Tuesday, 2 October 2012


 

 

 ഗ്രഹങ്ങള്‍ ഈ വാരം 
ഗ്രഹങ്ങള്‍ ഈ വാരം

2012 സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെ (1188 കന്നി 14 മുതല്‍ 20 വരെ) 

ആകാശത്ത് ഈ വാരം ചന്ദ്രനെ കൂടാതെ ബുദ്ധികാരകനായ ബുധനും രാശി മാറുന്നു. ബുധന്‍ ഒ ന്നാം തീയതി സായാഹ്‌നം തുലാം രാശിയില്‍ പ്രവേശിക്കുന്നു. സൂര്യനില്‍ നിന്നും അകലുന്നതിനാല്‍ സാത്ത്വികനായ വ്യാഴം 4-ന് മദ്ധ്യാഹ്‌നം മുതല്‍ വക്രത്തില്‍ സഞ്ചാ രം ആരംഭിക്കുന്നു. ഈ വാരം ആകാശത്ത് ഒരു ഗ്രഹയുദ്ധം നടക്കുന്നു. മന്ദനായ ശനിയും വേഗതയേറിയ ബുധനും തമ്മില്‍ 5-ന് മദ്ധ്യാഹ്‌നം ഗ്രഹയുദ്ധത്തില്‍ ഏര്‍പ്പെടുകയും അതില്‍ ശനിയെ പരാജയപ്പെടുത്തി ബുധന്‍ മുന്നേറുകയും ചെയ്യുന്നു. 

പ്രധാന ഗ്രഹങ്ങള്‍ പ്രതികൂലമായി നില്‍ക്കയാല്‍ രാഷ്ട്രീയപരമായി കുംഭം രാശിയില്‍ വരുന്ന റഷ്യ, പോളണ്ട്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രകൃതി ക്ഷോഭങ്ങള്‍ പ്രത്യേകിച്ചും അഗ്നി നിമിത്തമുള്ളവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കര്‍ക്കിടകം രാശിയില്‍ വരുന്ന ചൈനയില്‍ ഭരണാധികാരികള്‍ കലാപകാരികള്‍, തീവ്രവാദികള്‍ എന്നിവര്‍ക്കെതിരെ വളരെ ധൈര്യപൂര്‍വ്വമായ ചില നീക്കങ്ങള്‍ നടത്തി മറ്റു രാഷ്ട്രങ്ങളെ കാണിച്ചു കൊടുക്കും. 

ചൊവ്വാ-രാഹുയോഗം കാരണം ആരോഗ്യപരമായി വാഹനാപകടങ്ങള്‍, ആയുധങ്ങള്‍ അഥവാ പണിയായുധങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധിച്ചു വേണം. 

മേടം, വൃശ്ചികം രാശികളില്‍ ജനിച്ചവര്‍ക്ക് വ്യാഴം, രവി എന്നീ പ്രധാന ഗ്രഹങ്ങളുടെ അനുഗ്രഹത്താല്‍ ഈ വാരം വളരെ ആവേശം നിറഞ്ഞതാകും. ബിസിനസ്സില്‍ നിങ്ങളോട് യോജിക്കുന്നവരുമായി പങ്കാളിത്തം ഉണ്ടാക്കുന്നത് ലക്ഷ്യം നേടാന്‍ സഹായകമാവും. ഈ വാരം വളരെ പ്രധാനപ്പെട്ട ബിസിനസ്സ് കൂടിയാലോചനകള്‍ക്കും ലാഭകരമായ കരാറുകളില്‍ ഏര്‍പ്പെടാനും ഉത്തമമായിരിക്കും. പരമാവധി പ്രയോജനപ്പെടുത്തുക. 

ഇടവം, മിഥുനം, ചിങ്ങം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് വാരം അത്ര അനുകൂലമാവില്ല. ഈ സമയത്ത് പരമാവധി മറ്റുള്ളവരുമായി സഹകരിച്ച് നയപരമായി പ്രവര്‍ത്തിച്ചാല്‍ നേട്ടമുണ്ടാകും. കഴിയുന്നതും അനാവശ്യ വാഗ്ദ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പ്രശ്‌നങ്ങളില്‍ പെടാതെയിരിക്കാനും ശ്രദ്ധിക്കണം. സാമൂഹ്യ കാര്യങ്ങളില്‍ നിന്നോ കുടുംബപരമായ മംഗളകര്‍മ്മങ്ങളില്‍ നിന്നും ഒരു കാരണവശാലും വിട്ടു നില്‍ക്കരുത്. 

കര്‍ക്കിടകം, കന്നി, മകരം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ശുക്രന്‍, ആഗ്നേയഗ്രഹങ്ങള്‍ കൂടാതെ സാത്ത്വികനായ വ്യാഴന്റെയും അകമഴിഞ്ഞ അനുഗ്രഹം ലഭിക്കും. വിനോദങ്ങള്‍, പ്രണയം, ഉല്ലാസം എന്നിവയക്ക് സമയം ധാരാളം ലഭിക്കയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യും. പുതിയ ആരാധകരെ ലഭിക്കും. അവരുടെ അനുമോദനങ്ങളും പ്രശംസയും യഥേഷ്ടം ലഭിക്കും. നന്നായി ആഘോഷിക്കുക. 

തുലാം, മീനം എന്നീ രാശികളില്‍ ജനിച്ചവര്‍ക്ക് ഈ വാരം പ്രതീക്ഷിച്ചത്ര അനുകൂലമായിരിക്കില്ല. മറ്റുള്ളവരോട് സംസാരിക്കുന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ തത്വചിന്താപരമായി സംസാരിക്കരുത്. കാര്യം മാത്രം പറയുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എറ്റവും അനുകൂലമായ വാരം. 

ധനു രാശിയില്‍ ജനിച്ചവര്‍ക്ക് പാപഗ്രഹങ്ങളുടെയും ശുഭഗ്രഹങ്ങളുടെയും അനുകൂലാവസ്ഥ ലഭിക്കുന്നതിനാല്‍ പുതിയ അവസരങ്ങള്‍ മുമ്പില്‍ വരും. പഴയകാല സുഹൃത്തുക്കളോ, പരിചയക്കാരോ നിങ്ങളെത്തേടി വരും. അത് നിങ്ങളുടെ സാമൂഹ്യപരമായും ധനപരമായുമുള്ള ഉയര്‍ച്ചക്ക് ആവശ്യമുള്ള അവസരങ്ങളുമായിട്ടായിരിക്കും സമീപിക്കുന്നത്. അത് പ്രയോജനപ്പെടുത്തുക. വാതിലില്‍ മുട്ടന്ന ഒച്ചക്കായി കാത്തിരിക്കുക, അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. 

കുംഭം രാശിയില്‍ ജനിച്ചവര്‍ പല കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കാന്‍ ഈ വാരം യോജിച്ചതല്ല. കുടുംബാംഗങ്ങളോടൊപ്പം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഈ വാരം ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. വിഷമയമായ മരുന്നുകള്‍, ജലരൂപത്തിലുള്ള മറ്റുള്ളവ, കെമിക്കല്‍സ് എന്നിവ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അലര്‍ജി സംബന്ധിച്ച അസുഖങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. 
 

ഗു ശി

TRANSIT CHART
30 സെപ്റ്റംബര്‍ 2012 
ഞായര്‍


ശു

കു സര ബു


ച ഗു ശി

TRANSIT CHART
29 ഒക്ടോബര്‍2012 
ശനി.


ശു

കു സബു മ

 

 

 

 

 

സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിയണം

 
തിരുവനന്തപുരം: മലയാളഭാഷാ പരിജ്ഞാനം കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യയോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയം ശുപാര്‍ശ ചെയ്യുന്നു. സിവില്‍ സര്‍വീസില്‍ നിന്ന് ഓരോ സംസ്ഥാനത്തും നിയമിക്കപ്പെടുന്നവര്‍ തദ്ദേശഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമുള്ളപോലെയായിരിക്കണം സര്‍ക്കാര്‍ ജോലിക്കുള്ള മലയാളത്തിലെ അറിവ്. 

എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.ടി. എന്നിങ്ങനെ പൊതുപരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന കോഴ്‌സുകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കണം. മാതൃഭാഷയിലും ഉത്തരമെഴുതാന്‍ അനുവദിക്കുകയും വേണം. പി.ടി.തോമസ് എം.പി. അധ്യക്ഷനായ സമിതി രൂപം നല്‍കിയ കരട് സാംസ്‌കാരിക നയം സര്‍ക്കാരിന്റെ പരിഗണനയിലാണ്. 

ഭരണഭാഷയും കോടതി ഭാഷയും പൂര്‍ണമായും മലയാളത്തിലാക്കണം. അക്കാദമികമായ എല്ലാ മേഖലകളിലും മലയാളത്തിന് പ്രവേശനം നല്‍കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സെമിനാറുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം മാതൃഭാഷയിലായിരിക്കണം. 

വൈദേശിക എഴുത്തുകാരെ ആകര്‍ഷിച്ച് മലയാളം പഠിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദേശികള്‍ക്ക് മലയാളം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മലയാളഭാഷയ്ക്ക് മികച്ച സംഭാവന നല്‍കുന്ന വിദേശികള്‍ക്ക് ഗുണ്ടര്‍ട്ടിന്റെ പേരില്‍ പുരസ്‌കാരം നല്‍കും. ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും. 

ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ സാംസ്‌കാരികാവബോധം വളര്‍ത്താന്‍ തക്ക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കൈപുസ്തകമായി സാംസ്‌കാരിക പാഠങ്ങള്‍ നല്‍കണം. സമൂഹത്തിന്റെ വാമൊഴി-വരമൊഴി സമ്പത്ത് വിദ്യാഭ്യാസത്തില്‍ ഉപയോഗിക്കണം. സ്‌കൂളുകളില്‍ കലാ, കരകൗശലരംഗങ്ങളില്‍ പരിശീലനം നല്‍കാന്‍ അധ്യാപകരെ നിയമിക്കും. 

ദേശീയ സാഹിത്യ, സംഗീത, നാടക അക്കാദമികളുമായി ചേര്‍ന്നുനിന്ന് സംസ്ഥാന സര്‍ക്കാരിന്റെ അക്കാദമികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം. കേരള സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി 25 പേരടങ്ങുന്ന സാംസ്‌കാരിക ഉപദേശക കൗണ്‍സില്‍ രൂപവത്കരിക്കണം. സാംസ്‌കാരിക മന്ത്രിയായിരിക്കണം ഈ കൗണ്‍സിലിന്റെ ചെയര്‍മാന്‍. 
കേരള കലാമണ്ഡലത്തെ നാടന്‍ കലകളടക്കമുള്ള കലകളുടെയും അനുബന്ധവിഷയങ്ങളുടെയും ഉന്നതപഠനത്തിനായി ഒരു സര്‍വകലാശാലയാക്കി ഉയര്‍ത്തണം. നിലവിലുള്ള നൃത്ത, സംഗീത, കലാ കോളേജുകള്‍ ഈ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യണം. നാടകം, പാരമ്പര്യകലകള്‍ എന്നിവയും പഠനവിഷയമാക്കണം. പഴയ കൊട്ടാരങ്ങള്‍, കോട്ടകള്‍, വാസ്തുശില്പങ്ങള്‍, ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ സംരക്ഷിച്ച് വിനോദ സഞ്ചാരവും പരിപോഷിപ്പിക്കാം. 

അന്യം നിന്നുകൊണ്ടിരിക്കുന്ന നിലത്തെഴുത്ത് കളരികള്‍ പുനരുജ്ജീവിപ്പിക്കും.കലാസാംസ്‌കാരിക രൂപങ്ങളെ രേഖപ്പെടുത്തി സംരക്ഷിക്കാന്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍ സ്ഥാപിക്കും. ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി പ്രഖ്യാപിക്കും. സംഗീതോപകരണങ്ങള്‍, ആഭരണങ്ങള്‍, രംഗപ്രയോഗത്തിനുള്ള കോപ്പുകള്‍ എന്നിവയുടെ നിര്‍മാണം കലാപ്രവര്‍ത്തനമായി അംഗീകരിച്ച് പരിപോഷിപ്പിക്കും. 

ലൈബ്രറി സെസ്സ് ഒരു ശതമാനമാക്കി ലൈബ്രറികള്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവ് വരുത്താതെ അധികമായി ലഭിക്കുന്ന തുക സാംസ്‌കാരിക വകുപ്പിന് നല്‍കണം. എഴുത്തുകാര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ വഴി വിഖ്യാത സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. നാടോടി, ഗോത്രകലകള്‍ സംരക്ഷിക്കാനും നടപടിയുണ്ടാകും. കളരികളും ഗുരുകുലങ്ങളും സംരക്ഷിക്കും. 

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളെ തുല്യമായി ആദരിക്കുന്ന സാംസ്‌കാരിക നയമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് സമിതി പറയുന്നു. എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ് ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമതിതിയാണ് സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്


 

 

 

 

കോതമംഗലത്ത് തോക്കുചൂണ്ടി മോഷണശ്രമം

Published on  02 Oct 2012
കൊച്ചി: കോതമംഗലം കീരമ്പാറയില്‍ വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമം നടത്തി. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അക്രമിയെ പിടികൂടി പോലീസിന് കൈമാറി. ഒറീസ സ്വദേശിയായ രാജേന്ദ്ര മൊഹന്തിയാണ് പിടിയിലായത്.

വീട്ടമ്മ ബഹളംവെച്ചപ്പോള്‍ ഇയാള്‍ തൊക്ക് പുറത്തെടുത്തത് വെടിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൊട്ടിയില്ലെന്ന് വീട്ടുവേലക്കാരി പറഞ്ഞു. തുടര്‍ന്ന് ബഹളംവെച്ചാപ്പോഴാണ് നാട്ടുകാരെത്തിയത്.

ഇയാളില്‍ നിന്ന് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ബാംഗളൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് താനെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ പ്രാഥമിക വിവരം. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

No comments:

Post a Comment