Thursday, 8 November 2012

സംഖ്യാജ്യോതിഷത്തിലൂടെ സ്വന്തം ഭാവി അറിയൂ

Posted on: Sunday, 21 October 2012


ലോകത്തെ ഏറ്റവും വലിയ സംഖ്യയായാലും അത് ഒന്നിനും പത്തിനുമുള്ളിലൊതുങ്ങും. അതായത് ഒന്നുമുതൽ പൂജ്യംവരെ. അതിനപ്പുറമുള്ളൊരു സംഖ്യ സങ്കല്പിക്കാൻ പോലുമാകില്ല.
സംഖ്യകളും ജീവിതവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ചിലർ ഭാഗ്യ നമ്പർ നോക്കിയാകും ലോട്ടറി എടുക്കുക. വാഹനത്തിന്റെ നമ്മർ കൂട്ടുമ്പോൾ ഒറ്റയോ ഇരട്ടയോ എന്ന് ശ്രദ്ധിക്കാത്തവർ കുറവായിരിക്കും.

കാലം അനന്തമാണെങ്കിലും അതിന്റെ മുടിയിഴകളെന്ന് പറയാവുന്ന സംഖ്യകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഒന്നാം തീയതി ജനിച്ച ഒരാളിന്റെ സ്വഭാവവും ഭാവിയുമായിരിക്കില്ല രണ്ടാം തീയതി ജനിച്ചയാളിന്.

ദൈനംദിന ജീവിതത്തിൽ നമ്മൾകൈകാരളം ചെയ്തുവരുന്നതും സാധാരണമെന്ന് കരുതി വന്നതുമായ അക്കങ്ങളിൽ അഥവാ സംഖ്യകളിൽ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുവാനും നമ്മെ നിയന്ത്രിക്കുവാനും ഭാവി നിർണ്ണയിക്കുവാനും കഴിയുന്ന അപാരമായ ശക്തി സ്ഥിതി ചെയ്യുന്നുണ്ട്. ഈ വസ്തുത ആർഷഭാരതത്തിലെ മാമുനിമാർ തങ്ങളുടെ തപോബലം കൊണ്ടും ജ്ഞാനം കൊണ്ടും ഏകാഗ്രവിചിന്തനം കൊണ്ടും മനസ്സിലാക്കിയിരിക്കുന്നു.സംഖ്യാരത്നത്തിന് (സംഖ്യാജ്യോതിഷം) നിത്യജീവിതത്തിലുള്ള പങ്കിനെപ്പറ്റി സാമാന്യമായി അറിഞ്ഞിരിക്കണം.

ഒന്നുമുതൽ ഒമ്പതുവരെയുള്ള സംഖ്യകളാണ് സംഖ്യാജ്യോതിഷത്തിലെ അടിസ്ഥാന സംഖ്യകൾ. ഇവയെ ഏകസ്ഥാന സംഖ്യകൾ എന്നു വിളിക്കുന്നു. ഇതിൽ ഒറ്റ അക്കങ്ങൾ : 1, 3, 5, 7, 9
ഇരട്ട അക്കങ്ങൾ- 2, 4, 6, 8 - ഇവയിൽ ഒറ്റ അക്കങ്ങൾക്കാണ് മഹത്വം കൂടുതൽ ഒറ്റ അക്കങ്ങളിൽ 1 നാണ്. പ്രാധാന്യം കൂടുതൽ - ഇതിനെ ആദിത്യന്റെ ചിഹ്നമായി പരിഗണിക്കുന്നു.
അടുത്ത ഒറ്റ അക്കം - 3 ഇതിനെ ഗുരുവിന്റെ ചിഹ്നമായി കരുതുന്നു. അതായത് (വ്യാഴം)
അടുത്തത് - 5 - ഏകസ്ഥാന സംഖ്യകളിലും 1 മുതൽ 9 വരെയുള്ള അടിസ്ഥാന സംഖ്യകളിലും മദ്ധ്യത്തായി സ്ഥിതി ചെയ്യുന്ന അക്കം ആണ് ഇത്. ഇതിനെ ബുധന്റെ ചിഹ്നമായി കണക്കാക്കി വരുന്നു.
അടുത്ത ഒറ്റ അക്കം 7 ആണ്. സംഖ്യാജ്യോതിഷത്തിൽ 7നെ നിഗൂഢ ശക്തിയുള്ള ഒരു സംഖ്യയായിട്ടാണ് കരുതി വരുന്നത്. നവഗ്രഹങ്ങളിൽ കേതുവിന്റെ ചിഹ്നമായി 7നെ സങ്കല്പിച്ചുവരുന്നു.

അവസാനത്തെ ഒറ്റ അക്കം 9 ആണ്. 9ന്റെ ഗുണന ഫലങ്ങളുടെ അക്കങ്ങൾ തമ്മിൽ കൂട്ടിയാൽ കിട്ടുന്ന ഏകസ്ഥാന സംഖ്യ 9 തന്നെ ആയിരിക്കും. ഈ ഒരു വിശേഷ ഗുണം മറ്റൊരു ഏകസ്ഥാന സംഖ്യയ്ക്കും ഇല്ല. 9 എന്ന സംഖ്യയെ കുജന്റെ അഥവാ ചൊവ്വയുടെ ചിഹ്നമായി ആണ് കരുതി വരുന്നത്.

ഇരട്ടസംഖ്യങ്ങൾ
2 എന്ന സംഖ്യയാണ് ഇരട്ട സംഖ്യകളിൽ ആദ്യത്തേത്. ഭൗതികം, ആത്മീയം എന്നീ ജ്ഞാനങ്ങൾ ഉൾപ്പെടെ 2നും പ്രത്യേകതകൾ ധാരാളമാണ്. ചന്ദ്രന്റെ ചിഹ്നമായി ആണ് 2നെ കാണുന്നത്.
4നെക്കുറിച്ച് പറയുമ്പോൾ വേദങ്ങൾ 4. രാഹുവിന്റെ ചിഹ്നമായി ആണ് 4നെ കാണുന്നത്.
6നെ കുറിച്ച് പറയുമ്പോൾ ശാസ്‌ത്രങ്ങൾ ആറ് - ശുക്രന്റെ ചിഹ്നമാണ് 6.
അടുത്ത ഇരട്ട സംഖ്യ 8. അവസാനത്തെ ഇരട്ട സംഖ്യ കൂടി ആണ് ഇത് - 8നെ കുറിച്ച് പറയുമ്പോൾ ദിക്കുകൾ 8.8നെ ശനിയുടെ ചിഹ്നമായി ആണ് കാണുന്നത്.
അടിസ്ഥാന സംഖ്യകൾ കഴിഞ്ഞ് ഇനി 9 നു മുകളിലുള്ള എല്ലാ സംഖ്യകളും 1 മുതൽ 9 വരെയുള്ള സംഖ്യകളുടെ ആവർത്തനങ്ങൾ ആണ്.

1, 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 1 ആണ്
2, 11, 20, 29 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 2 ആണ്
3, 12, 21, 30 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 3 ആണ്
4, 13, 22, 31 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 4 ആണ്
5, 14, 23 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 5 ആണ്
6, 15, 24 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 6 ആണ്
7, 16, 25 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 7 ആണ്
8, 17, 26 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 8 ആണ്
9, 18, 27 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ - 9 ആണ്

അടുത്ത ലക്കത്തിൽ ഓരോ ഭാഗ്യസംഖ്യയിലും ജനിച്ചവരുടെ പ്രത്യേകതകൾ മനസ്സിലാക്കാം.

No comments:

Post a Comment