പത്തുലക്ഷം 'ഐപാഡ് മിനി'ക്ക് ആപ്പിള്‍ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്

ആപ്പിള്‍ വലിപ്പം കുറഞ്ഞ ഐപാഡ് പുറത്തിറക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ട്, പത്തുലക്ഷം 'ഐപാഡ് മിനി' (iPad Mini) ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്.
ആപ്പിളിന് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഏഷ്യന്‍ സ്ഥാപനങ്ങളെ ഉദ്ധരിച്ചുകൊണ്ട് 'വാള്‍സ്ട്രീറ്റ് ജേര്‍ണലാ'ണ് റിപ്പോര്‍ട്ട്പ്രസിദ്ധീകരിച്ചത്. ഏഴിഞ്ച് ടാബ്‌ലറ്റ് വിപണിയിലേക്ക് ഐപാഡ് മിനിയുമായി കടക്കാനാണത്രേ ആപ്പിളിന്റെ ശ്രമം.
ആപ്പിള്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ ഐപാഡ് മിനി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി ളീൃൗേില.രീാ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടാബ്‌ലറ്റ് കമ്പ്യൂട്ടിങ് യുഗത്തിന് നാന്ദി കുറിച്ച ഉപകരണമാണ് ആപ്പിളിന്റെ ഐപാഡ്. 2010 ല്‍ ആപ്പിള്‍ അവതരിപ്പിച്ച ഐപാഡിന്റെ വലിപ്പം 9.7 ഇഞ്ചാണ്. സ്‌ക്രീന്‍ വലിപ്പം കുറഞ്ഞ ഐപാഡ് ആപ്പിള്‍ അവതരിപ്പിക്കുമെന്ന് മുമ്പ് പല തവണ അഭ്യൂഹം പരന്നിരുന്നു. അത് ഇതുവരെ യാഥാര്‍ഥ്യമായില്ല.
എന്നാല്‍, മാറിയ സാഹചര്യത്തില്‍ വലിപ്പം കുറഞ്ഞ ഐപാഡ് അവതരിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിച്ചേക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. അതിനെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും പക്ഷേ, ആപ്പിള്‍ നല്‍കിയിട്ടില്ല.
സാധാരണ ഐപാഡിനെ അപേക്ഷിച്ച് റിസല്യൂഷന്‍ കുറഞ്ഞ സ്‌ക്രീനായിരിക്കും ഐപാഡ് മിനിയിലേതെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനായി സ്‌ക്രീന്‍ നിര്‍മാണം തയ്‌വാനിലെ എ.യു.ഓപ്‌ട്രോണിക്‌സും ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍.ജി.ഡിസ്‌പ്ലെയും കഴിഞ്ഞ മാസം ആരംഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
199 ഡോളര്‍ മുതല്‍ വിലയുള്ള ഗൂഗിള്‍ നെക്‌സസ് 7, ആമസോണിന്റെ കിന്‍ഡ്ല്‍ ഫയര്‍ എന്നിവയോട് മത്സരിക്കാന്‍ പാകത്തിലായിരിക്കും ഐപാഡ് മിനിയുടെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐപാഡ് മിനിയുടെ അവതരണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 17 ന് ആപ്പിള്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ നവംബര്‍ രണ്ടോടെ അത് വിപണിയിലെത്തുമെന്നാണ് സൂചന.
No comments:
Post a Comment