Tuesday, 9 October 2012

രംഗീലപ്പെണ്ണിന് തിരിച്ചുവരാൻ മോഹം
Posted on: Tuesday, 09 October 2012 


മികച്ച കഥാപാത്രം ലഭിച്ചാൽ സിനിമയിലേക്ക് മടങ്ങി വരുമെന്ന് ബോളിവുഡ് നടി ഊർമ്മിള മദോണ്ഡ്കർ പറ‌ഞ്ഞു. 2007ൽ കർസ് എന്ന സിനിമയിലാണ് ഊർമ്മിള അവസാനമായി അഭിനയിച്ചത്. 
ഇതുവരെയുള്ള എന്റെ സിനിമാ ജീവിതം മഹത്തരമായിരുന്നു. പശ്ചാത്താപങ്ങളൊന്നും ഇല്ല.  ഞാൻ എന്രെ കരിയർ രൂപപ്പെടുത്തി എടുത്ത രീതിയിൽ തികച്ചും സന്തുഷ്ടയാണ്- ഊർമ്മിള പറഞ്ഞു. ഉടനെ ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയില്ലെന്നും ഈ നടി കൂട്ടിച്ചേർത്തു.
1990കളിൽ ഇറങ്ങിയ രംഗീല,​ ജുദായ്,​ സത്യ,​ ഏക് ഹസീന ഥീ തുടങ്ങിയവ ഊർമ്മിളയെ ബോളിവുഡിന്റെ പ്രിയ നടിയാക്കി മാറ്റിയിരുന്നു. 

No comments:

Post a Comment