റേസിങ് കാര്‍ ടു കുഞ്ഞന്‍ കാര്‍
Posted on: 04 Oct 2012
പി.എസ്. രാകേഷ്
ഫോര്‍മുല വണ്‍ റേസിങ് സര്‍ക്യൂട്ടിലെ പൊന്നുംവിലയുളള പേരായിരുന്നു ഗോര്‍ഡന്‍ മുറേ എന്ന വാഹനഡിസൈനറുടേത്. ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമെന്ന ബഹുമതി നേടിയ മക്‌ലാറന്‍ എഫ് വണ്‍ കാറിന്റെ സൃഷ്ടാവും ഈ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു. മണിക്കൂറില്‍ 372 കിലോമീറ്റര്‍ വേഗത്തില്‍ പറപറന്നുകൊണ്ട് 1998 മാര്‍ച്ച് 31നാണ് മക്‌ലാറന്‍ എഫ് വണ്‍ ലോകറെക്കോഡിട്ടത്.
കൂടുതല്‍ വേഗവും കരുത്തുമുള്ള വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നതിന്റെ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനിടെ ഗോര്‍ഡന്‍ മുറേ ഒരിക്കല്‍ ലണ്ടനിലെത്തി. ലണ്ടന്‍ സബര്‍ബുകളിലൂടെ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഗതാഗതക്കുരുക്കില്‍ പെട്ടത്. കപ്പലു പോലുള്ള സെഡാനിലായിരുന്നു മുറേ യാത്ര ചെയ്തിരുന്നത്്. ചുറ്റും അതേമട്ടിലുള്ള കാറുകളുടെ പ്രളയം. ആര്‍ക്കും ഒരിഞ്ച് മുന്നോട്ടുപോകാനാവാത്ത അവസ്ഥ. എത്രവേഗമുള്ള കാറായാലും ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ പണി പാളുമെന്ന് ഗോര്‍ഡന്‍ മുറേയ്ക്ക് അന്ന് ബോധ്യമായി. ഗതാഗതത്തിരക്കിനിടെ നുണ്ടുകയറി സഞ്ചരിക്കാന്‍ കഴിയുന്ന കുഞ്ഞന്‍ കാറുകളുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും മുറേ ആശിച്ചു. ആ ആലോചനയില്‍ നിന്ന് പിറവിയെടുത്തതാണ് ടി 25 എന്ന കുഞ്ഞന്‍കാര്‍. ഇന്നിപ്പോള്‍ റേസിങ് കാര്‍ രൂപകല്പന പാടെ ഉപേക്ഷിച്ചുകൊണ്ട് ടി 25യില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് മുറേ. ലോകമെങ്ങുമുള്ള നിരത്തുകളില്‍ ഈ കാര്‍ നിറയുന്ന കാലം അതിവിദൂരമല്ലെന്ന് ഈ 65കാരന്‍ ഉറച്ചുവിശ്വസിക്കുന്നു.
വലിപ്പമെങ്ങനെയോ കൂടിപ്പോയ ഒരു കളിപ്പാട്ടം എന്നേ ടി 25 കണ്ടാല്‍ ആദ്യം തോന്നുക. 2.4 മീറ്ററാണ് കാറിന്റെ നീളം. കുഞ്ഞന്‍കാറായ ടാറ്റ നാനോവിനു പോലും 3.099 മീറ്റര്‍ നീളമുണ്ടെന്നോര്‍ക്കുക. 51 ഹോഴ്‌സ് പവറുള്ള മൂന്ന് സിലിണ്ടര്‍ എഞ്ചിനാണ് കാറിനുള്ളിലുള്ളത്. എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജ്ജം വരുന്നത് ലിത്തിയം അയണ്‍ ബാറ്ററിയില്‍ നിന്നും 25 കിലോവാട്ട് ഇലക്ട്രിക് മോട്ടറില്‍ നിന്നും. ആവശ്യക്കാര്‍ക്ക് പെട്രോള്‍ വെര്‍ഷനും ലഭിക്കും. മണിക്കൂറില്‍ 160 കിലോമീറ്ററില്‍ വരെ കുതിക്കാന്‍ ടി 25ന് സാധിക്കും. ഇതില്‍ കൂടുതലെന്തു വേണം ആഹഌദിക്കാന്‍? ഇരുമ്പ് തകിടുകള്‍ വെട്ടിക്കൂട്ടി കാറുകള്‍ പടച്ചുവിടുന്ന പരമ്പരാഗതകാര്‍ നിര്‍മാണരീതിയെ അപ്പാടെ നിഷേധിക്കുന്നതാണ് മുറേയുടെ വഴികള്‍.
ഐസ്ട്രീമിന്റെ വേറിട്ട പാത
ചെറുകാറുകള്‍ വിപണിയിലിറക്കുകയെന്ന സ്വപ്‌നം എല്ലാ വാഹനനിര്‍മാണ കമ്പനികള്‍ക്കുമുണ്ടെന്നതാണ് സത്യം. അതിനായുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ഏല്ലാ വര്‍ഷവും അവര്‍ കോടികള്‍ ചെലവാക്കുന്നുമുണ്ട്. എന്നാല്‍ ഒരു ഘട്ടം കടന്നു മുന്നേറാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ആകെയുള്ളൊരു അപവാദം ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാര്‍ പദ്ധതിയാണ്. പക്ഷേ സെഡാന്‍ കാറിന്റെ ബോഡി നിര്‍മിക്കുന്നതിന് ചെലവാകുന്ന അതേ പണം തന്നെ ചെറിയ കാറുകളുടെ ബോഡി നിര്‍മിക്കുന്നതിനും വേണ്ടിവരുന്നു എന്നതാണ് വമ്പന്‍ കമ്പനികളെ അലട്ടുന്ന പ്രധാനപ്രശ്‌നം. വിവിധ വലിപ്പത്തിലും ഭാരത്തിലുമുള്ള മൂന്നൂറോളം ലോഹത്തകിടുകഷ്ണങ്ങള്‍ ചേരുമ്പോഴാണ് ഒരു കാറിന്റെ ബോഡി രൂപപ്പെടുന്നത്. കാറിന്റെ വലിപ്പം എന്തായാലും ഇതില്‍ കാര്യമായ കുറവ് സംഭവിക്കുന്നില്ല. അതുകൊണ്ട് മൊത്തം ചെലവും കുറയുന്നില്ല. ഇവിടെയാണ് ഗോര്‍ഡന്‍ മുറേ സ്വന്തമായി വികസിപ്പിച്ചെടുത്ത ഐസ്ട്രീം (iStreem) എന്ന കാര്‍നിര്‍മാണ സാങ്കേതികവിദ്യയുടെ പ്രസക്തി. ചേസിസ് നിര്‍മിക്കുക, അതിലേക്ക് എഞ്ചിനും മറ്റ് യന്ത്രഭാഗങ്ങളും, ഘടിപ്പിക്കുക, റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കൊണ്ടുനിര്‍മിച്ച ബോഡി പാനലുകള്‍ കൊണ്ട് ചേസിസ് പൊതിയുക- ഇത്രയുമാണ് ഐസ്ട്രീമിലുള്ള നിര്‍മാണപ്രക്രിയ. ചേസിസില്‍ ഉരുക്ക് ബോഡി ഉറപ്പിക്കുക, എല്ലാവശങ്ങളും വെല്‍ഡ്‌ചെയ്യുക, തുരുമ്പ് പിടിക്കാതിരിക്കാന്‍ ബോഡി മുഴുവന്‍ റസ്റ്റ് പ്രൂൂഫിങ് നടത്തുക എന്നീ മൂന്നുഘട്ടങ്ങള്‍ ഐസ്ട്രീമില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. റേസിങ് കാറുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഭാരം കുറഞ്ഞ പ്രത്യേക ഫൈബര്‍ കൊണ്ടാണ് ഐസ്ട്രീം പ്രക്രിയയില്‍ കാര്‍ ബോഡി നിര്‍മിക്കുന്നത്.
ഐസ്ട്രീം കാര്‍നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്ന ഒരു കാര്‍ നിര്‍മാണക്കമ്പനിക്ക് പ്രതിവര്‍ഷം ഒരു ലക്ഷം കാര്‍ വരെ നിര്‍മിക്കാനാകുമെന്ന് ഗോര്‍ഡന്‍ മുറെ പറയുന്നു. പരമ്പരാഗതരീതിയിലുള്ള കാര്‍ നിര്‍മാണത്തേക്കാള്‍ 85 ശതമാനം ചെലവു കുറച്ചുകൊണ്ട് ഐസ്ട്രീമില്‍ കാറുകള്‍ നിര്‍മിച്ചിറക്കാമെന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം. സാധാരണ ഫാക്ടറികളേക്കാള്‍ മൂന്നിലൊരു ഭാഗം സ്ഥലം മാത്രം മതി ഐസ്ട്രീം ഫാക്ടറിക്ക്. വൈദ്യുതിച്ചെലവില്‍ മാത്രം 60 ശതമാനം ലാഭിക്കാനാകും. ഐസ്ട്രീം സാങ്കേതികവിദ്യ സ്വന്തമാക്കിയാല്‍ ഏതു കമ്പനിക്കും വലിയ മുതല്‍മുടക്കില്ലാതെ കാര്‍ നിര്‍മിക്കാം. വാള്‍മാര്‍ട്ടും ആപ്പിളും പോലുളള കമ്പനികള്‍ ഈ രീതിയുപയോഗിച്ച് സ്വന്തം കാറുമായി വിപണിയിലെത്തിയാലും അതിശയിക്കാനില്ല. കേള്‍ക്കുമ്പോള്‍ ശുദ്ധ ഭ്രാന്തെന്ന് തോന്നുമെങ്കിലും പറയുന്നത് മുറേ ആയതിനാല്‍ വിവരമുളളവര്‍ക്ക് അത് തള്ളാനുമാവുന്നില്ല. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കുള്ളില്‍ റേസിങ് കാര്‍ രൂപകല്‍പനയില്‍ നൂതനമായ പല പരിഷ്‌കാരങ്ങളും അവതരിപ്പിച്ചയാളാണ് മുറേ.
ബോബ് ഡിലന്റെ ആരാധകന്‍
വലിയ പൂക്കളുള്ള പ്രിന്റഡ് ഷര്‍ട്ടുകളുടെയും ബോബ് ഡിലന്റെ പാട്ടുകളുടെയും ആരാധകനായ ഗോര്‍ഡന്‍ മുറേ 1946ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനിച്ചത്. സ്‌കോട്‌ലാന്‍ഡുകാരായ മാതാപിതാക്കള്‍ ആഫ്രിക്കയിലേക്ക് കുടിയേറിപാര്‍ത്തവരായിരുന്നു. അച്ഛന്‍ ബില്‍ പ്യൂഷേ കമ്പനിയിലെ മെക്കാനിക്കായിരുന്നു. ചെറുപ്പം തൊട്ടേ യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതികളിലും അവ അഴിച്ചുപണിയുന്നതിലുമായിരുന്നു മുറേയ്ക്ക് താത്പര്യം. അച്ഛന്റെ കമ്പനിയില്‍ നിന്നു കൊണ്ടുവന്ന കേടായ സ്‌പെയര്‍പാര്‍ട്‌സുകളും യന്ത്രഭാഗങ്ങളുമുപയോഗിച്ച് 20ാം വയസില്‍ സ്വന്തമായി റേസിങ് കാറുണ്ടാക്കിയ മിടുക്കനാണ് മുറേ. ആ റേസിങ് കാറോടിച്ച് നാട്ടിലെ ചില ടൂര്‍ണ്‍മെന്റുകളില്‍ ചാമ്പ്യനാകാനും അദ്ദേഹത്തിനു സാധിച്ചു. നാറ്റല്‍ എഞ്ചിനിയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദമെടുത്തശേഷം മുറേ ജോലിയന്വേഷിച്ച് ഇംഗഌണ്ടിലെത്തി. ബ്രിട്ടീഷ് ഫോര്‍മുല വണ്‍ റേസിങ് ടീമായ ബ്രാബമില്‍ ജൂനിയര്‍ ഡിസൈനറായാണ് ആദ്യം ജോലി ലഭിച്ചത്. കൈയില്‍ കാര്യമായ കാശില്ലാതെ ലണ്ടനിലെ ചെറിയൊരു അപാര്‍ട്‌മെന്റില്‍ തറയില്‍ കിടന്നുറങ്ങിയാണ് അക്കാലം കഴിച്ചുകൂട്ടിയതെന്ന് മുറേ ഓര്‍ക്കുന്നുണ്ട്. ജോലിയോടുള്ള താത്പര്യവും റേസിങ് കാര്‍ രൂപകല്പനയിലുണ്ടായിരുന്ന അതിരില്ലാത്ത ആവേശവും കാരണം മുഴുവന്‍ സമയവും ഓഫീസില്‍ തന്നെ ചെലവഴിക്കാനായിവുന്നു മുറേയ്ക്കിഷ്ടം. മുറേയുടെ കഴിവ് തിരിച്ചറിഞ്ഞ ബ്രാബം മേധാവി ബേണി എക്ല്‌സ്റ്റണ്‍ 1972ല്‍ അദ്ദേഹത്തിന് ചീഫ് ഡിസൈനര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി. ചീഫ് ഡിസൈനറായി സ്ഥാനമേല്‍ക്കുമ്പോള്‍ മുറേയ്ക്ക് വെറും 26 വയസായിരുന്നു പ്രായം. ബീറ്റില്‍സ് സംഘത്തിലെ ഗിറ്റാറിസ്റ്റും കാര്‍ റേസിങ് ആരാധകനുമായ ജോര്‍ജ്ജ് ഹാരിസനായിരുന്നു അക്കാലത്ത് മുറേയുടെ ഏറ്റവുമടുത്ത കൂട്ടുകാരന്‍. ഹാരിസന് വേണ്ടി നിര്‍മിച്ചുനല്‍കിയ മക്‌ലാറന്‍ എഫ് 1 കാറിന്റെ ഡാഷ്‌ബോര്‍ഡ് മുഴുവന്‍ ഇന്ത്യന്‍ ആനകളുടെ ചിത്രം വരച്ചുചേര്‍ത്ത കാര്യം മുറേ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തോടും ആത്മീയതയോടും ഹാരിസനുള്ള താത്പര്യം കൊണ്ടായിരുന്നത്രേ ആനയെ വരച്ചുചേര്‍ത്തത്. ഏറെ താമസിയാതെ മുറേ ബ്രബാം ഉപേക്ഷിച്ച് മക്‌ലാറന്‍ കമ്പനിയില്‍ ഡിസൈനറായി ജോലിക്ക് ചേര്‍ന്നു.
മനസിലുരുണ്ട ചെറുകാര്‍
90കളുടെ തുടക്കം മുതലാണ് നഗരത്തിരക്കുകള്‍ക്കുള്ളിലൂടെ നൂഴ്ന്നുകയറി യാത്ര ചെയ്യാന്‍ സഹായിക്കുന്നൊരു ചെറുകാറിനെക്കുറിച്ച് ഗോര്‍ഡന്‍ മുറേ ചിന്തിച്ചുതുടങ്ങിയത്. ഇതേക്കുറിച്ചുളള ആശയങ്ങള്‍ തലയില്‍ പെരുകിയതോടെ റേസിങ് കാര്‍ രൂപകല്പനയില്‍ അദ്ദേഹത്തിന് താത്പര്യം നഷ്ടപ്പെട്ടു. ഫിയറ്റ് 500, മിനി കൂപ്പര്‍ തുടങ്ങിയ കുഞ്ഞന്‍ കാറുകളായിരുന്നു അദ്ദേഹത്തിന് ആദ്യഘട്ടത്തില്‍ പ്രചോദനം നല്‍കിയത്. കാഴ്ചയില്‍ ചെറുതാണെങ്കിലും ഈ കാറുകളുടെ വിലയില്‍ കാര്യമായ കുറവില്ല എന്ന വസ്തുത അദ്ദേഹത്തെ ഇരുത്തിചിന്തിപ്പിച്ചു. കാര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും നിര്‍മാണരീതിയും അടിമുടി മാറ്റിയാലേ വില കുറച്ചുള്ളൊരു ചെറുകാര്‍ വിപണിയിലെത്തിക്കാന്‍ പറ്റു എന്ന് മുറേ മനസിലാക്കി. പിന്നീട് അതിനുള്ള പ്രവര്‍ത്തനങ്ങളിലായി. തന്റെ ആശയങ്ങളെല്ലാം കടസിലാക്കിക്കൊണ്ട് അദ്ദേഹം മക്‌ലാറന്റെ മേധാവികളെ സമീപിച്ചു, ചെറുകാറിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്. ഇത്തരമൊരു 'ചീപ്പ് കാറിന്റെ' നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് മക്‌ലാറന്‍ ഉടമകള്‍ മുറേയെ മടക്കി അയച്ചു. അങ്ങനെയാണ് ഗോര്‍ഡന്‍ മുറേ ഡിസൈന്‍ ലിമിറ്റഡ് എന്ന പേരില്‍ സ്വന്തമായൊരു കമ്പനി തുടങ്ങാന്‍ മുറേ തീരുമാനിച്ചത്. മുറേയുടെ കമ്പനിയില്‍ ജോലി ചെയ്യാനായി 27 എഞ്ചിനിയര്‍മാര്‍ മക്‌ലാറനില്‍ നിന്നു രാജിവെച്ചു പുറത്തുവന്നു. അവര്‍ക്കെല്ലാം മുറേയുടെ പുതിയ കാറില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു.
കാറിന്റെ ബോഡി നിര്‍മിക്കാന്‍ പറ്റിയൊരു വസ്തു കണ്ടെത്തുകയായിരുന്നു മുറേയുടെയും സംഘത്തിന്റെയും ആദ്യകടമ്പ. ബോഡി നിര്‍മിക്കാന്‍ ഉരുക്ക് തകിടുപയോഗിക്കുന്നതാണ് കാറുകളുടെ ഉല്പാദനച്ചെലവ് കൂടുന്നതിന്റെ പ്രധാനകാര്യം. റേസിങ് കാറുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന കാര്‍ബന്‍ ഫൈബറും ചെലവേറിയതാണ്. തേനീച്ചക്കൂടുപോലെ നിറയെ സുഷിരങ്ങളുള്ള കട്ടിക്കടലാസും പോളികാര്‍ബണേറ്റ് പ്ലാസ്റ്റികും സാന്‍ഡ്‌വിച്ച് പോലെ മെഷീനില്‍ പ്രസ്‌ചെയ്‌തെടുത്തപ്പോള്‍ കിട്ടിയ സാധനം കൊണ്ട് മുറേ ചില പരീക്ഷണങ്ങള്‍ നടത്തിനോക്കി. കടലാസിനും പ്ലാസ്റ്റിക്കിനുമിടയില്‍ ഫൈബര്‍ ഗഌസ് കൊണ്ട് ചെറിയ ഇഴകള്‍ നെയ്ത പാളികൂടി ചേര്‍ത്തതോടെ സംഗതി ഓക്കെയായി. രണ്ട് സെന്റിമീറ്റര്‍ ഘനമുളള ഈ വസ്തുവിന് കാര്‍ഡ്‌ബോര്‍ഡിനേക്കാള്‍ ഭാരം കുറവായിരുന്നു. കരുത്തോ ഉരുക്കിനേക്കാള്‍ കൂടുതലും. കാര്‍ബണ്‍ ഫൈബറിനേക്കാള്‍ 25 മടങ്ങ് വിലക്കുറവുള്ള ഈ വസ്തുകൊണ്ടാണ് മുറേ ടി 25 കാറുകളുടെ ബോഡി നിര്‍മിക്കുന്നത്. പിന്നെയെല്ലാം എളുപ്പമായിരുന്നു. ഒരു ചെറുകാറുണ്ടാക്കുകയല്ല, ഒട്ടേറെ ചെറുകാറുകള്‍ കുറഞ്ഞ ചെലവിലുണ്ടാക്കാന്‍ സഹായിക്കുന്ന ഐസ്ട്രീം എന്ന വാഹനനിര്‍മാണ രീതിയുണ്ടാക്കുകയാണ് ഗോര്‍ഡന്‍ മുറേ പിന്നെ ചെയ്തത്
ഐസ്ട്രീമിന്റെ ഭാവി, ടി 25ന്റെയും
ഏതുദിവസവും നിരത്തുകളിലിറങ്ങാന്‍ സജ്ജമായി നില്‍ക്കുകയാണ് ടി 25 കാറുകള്‍. യൂറോപ്യന്‍ യൂണിയന്റെ കാര്‍ സുരക്ഷാമാനദണ്ഡ പരിശോധനയായ ക്രാഷ് ടെസ്റ്റിലും ഈ കുഞ്ഞന്‍ വിജയിച്ചുകഴിഞ്ഞു. കാറിന്റെ ഇലക്ട്രിക് വെര്‍ഷനും ഗോര്‍ഡന്‍ മുറേ വികസിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ മോഡലിന് 8678 യൂറോയും (ആറു ലക്ഷം രൂപ) ഇലക്ട്രിക് വെര്‍ഷന് 19723 യൂറോയും (പതിമൂന്നര ലക്ഷം രൂപ) വിലവരും. സ്വന്തമായി കാര്‍ നിര്‍മാണത്തിനിറങ്ങാതെ ഏതെങ്കിലും വലിയ കമ്പനികളുമായി കൂട്ടുസംരംഭം നടത്തുന്നതിലാണ് മുറേയ്ക്ക് താത്പര്യം. അങ്ങനെ ചെയ്താല്‍ വില ഇനിയും കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. ഇതുവരെയായി പത്തു വാഹനനിര്‍മാണക്കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഐസ്ട്രീം സാങ്കേതികവിദ്യ മൊത്തമായി വാങ്ങാന്‍ പല കമ്പനികളും തയ്യാറായിട്ടുണ്ടെങ്കിലും അത് കൈമാറാന്‍ മുറേ ഒരുക്കമല്ല. 'വില കുറഞ്ഞ കാറുകള്‍ നിരത്തുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഐസ്ട്രീം വികസിപ്പിച്ചെടുത്തത്. വലിയ കമ്പനികളുടെ പക്കലെത്തിയാല്‍ അതു നടക്കാതെ പോകും'- മുറേ പറയുന്നു. 2013 മേയ് ആകുമ്പോഴേക്കും സംയുക്തസംരഭത്തിന്റെ കാര്യങ്ങള്‍ തീരുമാനമാകുമെന്നും അദ്ദേഹത്തിന് ശുഭാപ്തിവിശ്വാസമുണ്ട്.
കോടികള്‍ വിലമതിക്കുന്ന വമ്പന്‍ കാറുകളിറക്കുന്ന കമ്പനികള്‍ക്ക് രണ്ടു സീറ്റുകള്‍ മാത്രമുള്ള ഈ കുഞ്ഞന്‍ കാറിനോട് താത്പര്യം തോന്നുമോ? ഗോര്‍ഡന്‍ മുറേ എന്ന കിറുക്കന്‍ ഡിസൈനറുടെ സംരംഭവുമായി അവര്‍ കൂട്ടുകച്ചവടത്തിനിറങ്ങുമോ? ചോദ്യങ്ങള്‍ അനവധിയാണ്. പക്ഷേ മുറേ പറയുന്നതെല്ലാം അംഗീകരിച്ച് കൂട്ടുസംരംഭം തുടങ്ങുകയല്ലാതെ കമ്പനികള്‍ക്ക് മുന്നില്‍ മറ്റു വഴികളൊന്നുമില്ല എന്നതാണ് വാസ്തവം. 2015 ആകുന്നതോടെ യൂറോപ്പില്‍ മുഴുവന്‍ പുതിയ ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷന്‍ നിയമപരിഷ്‌കാരം നിലവില്‍ വരും. നിഷ്‌കര്‍ഷിച്ചതിനേക്കാള്‍ ഒരു തരി കാര്‍ബണ്‍ അധികം പുറത്തുവിടുന്ന കാറുകളുടെ കമ്പനികള്‍ കോടിക്കണക്കിന് യൂറോ പിഴയൊടുക്കേണ്ടിവരും. അമേരിക്കയും സമാനസ്വഭാവത്തിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ പോകുകയാണ്. ഇന്റേണല്‍ കമ്പസ്റ്റിയന്‍ എഞ്ചിനുകള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ട്. ആ പരിധിയോട് അടുത്തുകൊണ്ടിരിക്കുകയാണ് എല്ലാ കാറുകളും. ഇനിയും കാര്‍ബണ്‍ പുക പുറത്തുവിടുന്നത് കുറയ്ക്കണമെങ്കില്‍ ലൈറ്റ് വെയ്റ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് കാറുകളുടെ ഭാരം കുറയ്ക്കുകയേ നിവൃത്തിയുള്ളൂ. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളുടെ ദൗര്‍ബല്യം കൊണ്ടും വിലക്കയറ്റം കൊണ്ടും ലോകമൊട്ടാകെയുള്ള ജനങ്ങള്‍ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണ്. ബൈക്കിന്റെ മൈലേജ് ലഭിക്കുന്ന ടൂ സീറ്റര്‍ കാര്‍ വാങ്ങാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ മുറേയുടെ ഐസ്ട്രീം വാഹനനിര്‍മാണ രീതിക്ക് വന്‍സാധ്യതകളുണ്ടെന്ന കാര്യം വമ്പന്‍ കമ്പനികള്‍ക്ക് നന്നായി അറിയാം

No comments:
Post a Comment