Wednesday, 10 October 2012

അമലയും ഒന്‍പതാം മാനേജരും!‍
Text Size:   
മൊബൈല്‍ ഫോണ്‍ നമ്പര്‍ അടിക്കടി മാറ്റുന്ന ലാഘവത്തോടെ മാനേജര്‍മാരെയും കൂടെക്കൂടെ മാറ്റുന്ന നടിയാണ്‌ അമലാ പോള്‍. ഇതുവരെ എട്ടു മാനേജര്‍മാരെ മാറിമാറി പരീക്ഷിച്ച അമലയിപ്പോള്‍ ഒന്‍പതാമതായി പുതിയൊരു മാനേജരെ നിയമിച്ചിരിക്കയാണത്രേ!

പുതിയ മാനേജര്‍ക്ക്‌ കുറേയേറെ ആജ്‌ഞകളും അമല നല്‌കിക്കഴിഞ്ഞുവത്രേ. തന്നെക്കുറിച്ച്‌ നെഗറ്റീവായ വാര്‍ത്തകളോ ഗോസിപ്പുകളോ ഒറ്റ പത്രങ്ങളിലും വരാതെ നോക്കണമെന്നാണത്രേ പുതിയ മാനേജര്‍ക്ക്‌ നല്‌കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. അതു മാത്രമല്ല ഏറ്റവും വിലയേറിയ താരറാണി, രാശിയുള്ള നായിക, തിരക്കേറിയ നായിക എന്നീ വിശേഷണങ്ങള്‍ തന്റെ പേരിനോട്‌ ചേര്‍ത്ത്‌ കേള്‍ക്കാനും അമലയ്‌ക്ക് വലിയ താല്‌പര്യമാണത്രേ!

മാധ്യമങ്ങളോട്‌ സംസാരിക്കുമ്പോള്‍ തന്നെക്കുറിച്ച്‌ ഇത്തരം പോസിറ്റീവായ, കരിയറില്‍ ബൂസ്‌റ്റ് അപ്പ്‌ നല്‌കാന്‍ പോന്ന കാര്യങ്ങള്‍ എപ്പോഴും ഊന്നിപ്പറയാന്‍ ശ്രമിക്കണമെന്നും അമല മാനേജരെ ചട്ടം കെട്ടിയിരിക്കയാണത്രേ. താരങ്ങള്‍ മാനേജര്‍മാരെ നിയമിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരേ അടുത്തിടെ മലയാള സിനിമാ നിര്‍മ്മാതാക്കള്‍ പ്രതികരിക്കുകയും മലയാള സിനിമയില്‍ മാനേജര്‍ സംസ്‌കാരം അനുവദിക്കില്ലെന്ന്‌ പറയുകയും ചെയ്‌തിരുന്നു. നിര്‍മ്മാതാക്കളുടെ നിലപാടിനെതിരേ അമല ശക്‌തമായി പ്രതികരിച്ചതിനേ തുടര്‍ന്ന്‌ ഇതുപോലുള്ള ഒരു നടി മലയാള സിനിമയ്‌ക്ക് അവിഭാജ്യഘടകമല്ലെന്നു പോലും നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു.

ഏതായാലും 'റണ്‍ ബേബി റണ്‍' വലിയ വിജയമായെങ്കിലും അമല മറ്റൊരു മലയാള ചിത്രത്തിലും അഭിനയിക്കാനുള്ള കരാറില്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതേക്കുറിച്ച്‌ ചോദിച്ച മാധ്യമങ്ങളോട്‌ തനിക്ക്‌ തമിഴിലും തെലുങ്കിലും നിന്നു തിരിയാന്‍ പറ്റാത്ത തിരക്കാണെന്നും അടുത്തെങ്ങും ഇനി മലയാളത്തിലഭിനയിക്കാന്‍ ഡേറ്റേ ഇല്ലെന്നുമായിരുന്നു പ്രതികരണം.

No comments:

Post a Comment