രാഹുൽ ഒരു ദേശീയ തമാശയാണെന്ന് പഞ്ചാബ് സർക്കാർ
Posted on: Friday, 12 October 2012
Posted on: Friday, 12 October 2012

ചണ്ഡീഗഡ്:
സിഖ് യുവാക്കളിൽ പത്തിൽ ഏഴുപേരും മയക്കുമരുന്നിന് അടിമകളാണെന്ന് പറഞ്ഞ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പഞ്ചാബ് സർക്കാരിന്റെ ചുട്ട മറുപടി.
രാഹുൽ ഒരു ദേശീയ തമാശയാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ മാധ്യമ
ഉപദേഷ്ടാവ് ഹരിചരൺ ബെയിൻസ് തിരിച്ചടിച്ചത്. സിക്കുകാരെ അടച്ചാക്ഷേപിച്ചതിന്
രാഹുൽ മാപ്പു പറയണമെന്നും ബെയിൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുലിന്റെ കമന്റ് പഞ്ചാബിൽ രോഷം പടർത്തിയിട്ടുണ്ട്. അതിന്റെ സൂചകമാണ് ബെയിൻസിന്റെ മറുപടി. പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേയാണ് യുവാക്കളിൽ നല്ലൊരു പങ്കും ലഹരിക്ക് അടിമകളാണെന്ന് അടിച്ചുവിട്ടത്.

No comments:
Post a Comment