യുവതികളെക്കൊണ്ട് ഫോൺ ചെയ്യിപ്പിച്ച് തട്ടിപ്പ്
Posted on: Wednesday, 07 November 2012
കൊച്ചി: പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും രോഗികൾക്ക് ചികിൽസാസഹായവും നൽകാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ? ഉണ്ടെങ്കിൽ, കാശ് മൊത്തമായി ഏൽപ്പിച്ചാൽ മതി. പാവപ്പെട്ടവർക്കു വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങളുടെ ചാരിറ്റബിൾ കന്പനി ചെയ്യും. ചാരിറ്റബിൾ കന്പനിയിൽ നിന്നാണെന്നും പറഞ്ഞ് പെൺകുട്ടികളുടെ ഇത്തരം ഫോൺകോളുകൾ പതിവാകുന്നു. സേവനമനസ്ഥിതിയുള്ളവരെ ചൂഷണംചെയ്ത് സംസ്ഥാനവ്യാപകമായി നടക്കുന്ന ഈ തട്ടിപ്പിന്റെ ആസ്ഥാനം കൊച്ചിയിലാണ്.
ചാരിറ്റബിൾ ട്രസ്റ്റ് എന്ന വ്യാജേനയാണ് ഇവർ വിളിക്കുന്നത്. അതുകൊണ്ടുതന്നെ സഹായമായി നൽകുന്ന തുകയ്ക്ക് ടാക്സ് നൽകേണ്ടതില്ലായെന്നും ഇവർ പറയുന്നു. എന്നാൽ നിലവിൽ എവിടെയൊക്കെ ജീവകാരുണ്യപ്രവർത്തനം നടത്തിയെന്ന ചോദ്യത്തിനു വിളിക്കുന്ന പെൺകുട്ടികൾക്ക് വ്യക്തമായ മറുപടിയില്ല. സന്പന്നകളായ വീട്ടമ്മമാരുൾപ്പെടെ നിരവധി പേർ ഇവരുടെ വലയിൽ വീണെന്നാണ് അറിയുന്നത്.
സംസ്ഥാന വ്യാപകമായി മൊബൈൽഫോൺ നന്പറുകൾ കണ്ടെത്തിയാണ് തട്ടിപ്പ്. പെൺകുട്ടികളെയാണ് സാന്പത്തികസഹായം തേടാൻ ഫോണിൽവിളിക്കാൻ ഈ കന്പനികൾ നിയമിച്ചിരിക്കുന്നത്. ഫോൺകോളുകൾ വ്യാപകമായതോടെ തട്ടിപ്പുകന്പനി പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുകയാണ്.

No comments:
Post a Comment