Tuesday, 6 November 2012


കുണ്ടറയില്‍ പോലീസുകാരന് വെട്ടേറ്റു

Published on  06 Nov 2012
കൊല്ലം: കുണ്ടറ പടപ്പക്കരയില്‍ പോലീസുകാരനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കുണ്ടറ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ നിക്‌സനെയാണ് ആക്രമിച്ചത്. പരിക്കേറ്റ നിക്‌സനെയും അമ്മയെയും കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമി സംഘത്തില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. വാറണ്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

No comments:

Post a Comment