Wednesday, 10 October 2012

തിലകന്‌ മഞ്‌ജുവിനെ പേടിയായിരുന്നു!
Text Size:   
അഭിനയകലയുടെ പെരുന്തച്ചനായ തിലകനൊപ്പം അഭിനയിക്കുമ്പോള്‍ അല്‌പമെങ്കിലും നെഞ്ചിടിപ്പേറാത്ത നടീനടന്മാര്‍ കുറവ്‌. എന്നാല്‍ ആ തിലകനെ ഞെട്ടിച്ച അഭിനേത്രിയാണ്‌ മഞ്‌ജു വാര്യര്‍.

'കണ്ണെഴുതി പൊട്ടും തൊട്ട്‌' എന്ന ചിത്രത്തിലഭിനയിക്കുന്ന സമയത്ത്‌ തിലകന്‍ സംവിധായകന്‍ രാജീവ്‌ കുമാറിനോട്‌ ഒരു വ്യവസ്‌ഥ വച്ചു- വെളുപ്പിന്‌ നാലു മണിക്ക്‌ എത്തണമെന്ന്‌് ആവശ്യപ്പെട്ടാലും വരാന്‍ തയാറാണ്‌. പക്ഷേ താനില്ലാത്തപ്പോള്‍ മഞ്‌ജു വാര്യരുടെ ഒരു സീന്‍ പോലും എടുക്കരുത്‌. മഞ്‌ജു അഭിനയിക്കുന്നത്‌ ഒരു സീന്‍ പോലും മിസ്സാവാതെ കാണണം എന്നായിരുന്നു തിലകന്റെ ആവശ്യം.

തിലകന്‍ എന്താണ്‌ ഉദ്ദേിക്കുന്നതെന്ന്‌ മനസ്സിലാവാതെ കുഴങ്ങി നിന്ന രാജീവ്‌ കുമാറിനോട്‌ തിലകന്‍ വിശദീകരിച്ചത്‌ ഇങ്ങനെ- 'ഡെയിഞ്ചറസ്‌ ആക്‌ട്രസാണ്‌ ആ കുട്ടി. അവളുടെ മുന്നില്‍ പരാജയപ്പെടാന്‍ പാടില്ല. ഞാന്‍ ഭയപ്പെടുന്ന നടിയാണവര്‍. ചില സമയത്ത്‌ നമ്മള്‍ പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക്‌ കയറി അഭിനയിച്ചു കളയും.'

അഭിനയവേദിയില്‍ അധികമാരെയും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത തിലകന്റെ ഈ അഭിപ്രായപ്രകടനം മഞ്‌ജുവിന്‌ കിട്ടിയ ദേശീയ അവാര്‍ഡ്‌ തന്നെയായിരുന്നു.

No comments:

Post a Comment