ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വാഹനാപകടത്തില്‍ മരിച്ചു. താമരക്കുളം തെക്കേമുറി അടുമ്പുവിള കോളനി അരുണ്‍നിവാസില്‍ അരുണ്‍ദാസിന്റെ ഭാര്യ രമണി(41)യാണു മരിച്ചത്.
താമരക്കുളം തെക്കേമുറി 11-ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന രമണി മുസ്ലിംലീഗിന്റെ പഞ്ചായത്തംഗമാണ്. ഇന്നലെ രാവിലെ പത്തരയോടെ താമരക്കുളം എസ്.ബി.ടി. ശാഖയ്‌ക്കു മുന്‍വശത്തായിരുന്നു അപകടം. രമണി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍നിന്നു റോഡിലേക്കു വീണ് തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ രമണിയെ ശാസ്‌താംകോട്ട പത്മാവതി ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മരിക്കുകയായിരുന്നു.
പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തിയതനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള യോഗത്തില്‍ പങ്കെടുക്കാന്‍ ചാരുംമൂട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.
മക്കള്‍: അരുണ്‍, അഖില. അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷ നൂറനാട് പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. |
No comments:
Post a Comment