മാപിലെ തകരാര്‍; ആപ്പിള്‍ മേധാവി മാപ്പപേക്ഷിച്ചു

ഒടുവില്‍ ആപ്പിള്‍ മേധാവിക്കും മനസിലായി സംഗതി പന്തികേടാണെന്ന്. ഗൂഗിളിനിട്ട് കൊടുത്ത പണി തിരിഞ്ഞുകൊത്തിയപ്പോള്‍, മാപിന്റെ പേരില്‍ ഖേദം പ്രകടിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കിന്! മാത്രമല്ല, ഗൂഗിള്‍ പോലെ തങ്ങളുടെ മറ്റേതെങ്കിലും പ്രതിയോഗികളുടെ മാപ്‌സ് സര്‍വീസ് ഉപയോഗിക്കാന്‍ അദ്ദേഹം ആപ്പിള്‍ ഉപഭോക്താക്കളോട് നിര്‍ദേശിക്കുകയും ചെയ്തു.
ആപ്പിളിന്റെ പുതിയ മാപ് സര്‍വീസില്‍ തകറാറുകളും തെറ്റുകളും കടന്നുകൂടാനിടയായതില്‍ വെള്ളിയാഴ്ചയാണ് ടിം കുക്ക് ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചത്.
ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനായ ഐഒഎസ് 6 ന്റെ ഭാഗമായി ഈ മാസമാദ്യമാണ് ആപ്പിള്‍ അതിന്റെ സ്വന്തം മാപ്‌സ് സര്‍വീസ് അവതരിപ്പിച്ചത്. ഐഫോണ്‍ 5 ല്‍ ആപ്പിളിന്റെ സ്വന്തം മാപ്‌സ് ആപ് (maps app) ആണുള്ളത്.
2007 ല്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ടതു മുതല്‍, അതിലുണ്ടായിരുന്നത് ഗൂഗിള്‍ മാപ്‌സ് (Google maps) ആയിരുന്നു. എന്നാല്‍, ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഗൂഗിള്‍ ആപ്പിളിന്റെ പ്രതിയോഗിയായതോടെയാണ് ഇരുകമ്പനിയും തമ്മിലുള്ള ബന്ധം വഷളായത്. അതിന്റെ ഭാഗമായിരുന്നു ഗൂഗിള്‍ മാപ്‌സ് ആപ്പിള്‍ ഉപകരണങ്ങളില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനം.
ഡച്ച് ഡിജിറ്റല്‍ മാപ് നിര്‍മാതാവായ 'ടോംടോം' (TomTom) കമ്പനി നല്‍കുന്ന ഡേറ്റ അടിസ്ഥാനമാക്കിയാണ് ആപ്പിളിന്റെ മാപ്‌സ് സര്‍വീസ് വികസിപ്പിച്ചിട്ടുള്ളത്. ആപ്പിള്‍ മാപ്‌സ് അവതരിപ്പിച്ചപ്പോള്‍ തന്നെ അതില്‍ ഒട്ടേറെ തെറ്റുകള്‍ കടന്നുകൂടിയതായി പരാതി ഉയര്‍ന്നിരുന്നു.
ഭൂമിശാസ്ത്രപരമായ തെറ്റുകളുണ്ടെന്ന് മാത്രമല്ല, ഗൂഗിള്‍ മാപ്‌സിനെ ജനപ്രിയമായ ഒട്ടേറെ ഫീച്ചറുകള്‍ ആപ്പിളിന്റെ മാപ്‌സിലില്ലാത്തതും ഉപഭോക്താക്കളുടെ വിമര്‍ശനം വിളിച്ചുവരുത്തി. ദിശാസൂചനകള്‍, ട്രാഫിക് വിവരങ്ങള്‍, സ്ട്രീറ്റ് വ്യു ദൃശ്യങ്ങള്‍ ഒക്കെയാണ് ഗൂഗിള്‍ മാപ്‌സിനെ ജനപ്രിയമാക്കിയത്. അതൊന്നും നിലവില്‍ ആപ്പിള്‍ മാപ്‌സിലില്ല.

'ഇക്കാര്യത്തില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുണ്ടായ നിരാശയില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു'-ടിം കുക്ക് പറഞ്ഞു. 'മാപ്‌സിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തുവരികയാണ്'-അദ്ദേഹം അറിയിച്ചു. ഉപഭോക്താക്കള്‍ക്കായി ആപ്പിള്‍ വെബ്‌സൈറ്റില്‍ പുറത്തിറക്കിയ കത്തിലാണ് ടിം കുക്ക് ഇക്കാര്യം പറഞ്ഞത്.
മാപ്‌സ് സര്‍വീസ് കമ്പനി മെച്ചപ്പെടുത്തുന്നതു വരെ, ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്ന് മറ്റ് മാപിങ് സര്‍വീസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് ആപ്പിള്‍ മേധാവി ഉപഭോക്താക്കളോട് നിര്‍ദേശിക്കുന്നത്. 'ബിംഗ് (Bing), മാപ്‌ക്വെസ്റ്റ് (MapQuest), വേസ് (Waze), അല്ലെങ്കില്‍ ഗൂഗിളിന്റെയോ നോക്കിയയുടെയോ മാപുകള്‍' ഏതെങ്കിലും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാനാണ് നിര്‍ദേശം.
അതേസമയം, ഐഫോണ്‍ 5 ന് വേണ്ടി മാപ്‌സ് വികസിപ്പിക്കാനുള്ള ഒരു നീക്കവും ഇപ്പോള്‍ ഗൂഗിളിന്റെ ഭാഗത്തുനിന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗൂഗിള്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എറിക് ഷിമിഡ്ത് പ്രസ്താവിച്ചിരുന്നു.

ഐഒഎസ് 6 നെക്കുറിച്ചും പരാതി
ഐഒഎസി 6 ന്റെ ഭാഗമായുള്ള ആപ്പിള്‍ മാപ്‌സ് പ്രശ്‌നമായതിനിടെ, ആ പ്ലാറ്റ്‌ഫോമിലെ വൈഫൈക്ക് തകരാറുണ്ടെന്നും, കണക്ടിവിറ്റി പ്രശ്‌നങ്ങളുണ്ടെന്നും യൂസര്‍മാര്‍ പരാതിപ്പെടുന്നു.
ഉപകരണങ്ങള്‍ ഐഒഎസ് 6 ലേക്ക് അപ്‌ഗ്രേഡ് ചെയ്ത ചിലര്‍, തങ്ങളുടെ ഫോണിലെയും ഐപാഡിലെയും വൈഫൈ ഓണ്‍ ചെയ്യാനാകുന്നില്ല എന്നാണ് പരാതിപ്പെടുന്നത്. അതേസമയം, വൈഫൈ പ്രവര്‍ത്തിക്കുന്നുവെങ്കിലും, നെറ്റ്‌വര്‍ക്കിലേക്ക് ഫോണ്‍ കണക്ടുചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് മറ്റ് ചിലരുടെ പരാതി.
ഇതുസംബന്ധിച്ച് 'ആപ്പിള്‍ സപ്പോര്‍ട്ട് കമ്മ്യൂണിറ്റി'യുടെ പേജിലെ പരാതികളും ചര്‍ച്ചകളും 95 പേജ് കടന്നിരിക്കുകയാണ്. ഐഫോണ്‍ 4എസ് ഉപയോഗിച്ചിരുന്ന ചിലര്‍ക്ക് ഐഒഎസ് 6 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുംവരെ വൈഫൈയ്ക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. അപ്‌ഗ്രേഡ് ചെയ്തതോടെ വൈഫൈ പോയെന്ന് ചില പരാതികള്‍ പറയുന്നു.
ഐഒഎസ് 6 ലേക്ക് അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ വൈഫൈ പ്രശ്‌നമുണ്ടായ ഉപഭോക്താവാണ് നിങ്ങളെങ്കില്‍, ആപ്പിള്‍ സപ്പോര്‍ട്ട് കമ്മ്യൂണിറ്റി പേജില്‍ നിങ്ങളുടെ അനുഭവം കമന്റായി ചേര്‍ക്കാം
No comments:
Post a Comment