മന്ത്രവാദവും ഹിപ്‌നോട്ടിസവും

സ്വയം മിടുക്കന്‍ ചമയാനും മറ്റുള്ളവരുടെ മേല്‍ അധീശത്വം നേടാനുമുള്ള ശ്രമങ്ങള്‍ക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുണ്ട്. നിയന്ത്രിക്കാനും കീഴടക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്നു കരുതുക. കുറഞ്ഞ പക്ഷം അതിന്റെ നീക്കങ്ങള്‍ പഠിക്കാനും പ്രതികരണങ്ങള്‍ പ്രവചിക്കാനുമാവും അടുത്ത ശ്രമം അതും വിഫലമായാല്‍പ്പിന്നെ അദ്ഭുതവും ആരാധനയും തുടങ്ങുകയായി. വികലമായ വിശ്വാസങ്ങളും ആരാധനാ ശീലങ്ങളും ഭയത്തില്‍ നിന്നും മോചനം കാംക്ഷിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ സൃഷ്ടികളാണ്.
വിദ്യാസമ്പന്നതും ധനവാനുമായ കുലീന യൂവാവ് അധഃകൃത യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു എന്നു സങ്കല്‍പ്പിക്കുക. ചെറുക്കന്റെ വീട്ടുകാര്‍ പറയും 'പെണ്ണ് കൈവിഷം കൊടുത്തും കൂടോത്രം ചെയ്തും അവനെ വശത്താക്കി' എന്ന്. ഇതു വിശ്വസിക്കാനും ഏറ്റു പറയാനും നമ്മളില്‍ ചിലര്‍ കൂടെക്കൂടും. കാരണം, പൊതുജനത്തിന്റെ അന്നുവരെയുള്ള ധാരണകള്‍ക്കു നിരക്കാത്ത ഒന്നാണ് ഈ വിവാഹത്തിലുടെ സംഭവിച്ചിരിക്കുന്നത്.
എന്നാല്‍ ഇതേ ആരോപണം പെണ്‍കുട്ടിയുടെ ദരിദ്രനായ പിതാവാണ് ഉന്നയിക്കുന്നതെങ്കില്‍ കേള്‍ക്കുന്നവര്‍ക്കു ചിരിപൊട്ടും. ധാരണകള്‍ക്കും മാമൂലുകള്‍ക്കും നിരക്കാത്ത സംഭവങ്ങള്‍ ഒക്കെയും സാധാരണക്കാരന്റെ മനസിനെ കുഴയ്ക്കുന്നു. ഇവയെ അദൃശ്യശക്തിയുടെ മേല്‍ ചാരി ആശയക്കുഴപ്പം ഒഴിവാക്കാനുള്ള ശ്രമമാണ് കൈവിഷം കൂടോത്രം മുതലായ സങ്കല്‍പ്പങ്ങള്‍ക്കു പിന്നിലുള്ളത്. മകനും മരുമകളും ഉല്ലാസകരമായി ദിനരാത്രങ്ങള്‍ പിന്നീടുന്നതു വൃദ്ധയും വിധവയുമായ തള്ളയ്ക്കു പിടിക്കുന്നില്ല. മരുമകളുടെ കൈയില്‍ വശീകരണ വിദ്യയുണ്ടെന്ന് അവര്‍ സമാധാനിക്കുന്നു!
കൈവിഷം ഉള്ളില്‍ച്ചെന്നാല്‍ അതു കാലങ്ങളോളം കുടലില്‍ പറ്റിയിരുന്ന് വ്യക്തിയുടെ സ്വഭാവത്തേയും ഭാഗ്യനിര്‍ഭാഗ്യങ്ങളേയും നിയന്ത്രിക്കും എന്നാണല്ലോ പറച്ചില്‍. ആമാശയത്തില്‍ എത്തുന്ന വസ്തുക്കള്‍ ഏതാനും മണിക്കൂറിനകം ദഹിച്ചു പോകുന്നു. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം കുടലില്‍ അവശേഷിക്കുന്ന പക്ഷം ഛര്‍ദ്ദിയിലുടെയോ വയറിളക്കത്തിലുടെയോ അതു പുറന്തള്ളപ്പെടുന്നു. കാലങ്ങളോളം വയറിനുള്ളില്‍ കൂടിയിരുന്നു മാന്ത്രിക പ്രസരണം നടത്താന്‍ ശക്തിയുള്ള ഒരു വസ്തുവും ഇല്ല. ആസ്മികമായി ഒന്നിച്ചു നടന്ന രണ്ടു സംഭവങ്ങളെ കാര്യകാരണങ്ങളായി വ്യാഖ്യാനിക്കാനുള്ള മനുഷ്യന്റെ താല്‍പര്യമാണു കൈവിഷത്തിന്റെയും കരിനാക്കിന്റെയും പിന്നിലുള്ളത്.
ബാധയൊഴിപ്പിക്കുക, ചരടുജപിച്ചു കെട്ടുക തുടങ്ങിയ പൊടിക്കൈകളില്‍ പ്രവര്‍ത്തിക്കുന്നതു മനഃശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളാണ്. പനിപിടിച്ച് വായ്ക്കു രുചി നഷ്ടപ്പെട്ട് ഭക്ഷണപാനീയങ്ങള്‍ വെറുത്ത് മുടിപ്പു തച്ച് കിടക്കുന്നയാളെ 'ഉഴിഞ്ഞു' മാറ്റിയ ശേഷം 'ഇനി ഇയാള്‍ ആഹാരം കഴിക്കും' എന്ന് സിദ്ധന്‍ പ്രഖ്യാപിക്കുന്നു. ഉറച്ച വിശ്വാസമുള്ള ബന്ധുക്കള്‍ രോഗിയെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. സൂചനകള്‍ (Suggestion) ലഭിക്കുന്ന രോഗി ആഹാരം കഴിക്കാന്‍ തുടങ്ങുന്നു സാവധാനത്തില്‍ രോഗം കുറയുമെന്നു തീര്‍ച്ച.
രോഗശമനം എങ്ങനെയുണ്ടായി? ചില മാനസിക രോഗങ്ങളും വൈറസ് ബാധയാലുള്ള ശാരീരിക രോഗങ്ങളും സ്വയം നിയന്ത്രണ സ്വഭാവം ഉള്ളവയാണ്. രോഗം ഒന്നു മൂര്‍ച്ഛിച്ച ശേഷം താനേ കുറഞ്ഞുകൊള്ളും. ഇക്കാര്യം നന്നായി അറിയുന്ന മാന്ത്രികന്‍ ഏഴ്, പതിനാല് അല്ലെങ്കില്‍ നാല്‍പ്പത്തൊന്നു ദിവസത്തെ അവധി പറഞ്ഞ് മന്ത്രവാദം നടത്തുന്നു. ഏതാണ്ട് ഈ സമയത്തിനുള്ളില്‍ രോഗം മാറുകതന്നെ ചെയ്യും. അല്ലാത്തവരെ ഈ സമയത്തിനുള്ളില്‍ ഏതെങ്കിലും ആശുപത്രിയിലാക്കിയിരിക്കും.
രോഗങ്ങള്‍ മാറ്റുന്നതില്‍ മരുന്നിനുള്ളതു പോലെതതന്നെ പങ്ക് വിശ്വാസങ്ങള്‍ക്കുമുണ്ട്. മനോജന്യമായ ശാരീരിക രോഗങ്ങളിലും ഹിസ്സീരിയയിലും മന്ത്രവാദവും ഹിപ്‌നോട്ടിസവും ഫലപ്രദമായി കണ്ടിട്ടുണ്ട്. രോഗിക്കു ലഭിക്കുന്ന ഹിപ്‌നോട്ടിക്ക് സജഷന്‍ ആവാം രോഗനിവാരണത്തിനു സഹായിക്കുന്നത്.
എന്നാലതിനോടു യോജിക്കാനാവില്ല. ശാരീരികവും മാനസികവുമായ പല അടിയൊഴുക്കുകളും രോഗത്തിനു പിന്നില്‍ ഉണ്ടാവാം. അവയെ അവഗണിച്ചും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിച്ചുമുള്ള ഏതു ചികിത്സയും വ്യക്തിയുടെ കാഴ്ചപ്പാടുകളെയും സമൂഹത്തിന്റെ പുരോഗതിയേയും ബാധിക്കും.
ഉറക്കത്തില്‍ നിന്നും ഉണരുമ്പോഴാണ് ഇതുവരെ കണ്ടത് അത്രയും സ്വപ്നമായിരുന്നു എന്നു നാം മനസിലാക്കുന്നത്. ഇതുപോലെ തന്നെയാണ് മനോരോഗ ചികിത്സയുടെ കാര്യവും., രോഗമുക്തി നേടുന്നയാള്‍ തന്റെ രോഗലക്ഷണങ്ങളെപ്പറ്റിയും അതിന്റെ കാരണങ്ങളോപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും ബോധവാനാവണം. രോഗത്തെപ്പറ്റി രോഗിക്ക് വേണ്ടത്ര ഉള്‍ക്കാഴ്ച ലഭിക്കുന്നില്ല എന്നതിനാലാണു ഹിപ്‌നോട്ടിസവും മന്ത്രവാദവും മറ്റും ഉപയോഗിച്ചുള്ള ചികിത്സ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലം നല്‍കാത്തത്. ഉന്മാദ - വിഷാദ രോഗങ്ങളിലും സ്‌കിസോ ഫ്രേനിയയിലും ഇത്തരം പൊടിക്കൈകള്‍ ഒന്നും പരീക്ഷിക്കുന്നതു ബുദ്ധിയല്ല. യാഥാര്‍ത്ഥ്യവുമായി പൂര്‍ണമായും ബന്ധം നഷ്ടപ്പെട്ട രോഗി, അക്രമാസക്തനായി മോഹനിദ്രക്കാരനെയും മാന്ത്രികനേയും ദേഹോപദ്രവം ഏര്‍പ്പിച്ചേക്കാം.
വിഷാദരോഗത്തില്‍ ഇത്തരം പ്രയോഗങ്ങളിലുടെ രോഗിയെ സാന്ത്വനിപ്പിക്കുന്ന പക്ഷം അയാള്‍ വൈകാതെ ആത്മഹത്യയ്ക്കു മുതിരാനിടയുണ്ട്. തലച്ചോറില്‍ മുഴ വളരുന്നതിനാല്‍ മോഹാലസ്യപ്പെട്ടു വീഴുന്നയാളെ, കാരണം അന്വേഷിക്കാരെ പൊടിക്കൈകളിലുടെ ചികിത്സിക്കുന്നതു ക്രൂരതയല്ലേ?

No comments:
Post a Comment