വീട് വെയ്ക്കാന്‍ ഭൂമി തിരഞ്ഞെടുക്കുമ്പോള്‍
Posted on: 06 Nov 2012

വീട് വെയ്ക്കാന്‍, ആദ്യത്തേയും ഏറ്റവും പ്രധാനപ്പട്ടതുമായ കാര്യം - അനുയോജ്യമായ ഭൂമി കണ്ടെത്തി സ്വന്തമാക്കലാണ്. അതില്‍ ശ്രദ്ധിക്കേണ്ടണ്ട പ്രധാന കാര്യങ്ങള്‍.
(1) കഴിയുന്നതും നഗരപ്രദേശം ഒഴിവാക്കുക. നഗരത്തില്‍ ഭൂമിക്ക് കനത്ത വില കൊടുക്കണം. പൊടിയും കാര്‍ബണ്‍ ഡയോക്‌സഡും ശബ്ദശല്യവും നഗരത്തില്‍ വളരെ കൂടുതലാണ്. സബ്അര്‍ബന്‍ ഏരിയയോ ഗ്രാമമോ ആയ സ്ഥലമാണ് അഭികാമ്യം. ധാരാളം ചെടികളും മരങ്ങളും ഉള്ളതിനാല്‍ ശുദ്ധമായ ഓക്‌സിജന്‍ കിട്ടും. വാഹനങ്ങള്‍ കുറവായതിനാല്‍ പൊടിയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും കുറവായിരിക്കും.
(2) ഭൂമി, വീട് വയ്ക്കാന്‍ അനുയോജ്യമായ ആകൃതിയിലുള്ളതായിരിക്കണം.
(3) വായു, വള്ളം, വൈദ്യുതി, ഗതാഗത സൗകര്യം (വഴി) ഉള്ള ഭൂമി ആയിരിക്കണം.
(4) മഴക്കാലത്ത് വെള്ളകെട്ടുള്ള. ഭൂമി ആകരുത്. റോഡില്‍ നിന്നും മറ്റു സമീപ പ്രദേശങ്ങളില്‍ നിന്നും നമ്മുടെ ഭൂമിയിലേക്ക് വെള്ളം ഒഴുകി എത്താന്‍ ഇടയാകരുത്.
(5) സമീപത്ത് വളരെ അകലെയല്ലാതെ സ്‌കൂള്‍, ആസ്പത്രി, മാര്‍ക്കറ്റ് എന്നിവ ഉണ്ടെങ്കില്‍ നല്ലത്. മലഞ്ചരുവില്‍ ഒരുപാട് സ്റ്റീപ്പ് ആയ ഭൂമിയും അഭിലഷണീയമല്ല.
(6) കായല്‍, പുഴ, നദീ തീരങ്ങളിലുള്ള ഭൂമിയാകുമ്പോള്‍ കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ ബാധകമാകും.
(7) സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതിക്കോ റോഡു വികസന ത്തിനോ ഫ്രീസ് ചെയ്ത ഭൂമിയാണോ എന്നറിയണം.
(8) പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം, വയല്‍ നിക ത്തിയ സ്ഥലം എന്നിവ ഒഴിവാക്കണം. ആധാരത്തില്‍ നോക്കി ഭൂമി വയല്‍ നികത്തി യതോ, തോട്ടമോ അല്ലെന്ന്് ഉറപ്പാക്കണം. ആണെങ്കില്‍ ഡെവലപ്പ്‌മെന്‍റ്്. പെര്‍മിറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രം വാങ്ങാം.
(9) വാസ്തു ശാസ്ത്രത്തില്‍ വിശ്വാസമുള്ളവര്‍ക്ക് യഥാര്‍ത്ഥ വാസ്തു വിദഗ്ദ്ധന്റ സഹായം തേടാം.
(10) പുഴ, തോട്, റോഡ് തുടങ്ങിയവയ്ക്ക് സമീപത്തുള്ള പുറമ്പോക്ക് ഭൂമി കൂടി ഉള്‍പെട്ടിട്ടില്ലെന്ന് ഉറപ്പ്‌വരുത്തും
(11).റയില്‍വേ ലൈനിനടുത്തുള്ളതും ഹൈ ടെന്‍ഷന്‍ ലൈനിനടുത്തുള്ളതും ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക, അവരുടെ അനുവാദം കൂടി വാങ്ങിയാലേ കെട്ടിടം പണിയാന്‍ പറ്റൂ.
(12) മലിനജലം ഒഴുകാനുള്ള .ഡ്രയ്‌നേജ് സൗകര്യം ഉള്ള ഭൂമിയാണോന്ന് നോക്കുക.
(13) ആധാരത്തില്‍ ഏതെങ്കിലും നിയമപരമായ അവകാശികള്‍ ഒന്നും ഇല്ലെന്ന് നിയമ വിദഗ്ദ്ധരില്‍ നിന്നും ഉറപ്പു വരുത്തുക.
(14) വസ്തു വില്‍ ക്കുന്നയാളിന് അത് വില്‍ക്കാനുള്ള ഉടമസ്ഥാവകാശം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക അതിന് അസ്സല്‍ പ്രമാണവും കരമടച്ച രസീതും പൊസഷന്‍ സര്‍ട്ടിഫിക്കറ്റും പരിശോധിച്ചാലറിയാം.
(15) മൂന്നാധാരം പരിശോധിച്ച് ഏതെങ്കിലും നിയമ വിരുദ്ധമായ തിരിമറികള്‍ നടന്നിട്ടില്ലന്ന് ഉറപ്പാക്കണം.
(16) അയല്‍ക്കാര്‍ക്കോ വഴിപോക്കര്‍ക്കോ ഈ ഭൂമിയില്‍ കൂടി നടപ്പ് അവകാശം ഇല്ലാ എന്ന് ഉറപ്പാക്കണം.
(17) കുടിക്കട-ബാധ്യത സര്‍ട്ടിഫിക്കറ്റ് നോക്കി ബാധ്യതകള്‍ ഒന്നും ഇല്ലെന്ന്് ഉറപ്പിക്കുക.
(18) പരിസരവാസികളോടും കാര്യവിവരമുള്ളവരോടും രഹസ്യമായി ആ പ്രദേശത്ത് ശരാശരി വില അന്വേഷിച്ചറിയണം. അതിനു ശേഷം മാത്രം ഭൂമിയു.ട ഉടമസ്ഥനുമായ വിലയുടെ കാര്യത്തില്‍ ചര്‍ച്ച ചെയ്യാനാവൂ.
(19) ഭൂമിയുടെ യഥാര്‍ത്ഥ ഉടമയുമായി മാത്രം ചര്‍ച്ച ചെയ്ത് വില ഉറപ്പിക്കുകയും അഡ്വാന്‍സ് കൊടുക്കുകയും താല്കാലിക കരാര്‍ ഉണ്ടറപ്പാക്കുകയും ചെയ്യുക.
(20) വില്ലേജില്‍ നിന്നുള്ള സര്‍വെയറെ കൊണ്ട് ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം അതിനുള്ള വില മാത്രം ഉടമസ്ഥന് നല്‍കുക.
(21) ആധാരത്തില്‍ വഴി ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നു ഉറപ്പാക്കുക.
(22) ലൈസ്സന്‍സുള്ള ആധാരം എഴുത്തുകാരെ കൊണ്ട് മാത്രം ആധാരം എഴുതിക്കുക. നിയമപരമായി ഡിസ്പ്യൂട്ട് ഉണ്ടാവാന്‍ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ആധാര ത്തില്‍ വിശദമായി എഴുതാന്‍ അവകാശപ്പെടണം
(23) ഭൂമി രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ താമസിയാതെ വില്ലേജാഫീസില്‍ ഭൂമിയുടെ പോക്കുവരവ് (ഓഫീസ് രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റല്‍) നടേേത്തണ്ടതാണ്.
(24) സ്ഥലത്തിന്് അഡ്വാന്‍സ് കൊടുക്കും മുന്‍പ് അസ്സല്‍ ആധാരം നേരിട്ട് കണ്ടു ബോധ്യപെടണം.
No comments:
Post a Comment