മരിച്ച ഭര്‍ത്താവ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി ഭാര്യ മൂന്ന് വര്‍ഷം കാത്തിരുന്നു, അദ്ദേഹത്തിന്റെ മൃതദേഹവുമായി! മധ്യ റഷ്യയിലെ യാരോസ്ലാവല്‍ പ്രദേശത്താണ് സംഭവം നടന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്താവുന്നത്. 2009 ഓഗസ്‌റ്റ് 14 മുതല്‍ 2012 ജൂലൈ രണ്ട് വരെയാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി മൃതദേഹം കാത്തു സൂക്ഷിച്ചത്.
ഭര്‍ത്താവ് തിരികെയെത്തുമെന്ന ഉറച്ച വിശ്വാസമായിരുന്നു റഷ്യന്‍ വനിതയ്‌ക്കുണ്ടായിരുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം മൃതദേഹം വീട്ടിലെ ഒരു മുറിയില്‍ സൂക്ഷിച്ചു. പിതാവിനെ ദിവസവും സന്ദര്‍ശിക്കണമെന്നും താന്‍ തയാറാക്കുന്ന സൂപ്പ് കുടിപ്പിക്കണമെന്നും ഇവര്‍ തന്റെ അഞ്ച് മക്കള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. താന്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ കടന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് വൈകുമെന്നായിരുന്നു പാവം ഭാര്യയുടെ വിശ്വാസം.
ഇവരുടെ മനോനില തകരാറിലാണെന്ന് അന്വേഷണ സംഘത്തിന് വ്യക്‌തമായിട്ടുണ്ട്. അമ്മയുടെ സമാധാനത്തിനു വേണ്ടി മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ പോയി വരുന്ന മക്കള്‍ പിതാവ് തങ്ങളോട് സംസാരിച്ചുവെന്നും ഭക്ഷണം കഴിച്ചുവെന്നും പറയുന്നത് പതിവായിരുന്നു. പിതാവിന്റെ മൃതദേഹം ചീഞ്ഞു തുടങ്ങിയപ്പോള്‍ റൂം ഫ്രഷ്‌നര്‍ ഉപയോഗിച്ചാണ് അവര്‍ ആ ഘട്ടം തരണം ചെയ്‌തത്. പിന്നീട് വീട് മാറുന്ന സമയത്താണ് അവര്‍ പിതാവിന്റെ മൃതദേഹം അമ്മ കാണാതെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മൃതദേഹം ഒരു പ്ലാസ്‌റ്റിക് കവറിലാക്കി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. എന്നാല്‍, തലയും ഒരു കൈയും വേര്‍പെട്ടു പോയതിനാല്‍ അവ ചവറു കൂനയില്‍ കളയുായായിരുന്നു എന്നും കുട്ടികള്‍ പറഞ്ഞു. |
No comments:
Post a Comment