ബ്രിയോ സലൂണ്‍ വരുന്നു
Posted on: 03 Nov 2012
ഹോണ്ടയുടെ ചെറുകാര്‍ ബ്രിയോയുടെ സലൂണ്‍ പതിപ്പ് അടുത്തവര്‍ഷം വിപണിയില്‍ എത്തുമെന്ന് സൂചന. ബ്രിയോ സലൂണിന്റെ ചിത്രം ഹോണ്ട തായ്‌ലന്‍ഡ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാവും സലൂണിന് കരുത്ത് പകരുക. ഈ ഡീസല്‍ എന്‍ജിന്‍ പിന്നീട് ബ്രിയോ ഹാച്ച്ബാക്കിലും ഹോണ്ട ഉപയോഗിക്കും.
നാലു മീറ്ററില്‍ താഴെയാവും ബ്രിയോ സലൂണിന്റെ നീളമെന്നാണ് സൂചന. എക്‌സൈസ് നികുതി ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ ഇത് സഹായകമാവും. ഇന്‍ഡിഗോ സി.എസ്, സ്വിഫ്റ്റ് ഡിസയര്‍, വരാനിരിക്കുന്ന നീളംകുറച്ച മഹീന്ദ്ര വേരിറ്റോ എന്നിവയോടാവും വിപണിയില്‍ ബ്രിയോ സലൂണ്‍ മത്സരിക്കുക.
ചെറുകാറുകളുടെ സെഡാന്‍ പതിപ്പുകളും സെഡാനുകളുടെ ഹാച്ച്ബാക്ക് പതിപ്പുകളും നിര്‍മ്മാതാക്കള്‍ ഒരേ പ്ലാറ്റ്‌ഫോമില്‍തന്നെ വികസിപ്പിക്കുന്നത് പതിവായിരിക്കുന്നു. ചെറുകാര്‍ പോളോ ജനപ്രിയമായ ശേഷം ഫോക്‌സ് വാഗണ്‍ വെന്റോ സെഡാന്‍ വിപണിയില്‍ എത്തിച്ചിരുന്നു. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയര്‍, ടാറ്റാ ഇന്‍ഡിഗോ, നിസാന്‍ സണ്ണി, ടൊയൊട്ട ഇറ്റിയോസ് എന്നിവയെല്ലാം ഇത്തരത്തില്‍ വിപണിയില്‍ എത്തിയവയാണ്.

No comments:
Post a Comment