Wednesday, 10 October 2012

കരീന അമ്മയാകാനൊരുങ്ങുന്നു!
Text Size:   
കരീന കപൂര്‍ അധികം വൈകാതെ അമ്മയാകാനുള്ള ഒരുക്കത്തിലാണെന്ന്‌ മുംബൈ റിപ്പോര്‍ട്ടുകള്‍. കടിഞ്ഞൂല്‍ കണ്‍മണിക്കായുള്ള കാത്തിരിപ്പ്‌ അധികം നീട്ടേണ്ട എന്ന തീരുമാനം കൊണ്ടാണത്രെ സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ രാംലീലയില്‍ നിന്നും കരീന പിന്‍മാറിയത്‌.

ഷൂട്ടിംഗ്‌ നടക്കുന്ന കാലയളവില്‍ ഗര്‍ഭം ധരിക്കാന്‍ പാടില്ല എന്ന നിബന്ധന ബന്‍സാലി വച്ചതോടെയാണ്‌ 'രാംലീല'യില്‍ നിന്ന്‌ പിന്‍മാറാന്‍ കരീന നിര്‍ബന്ധിതയായത്‌. ഈ ഒക്‌ടോബറില്‍ തന്നെ കരീന-സൈഫ്‌ വിവാഹം നടന്നേക്കുമെന്നാണ്‌ ബോളിവുഡ്‌ റിപ്പോര്‍ട്ടുകള്‍. നിയമത്തിനു മുന്നില്‍ വിവാഹം എന്ന ചടങ്ങിലേര്‍പ്പെട്ടിട്ടില്ലെങ്കിലും തങ്ങള്‍ തമ്മില്‍ ഗാന്ധര്‍വ്വവിവാഹം നടന്നിട്ട്‌ കാലം കുറേയായെന്ന്‌ അടുത്തിടെ കരീന പറഞ്ഞിരുന്നു.

ഷൂട്ടിംഗ്‌ ഇടവേളകളില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള മധുവിധു യാത്രകളും ഇരുവരും യഥേഷ്‌ടം നടത്തുന്നുണ്ട്‌. ഏതായാലും കരീന 'രാംലീല'യില്‍ നിന്ന്‌ പിന്‍മാറിയത്‌ ഗുണം ചെയ്‌തിരിക്കുന്നത്‌ ദീപികാ പദുകോണിനാണ്‌. രാംലീലയിലെ നായികയായി ബന്‍സാലി ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌ ദീപികയെയാണ്‌. രണ്‍വീര്‍ സിംഗാണ്‌ നായകന്‍.

No comments:

Post a Comment