തിരുവനന്തപുരം: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്‌ഥാനത്ത് നിലവിലുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തുടരാന്‍ യാതൊരു തടസവുമില്ല. എന്നാല്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ പേരില്‍ ആരില്‍ നിന്നും അംഗത്വഫീസ് ഈടാക്കാനോ പദ്ധതിയില്‍ ഭാഗഭാക്കാവുന്നവര്‍ നിശ്‌ചിത രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് നിഷ്‌ക്കര്‍ഷിക്കാനോ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഇന്‍ഡസ്‌ട്രീസ്-കോമേഴ്‌സ് വകുപ്പ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇതു ഇന്‍ഡസ്‌ട്രീസ്-കോമേഴ്‌സ് വകുപ്പും പോലീസും സംയുക്‌തമായി പരിശോധിച്ച് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. |
No comments:
Post a Comment