വീട്ടമ്മയെ തോക്കു ചൂണ്ടി മോഷണശ്രമം,ഒറീസക്കാരൻ പിടിയിൽ Posted on: Tuesday, 02 October 2012

കൊച്ചി: കോതമംഗലത്ത് കീരമ്പാറയില്‍ വീട്ടമ്മയ്ക്കു നേരെ തോക്കു ചൂണ്ടി മോഷണം നടത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ഒറീസക്കാരനായ രാജേന്ദ്ര മൊഹന്തിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് തോക്കും പിടിച്ചെടുത്തു.
രാവിലെ 10.30ഓടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം പാഴ്സലുണ്ടെന്ന് വീട്ടമ്മയോട് പറഞ്ഞു. ഇതിനിടെ അടുക്കള വാതിലിലൂടെ കയറിയ മൊഹന്തി വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ആവശ്യപ്പെട്ടു. വേലക്കാരി ബഹളം വച്ചതോടെ ഇയാള്‍ വെടിവച്ചെങ്കിലും തോക്ക് തകരാറിലായി. നിലവിളി കേട്ടെത്തിയ നാട്ടുകാർ മൊഹന്തിയെ കീഴടക്കി പൊലീസിന് കൈമാറി. ബഹളത്തിനിടെ മറ്റു മൂന്നു പേർ കാറിൽ രക്ഷപ്പെട്ടു.
ബാംഗ്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നാണ് ഇയാൾ പൊലീസിന് മൊഴി നല്‍കി. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.
|
|
No comments:
Post a Comment