കപിൽദേവിന്റെ ഭൂമി: അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്
Posted on: Wednesday, 10 October 2012

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്‌റ്റൻ കപിൽദേവിനു പങ്കാളിത്തമുള്ള കമ്പനി കൊച്ചി കടമക്കുടിയിൽ 156 ഏക്കർ പൊക്കാളിപ്പാടം വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ ഷേയ്‌ക് പരീത് ഉത്തരവിട്ടു. ഫോർട്ടുകൊച്ചി ആർ.ഡി.ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഏതു സാഹചര്യത്തിലാണ് ഭൂമി വാങ്ങിയത്, ഭൂസംരക്ഷണ നിയമം പാലിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. ഭൂമി വാങ്ങൽ വിവാദമായ പശ്ചാത്തലത്തിലാണിത്.
കടമക്കുടി ചരിയംതുരുത്തിൽ ഭൂമി വാങ്ങിയ കൊച്ചി മെഡിക്കൽ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി റവന്യൂ അധികൃതർക്കു മുന്നിലും പദ്ധതി അവതരിപ്പിച്ചിരുന്നു. കമ്പനിക്കായി ഭൂമി നൽകുന്നവരുടെ ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ളാസിൽ പഠിക്കുന്ന മക്കൾക്ക് സ്കോളർപ്പിപ്പ്, 60 വയസ് പൂർത്തിയായവർക്ക് പെൻഷൻ, വിദ്യാഭ്യാസമുള്ളവർക്ക് ജോലി എന്നിവ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. കമ്പനി പ്രതിനിധികൾ കൊച്ചിയിലെത്തിയാണ് ചർച്ച നടത്തിയതെന്നും വ്യക്തമായി. ഭൂമി രജിസ്റ്റർ ചെയ്തത് ഞാറയ്‌ക്കൽ സബ്‌രജിസ്ട്രാർ ഓഫീസിലാണ്. ഇന്നലെ ഇവിടെയെത്തി വിജിലൻസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ഭൂമി നികത്താനുള്ള അപേക്ഷ ആരും സമർപ്പിച്ചിട്ടില്ലെന്നും കളക്ടർ പറഞ്ഞു.

No comments:
Post a Comment