Tuesday, 9 October 2012

തലതൊട്ടപ്പന്‍: അച്ചായന്‍ കഥാപാത്രമായി ബിജുമേനോന്‍


09 Oct 2012


റോമന്‍സിന് പിന്നാലെ ബിജുമേനോനെ തേടി ഒരു ക്രിസ്ത്യന്‍ കഥാപാത്രം കൂടി. തലതൊട്ടപ്പന്‍ എന്ന് പേരില്‍ നവാഗതനായ അനില്‍.പി വാസുദേവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് തനി അച്ചായന്‍ വേഷത്തില്‍ ബിജുമേനോന്‍ എത്തുന്നത്. സൂപ്പര്‍ ഹിറ്റായ ഓര്‍ഡിനറിയില്‍ ബിജുമേനോന് വേറിട്ട സംഭാഷണശൈലിയുമായി മികച്ച വേഷം സമ്മാനിച്ച തിരക്കഥാകൃത്തുക്കളായ നിഷാദ് കോയ-മനുപ്രസാദ് ടീമാണ് തലതൊട്ടപ്പന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 'പേപ്പന്‍' എന്നാണ് ബിജുമേനോന്റെ കഥാപാത്രത്തിന്റെ വിളിപ്പേര്. 

ചോക്ലേറ്റ് ,മേക്കപ്പ് മാന്‍ ,ചട്ടമ്പിനാട് ,മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളില്‍ ഷാഫിയുടെ സംവിധാന സഹായിയായിരുന്നു അനില്‍ പി വാസുദേവന്‍. സംവിധായകന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും

ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുദീഷ് പിള്ള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിജുമേനോന് പുറമേ പ്രധാന വേഷങ്ങളില്‍ മലയാളത്തിലെ അഞ്ച് യുവതാരങ്ങളുമുണ്ടാകും. തന്റെ സഹോദരന്റെ നാല് ആണ്‍ മക്കളോട് ചേര്‍ന്ന് പ്രായ വ്യത്യാസം മറന്ന് ജീവിതം തള്ളിനീക്കുന്ന അച്ചായന്‍ വേഷമാണ് ബിജുമേനോന്.

No comments:

Post a Comment