Thursday, 8 November 2012

പത്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് തള്ളണമെന്ന് പിണറായി
Posted on: Thursday, 08 November 2012


തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്രെ സ്വത്ത് രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന അമിക്കസ് ക്യൂറി രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്നും സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി  പിണറായി വിജയൻ കുറ്റപ്പെടുത്തി.

അമിക്കസ് ക്യൂറി ഗോപാൽ സുബഹ്മണ്യം സമർപ്പിച്ച റിപ്പോർട്ട് കോടതിയെ തെറ്റിധരിപ്പിക്കുന്നതാണ്.  സംസ്ഥാന ഗവൺമെന്റിന്രെ നിലപാടുതന്നെയാണോ അമിക്കസ് ക്യൂറി പ്രകടമാക്കിയതെന്ന സംശയവും ഉണ്ട്.  ആ റിപ്പോർട്ട് കോടതി തളളിക്കളയണം.  ദേവസ്വം ബോർഡിന്രെ മാത‌ൃകയിൽ ബോർഡ് രൂപീകരിച്ച് പത്മനാഭസ്വാമി ക്ഷേത്രം സംരക്ഷിക്കണം എന്ന നിലപാടിൽ സി.പി.എം ഉറച്ചു നിൽക്കന്നു. ക്ഷേത്രങ്ങളിലെ രത്നങ്ങളും അമൂല്യ വസ്തുക്കളും മതപരവും ആത്മീയവുമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളും ക്ഷേത്രത്തിൽ തന്നെ സംരക്ഷിക്കുകയും പൊതു ജനങ്ങളിൽ നിന്ന് ദക്ഷിണയായും പിടിച്ചെടുത്തതുമായ  സ്വത്ത് ജനാധിപത്യപരമായി തീരുമാനിച്ചു രാജ്യപുരോഗതിക്ക് ഉപയോഗിക്കണം​​-പിണറായി പറഞ്ഞു.
റേഷൻ സബ്സിഡി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം നാളെ പ്രകടനങ്ങളും നവംബർ 19ന് പ്രധാന കേന്ദ്രങ്ങളിൽ ധർണയും നടത്തുമെന്ന് അദ്ദേഹം പ്രസ് താവിച്ചു. റേഷൻ സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലൂടെ നൽകാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ബസ് ചാർജ് വർധന പിൻവലിക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു.

അ‌ഞ്ചു കോടി രൂപക്ക് മുകളിലുള്ള പദ്ധതികൾക്ക് സ്വകാര്യ വിദേശ പങ്കാളിത്തം തേടാനുള്ള നീക്കം സംസ്ഥാന താല്പര്യങ്ങൾക്ക് എതിരാണെന്നും  അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

No comments:

Post a Comment