Tuesday, 9 October 2012

'ബസുടമകള്‍ പണിമുടക്കും: വര്‍ധന ജനം വലഞ്ഞശേഷം
Text Size:   
തിരുവനന്തപുരം : ബസ്‌ നിരക്കു വര്‍ധനാചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. പണിമുടക്കാന്‍ ബസുടമകളുടെ ഏകോപനസമിതി തീരുമാനിച്ചു. തീയതി ഇന്നു പ്രഖ്യാപിക്കും. നിരക്കു വര്‍ധനക്കെതിരെ പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്‌്ച കൂടി വേണമെന്നു ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതല ഉപസമിതി ബസുടമകളോട്‌ ആവശ്യപ്പെടുകയായിരുന്നു.

ബസുടമകളെക്കൊണ്ടു പണിമുടക്കിച്ചു യാത്രക്കാരെ വലച്ചശേഷം പൊതുജനാഭിപ്രായത്തിന്റെ പേരില്‍ ബസ്‌ നിരിക്കു വര്‍ധിപ്പിക്കാനാണ്‌ സര്‍ക്കാരിന്റെ നീക്കം. ഉടമകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി ഇതില്‍ പ്രകടം.

നിരക്കു വര്‍ധന എന്ന ബസുടമകളുടെ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നും അവര്‍ ആവശ്യപ്പെടുന്നതു പൂര്‍ണമായും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. നിലവില്‍ ബസ്‌ വ്യവസായം ലാഭകരമല്ല. കെ.എസ്‌.ആര്‍.ടി.സിയെ സംബന്ധിച്ചും ഇതു തന്നെയാണ്‌ സ്‌ഥിതി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച്‌ 15 ദിവസത്തിനകം തീരുമാനമെടുക്കും. നിരക്കു വര്‍ധനയെക്കുറിച്ച്‌് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ തന്നെ അധികമാണെന്നു കരുതുന്നതായും മന്ത്രി പറഞ്ഞു.

ഹര്‍ജി നല്‍കിയവരുടെ വാദം കേള്‍ക്കാതെ പെട്ടെന്നു തീരുമാനമെടുത്താല്‍ സ്‌റ്റേ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌്. അങ്ങനെ വന്നാല്‍ നിരക്കുവര്‍ധന കുറേക്കാലത്തേക്കു കൂടി വൈകാന്‍ ഇടയാക്കും. ഇതു ബസുടമകള്‍ക്കും കെ.എസ്‌ ആര്‍.ടി.സിക്കും തിരിച്ചടിയാകുമെന്നതിനാല്‍ ഇപ്പോള്‍ തീരുമാനം പ്രഖ്യാപിക്കുന്നില്ല എന്നായിരുന്നു മന്ത്രിയുടെ നിലപാട്‌. ചര്‍ച്ച തീരുമാനമെടുക്കാതെ പിരിഞ്ഞതോടെ ബസുടമകള്‍ അടിയന്തരയോഗം ചേര്‍ന്നു പണിമുടക്കിലേക്കു പോകുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു. സര്‍ക്കാര്‍ നിലപാടു വഞ്ചനാപരമാണെന്നു ബസുടമകള്‍ ആരോപിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ നിരക്കു വര്‍ധനയ്‌ക്കു സാവകാശം നല്‍കാനാവില്ലെന്ന നിലപാടിലാണു ബസുടമകള്‍.

No comments:

Post a Comment