക് മാർജിൻ ലഭിക്കുന്നത് 1.25 രൂപ. എന്നാൽ ഉപയോക്താക്കളിൽ നിന്ന് ചിലർ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 17 രൂപ മുതൽ 24 രൂപ വരെ ഈടാക്കുന്നു. ഇത്തരം ചൂഷണം അവസാനിപ്പിക്കാനാണ് ഏകീകൃത കൂടിയ വില നിശ്ചയിച്ചിട്ടുള്ളതെന്ന് അസോസിയേഷൻ സെക്രട്ടറി കെ.എസ്. സഞ്ജിത് വിശദീകരിച്ചു.

No comments:

Post a Comment