Wednesday, 7 November 2012

കുറഞ്ഞ ബസ് യാത്രാ നിരക്ക് ആറു രൂപയായി ഉയർത്തി,​ വിദ്യാർത്ഥികളുടെ നിരക്കും കൂട്ടി
Posted on: Wednesday, 07 November 2012


തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്കുകൾ കൂട്ടി. ആറു രൂപയമാണ് കുറഞ്ഞ യാത്രാക്കൂലി. നേരത്തെ ഇത് അഞ്ചു രൂപയായിരുന്നു. ഓട്ടോ,​ ടാക്സി കൂലിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഓട്ടോയുടേത് 12 രൂപയിൽ നിന്ന് 15 രൂപയായും ടാക്സിയുടേത് 60 രൂപയിൽ നിന്ന് 100 രൂപയുമായാണ് ഉയർത്താൻ മന്ത്രിസഭാ യോഗം അനുമതി  നൽകിയത്. വിദ്യാർത്ഥികളുടെ മിനിമം യാത്രാക്കൂലി ഒരു രൂപയായും വർദ്ധിപ്പിച്ചു. 2001ന് ശേഷം ആദ്യമായാണ് വിദ്യാർത്ഥികളുടെ നിരക്ക് ഉയർത്തുന്നത്.

ഫാസ്റ്റ് പാസഞ്ചറിന് ഏഴ് രൂപയിൽ നിന്ന് 8 രൂപയായും സൂപ്പർഫാസ്റ്റിന്റെ മിനിമം നിരക്ക് 10ൽ നിന്ന് 12 രൂപയും,​ സൂപ്പർ എക്പ്രസിന്റേത് 15ൽ നിന്ന് 17 രൂപയുമാക്കി ഉയർത്തി.
2011ഓഗസ്റ്റ് എട്ടിനാണ് ഏറ്റവുമൊടുവിൽ സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിച്ചത്. മിനിമം ചാർജ് അഞ്ചുരൂപയായി അന്ന് വർദ്ധിപ്പിച്ചു. ഡീസൽ വില വർദ്ധന മൂന്നുരൂപയോളം കൂട്ടിയപ്പോഴായിരുന്നു അത്.  

No comments:

Post a Comment