Tuesday, 13 November 2012

കടുവ കെണിയിൽ കുടുങ്ങി
Posted on: Wednesday, 14 November 2012


മാനന്തവാടി: ദിവസങ്ങളായി തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവ വനം വകുപ്പ്സ്ഥാപിച്ച കെണിയിൽ കുടങ്ങി. കടുവാ ഭീഷണിക്കെതിരെ ഇന്നലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിൽ ഹർത്താൽ തുടങ്ങിയ വേളയിലാണ് നാടകീയമായി കടുവ കെണിയിൽ കുടങ്ങിയ വിവരം നാട്ടുകാരിലെത്തിയത്. ഉടൻ കിട്ടിയ വാഹനങ്ങളിൽ നാട്ടുകാർ സംഭവ സ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ മറ്റൊരു പെൺകടുവയുടെ ജഡം തോൽപ്പെട്ടി വനത്തിൽ കണ്ടെത്തിയിരുന്നു. കടുവകളുടെ പോരാട്ടത്തിൽ ചത്തതാണെന്നാണ് വനം വകുപ്പുകാരുടെ പ്രാഥമിക നിഗമനം.

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പുലിവാൽമുക്കിലെ വനത്തോട് ചേർന്നാണ് വനം വകുപ്പുകാർ കടുവയെ കുടുക്കാനായി ഇന്നലെ കൂട് സ്ഥാപിച്ചത്. ഈ പ്രദേശത്ത് നിന്നാണ് കഴിഞ്ഞ ദിവസം ഇളമ്പിലാക്കുഴി ജയചന്ദ്രന്റെ രണ്ട് പശുക്കളെ കടുവ കൊന്നത്. അത് കൊണ്ടാണ് ‌ഈ പ്രദേശത്ത് തന്നെ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൂട്ടിനുളളിൽ കടുവ കുടുങ്ങിയത്. കടുവയെ കുടുക്കൻ വേണ്ടി കൂട്ടിനുളളിൽ കെട്ടിയ വളർത്ത് മൃഗത്തിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ വനം വകുപ്പുകാരാണ് കൂടിനുളളിൽ കുടുങ്ങിയ ശല്യക്കാരനായ കടുവയെ ആദ്യം കാണുന്നത്. പതിനഞ്ച് വയസ് പ്രായം വരും കടുവക്ക്. കടുവ കുടുങ്ങിയ വിവരം അറിഞ്ഞയുടൻ തന്നെ നോർത്ത് വയനാട് ഡി. എഫ്. ഒ ഷാനവാസ്, വെറ്ററനറി സർജൻ ഡോ: അരുൺ സക്കറിയ എന്നിവർ സ്ഥലത്തെത്തി. പിടികൂടിയ കടുവയെ മുതുമല വന്യമൃഗ കേന്ദ്രത്തിലേക്ക് കൊണ്ട് പോകാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

No comments:

Post a Comment