Wednesday, 31 October 2012


ബ്രൗസിങും വീഡിയോചാറ്റിങും തുറുപ്പുശീട്ടാക്കി വിന്‍ഡോസ് ഫോണ്‍ 8
Posted on: 30 Oct 2012

-സ്വന്തം ലേഖകന്‍



ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 ന്റെ മൊബൈല്‍ പതിപ്പ് നല്‍കുന്ന ബ്രൗസിങ് കരുത്ത്; അനായാസം വീഡിയോചാറ്റിങ് നടത്താന്‍ സ്‌കൈപ്പിന്റെ സൗകര്യം. മൈക്രോസോഫ്റ്റിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 8 ന്റെ തുറുപ്പുശീട്ടുകള്‍ ഇവയാണ്.

പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഒഎസ് ആയ വിന്‍ഡോസ് 8 കഴിഞ്ഞയാഴ്ചയാണ് മൈക്രോസോഫ്റ്റ് വിപണിയിലെത്തിച്ചത്. വിന്‍ഡോസ് 8 മായി ചേര്‍ന്നുപോകുന്ന മൊബൈല്‍ ഒഎസ് ആണ് വിന്‍ഡോസ് ഫോണ്‍ 8.

വിന്‍ഡോസ് ഫോണ്‍ 7.5 എന്ന മുന്‍ വേര്‍ഷന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ച മൊബൈല്‍ ഒഎസ്. മൊബൈല്‍ പ്ലാറ്റ്‌ഫോമിനും വിന്‍ഡോസ് 8 നും കൂടുതല്‍ സഹകരിക്കാന്‍ വഴിയൊരുക്കുകയാണ് മൈക്രോസോഫ്റ്റ്.

വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം രംഗത്തെത്തിക്കുകയും, അത് നിരൂപകരുടെ പ്രശംസ നേടുകയും ചെയ്‌തെങ്കിലും, ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും അടക്കിവാഴുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ ഇതുവരെ മൈക്രോസോഫ്റ്റിന് കഴിഞ്ഞിട്ടില്ല. ഐ.ഡി.സി.പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വെറും 3.1 ശതമാനം മാത്രമാണ് വിന്‍ഡോസ് ഫോണിന്റെ സാന്നിധ്യം.

എച്ച്.ടി.സി., നോക്കിയ, സാംസങ് അങ്ങനെ ഒട്ടേറെ കമ്പനികള്‍ മാസങ്ങള്‍ക്കു മുമ്പേ വിന്‍ഡോസ് ഫോണ്‍ 8 ഫോണുകള്‍ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റ് ഇതുവരെ സോഫ്ട്‌വേര്‍ പുറത്തിറക്കാത്തതിനാല്‍, ആ ഫോണുകള്‍ ഇതുവരെ രംഗത്തെത്തിയില്ല. ഇപ്പോള്‍ തടസ്സം മാറി. വരുംദിവസങ്ങളില്‍ ഒട്ടേറെ വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തും.


വിന്‍ഡോസ് 8 പിസി ഒഎസിനെ അനുസ്മരിപ്പിക്കുന്ന സോഫ്ട്‌വേറാണ് വിന്‍ഡോസ് ഫോണ്‍ 8. ടൈലുകളായാണ് ഇതിന്റെ ഇന്റര്‍ഫേസിലും ആപ്ലിക്കേഷനുകള്‍ ഡിസ്‌പ്ലേ ചെയ്തിട്ടുള്ളത്. വിന്‍ഡോസ് 8 ഒഎസിന്റെ കെര്‍ണല്‍ തന്നെയാണ് വിന്‍ഡോസ് ഫോണ്‍ 8 നും അടിസ്ഥാനം. അതിനാല്‍, മൊബൈലിനും പിസിക്കും ആവശ്യമായ പ്രോഗ്രാമുകള്‍ പരസ്പരം കൈമാറ്റം ചെയ്യല്‍ എളുപ്പമാകും.

'കിഡ്‌സ് കോര്‍ണര്‍' (Kid's Corner)
 ആണ് വിന്‍ഡോസ് ഫോണ്‍ 8 ലെ ഒരു പ്രധാന ഫീച്ചര്‍. രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ കുട്ടികളുടെ കൈയിലെത്തുമ്പോള്‍, ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനാണ് കിഡ്‌സ് കോര്‍ണര്‍ ഉപയോഗിക്കുന്നത്.

വിന്‍ഡോസ് പോണ്‍ 7.5 ലുണ്ടായിരുന്ന ബ്രൗസറിനെ അപേക്ഷിച്ച് ഏഴുമടങ്ങ് വേഗമേറിയ ബ്രൗസറാണ് വിന്‍ഡോസ് ഫോണ്‍ 8 ലുള്ള ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10.

മറ്റൊരു പുതിയ ഫീച്ചര്‍ വിന്‍ഡോസ് ഫോണ്‍ 8 ലുള്ളത് 'റൂംസ്' (Rooms) ആണ്. ക്ഷണിക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി, അവര്‍ക്ക് പരസ്പരം കലണ്ടറും, നോട്ടുകളും, ഫോട്ടോകളും മറ്റും പങ്കുവെയ്ക്കാന്‍ സാഹായിക്കുന്ന ഫീച്ചറാണിത്. കുടുംബാംഗങ്ങള്‍ക്കും സ്‌പോര്‍ട്‌സ് ടീമുകള്‍ക്കും മറ്റ് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കുമൊക്കെ ഉപയോഗപ്രദമാകുന്ന ഫീച്ചറാണിത്.

മുമ്പത്തെ വിന്‍ഡോസ് ഫോണ്‍ ഒഎസുകളിലെ ഒരു പ്രധാന ന്യൂനത പുതിയ ഒഎസില്‍ മൈക്രോസോഫ്റ്റ് തിരുത്തിയിട്ടുണ്ട്. വീഡിയോ ചാറ്റിങിനുള്ള സ്‌കൈപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണത്.

ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലുമൊക്കെ മറ്റ് ആപ്‌സ് ഉപയോഗിക്കുമ്പോള്‍ തന്നെ വീഡിയോ കോളുകള്‍ സ്വീകരിക്കാന്‍ പറ്റും. എന്നാല്‍, വിന്‍ഡോസ് ഫോണ്‍ 7.5 ല്‍ അത് സാധിക്കില്ലായിരുന്നു.

2011 ല്‍ സ്‌കൈപ്പിനെ സ്വന്തമാക്കിയിട്ടും, മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ആ സര്‍വീസിന്റെ ശരിക്കുള്ള പ്രയോജനം ലഭ്യമാക്കാന്‍ മൈക്രസോഫ്റ്റിന് കഴിഞ്ഞിരുന്നില്ലെന്ന് സാരം. എന്നാല്‍, വിന്‍ഡോസ് ഫോണ്‍ 8 ല്‍ സ്‌കൈപ്പിന്റെ സാധ്യത ശരിക്കും ഉപയോഗിച്ചിട്ടുണ്ട്. (ഫോട്ടോ കടപ്പാട്: engadget)
മുന്നില്‍ പി.ടി.ഉഷ; മൂന്നാമതെത്തിയ സുലോചന ചെരിപ്പ് കമ്പനിയില്‍ 
ബിനു ഫല്‍ഗുനന്‍ 


കോട്ടയം ജില്ലയിലെ പാലായില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള. വര്‍ഷം1977. 100 മീറ്റര്‍ ഫൈനല്‍. പയ്യോളിക്കാരി പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ ഫിനിഷിങ് പോയന്റിലേക്ക് കുതിക്കുന്നു. മുന്നില്‍ തകര്‍ന്നുവീണത് ദേശീയ റെക്കോഡ്. ആ പയ്യോളിക്കാരി രാജ്യത്തിന്റെ അഭിമാനമായ പി.ടി. ഉഷയായി.

അന്ന്, ഉഷയ്ക്കുപിന്നില്‍ മൂന്നാംസ്ഥാനത്ത് എത്തിയ മറ്റൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ ഒരു സുലോചന. ഒന്നാംസ്ഥാനത്തിന്റെ മികവോടെ ഉഷ മുന്നോട്ടുപോയപ്പോള്‍ ജീവിതപ്രാരബ്ധങ്ങളുടെ ട്രാക്കിലേക്ക് സുലോചനയുടെ ഓട്ടം മാറിയിരുന്നു. കൂലിപ്പണിക്കാരായിരുന്ന രാമന്‍തൊടി കുഞ്ഞിക്കണ്ണന്റെയും നായിടിച്ചിയുടെയും മകള്‍ക്ക് അന്ന് അത്രയേ ആകുമായിരുന്നുള്ളൂ.ആ കാലത്ത് വള്ളിക്കുന്നിന്റെയും മലപ്പുറത്തിന്റെയും സ്പ്രിന്റ് റാണി തന്നെയായിരുന്നു സുലോചന. 1976- 77 വര്‍ഷത്തെ ജില്ലാ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്‍. 100 മീറ്റര്‍, 200 മീറ്റര്‍, ലോങ്ജമ്പ്, ഹൈജമ്പ് എന്നിവയായിരുന്നു ഇഷ്ട ഇനങ്ങള്‍. സംസ്ഥാന മേളയില്‍ ഈ നാല് ഇനങ്ങളിലും മത്സരിച്ചിരുന്നെങ്കിവും മികവ് പുലര്‍ത്താനായത് 100 മീറ്റര്‍ ഓട്ടത്തിലായിരുന്നു.

വള്ളിക്കുന്ന് തിരുത്തി എ.എല്‍.പി സ്‌കൂളില്‍ നിന്നാണ് സുലോചന എന്ന അത്‌ലറ്റിന്റെ തുടക്കം. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കായികമേളയില്‍ ഒന്നാംസ്ഥാനം നേടി. പക്ഷേ അസംബ്ലിയില്‍വെച്ച് സമ്മാനം വിതരണംചെയ്തപ്പോള്‍ സുലോചന മാത്രം പുറത്ത്. ക്ലാസ്സ് ടീച്ചറായിരുന്ന സി.കെ. മാധവിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പിന്നെ സ്വന്തം കയ്യിലെ കാശ് മുടക്കി മാധവി ടീച്ചര്‍ സുലോചനയ്ക്ക് സമ്മാനം നല്‍കി. ജീവിതത്തിലെ ആദ്യത്തെ സമ്മാനം. മാധവിടീച്ചറെക്കുറിച്ചോര്‍ത്തപ്പോള്‍ സുലോചനയുടെ കണ്ണുകള്‍ നിറഞ്ഞു.പിന്നെ പഠനം ചേലേമ്പ്ര ഹൈസ്‌കൂളിലേക്ക് മാറി. അവിടെയും സ്‌പോര്‍ട്‌സ് താരമായി സുലോചന.ദിവസവും പത്ത് കിലോമീറ്ററിലധികം നടന്നുവേണമായിരുന്നു സ്‌കൂളിലെത്താന്‍. വീട്ടിലെ പ്രാരബ്ധങ്ങള്‍ വേറെയും. പത്താംക്ലാസ്സെന്ന 'ഹര്‍ഡി'ല്‍ ചാടിക്കടക്കാന്‍ ആയില്ല. അതോടെ സുലോചന എന്ന അത്‌ലറ്റ് ഗാലറിയിലേക്ക് മാറി.

പത്തൊമ്പതാം വയസ്സില്‍ കോഴിക്കോട് മണ്ണൂര്‍ സ്വദേശി കൃഷ്ണനെ വിവാഹം കഴിച്ചു. പിന്നെ മക്കള്‍...കുടുംബം. ജീവിതം തിരക്കേറിയതായി.തനിക്കൊപ്പം ഓടിക്കയറിയ ഉഷ ഉയരങ്ങള്‍ കീഴടക്കുമ്പോഴെല്ലാം ഉള്ളില്‍ സന്തോഷിച്ചു, അഭിമാനിച്ചു. ചിലപ്പോഴൊക്കെ നഷ്ടബോധംകൊണ്ട് കണ്ണുകള്‍ നനഞ്ഞു.ഭര്‍ത്താവ് കൃഷ്ണന്‍ കൂലിപ്പണിക്കാരനാണ്. കുടുംബത്തിന് താങ്ങാവാന്‍ സുലോചനയും ജോലിക്ക് പോകുന്നു.

മണ്ണൂരില്‍ വീടിനടുത്തുതന്നെയുള്ള ചെരിപ്പ് കമ്പനിയില്‍ 12 വര്‍ഷമായി സുലോചന ജോലി ചെയ്യുന്നു. തന്റെ ചെറിയ വീട്ടില്‍ കഷ്ടപ്പാടുകള്‍ക്കൊപ്പം പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നുണ്ട് ഇവര്‍.

യുഗപിറവി' നവംബര്‍ ഒന്നിന്‌
31 Oct 2012

ഡോ. കെ.കെ.എന്‍. കുറുപ്പിന്റെ ചരിത്രപാഠത്തെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'യുഗപിറവി' നവംബര്‍ ഒന്നിന് ജനങ്ങള്‍ക്ക് മുന്നിലെത്തും. 

കേരളത്തിലെ സാമൂഹിക നവോത്ഥാനത്തെയും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെയും ഹൃദ്യമായി ഓര്‍മപ്പെടുത്തുംവിധം ചരിത്രവും കഥയും ഇഴചേര്‍ത്ത ശൈലിയിലാണ് യുഗപിറവിയുടെ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത്. 
കേരളീയന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി, അംശി നാരായണപ്പിള്ള, കണിയാപുരം രാമചന്ദ്രന്‍, മുല്ലനേഴി തുടങ്ങിയവരുടെ ഗാനങ്ങള്‍ സവിശേഷമായരീതിയില്‍ ഈ ഡോക്യുഫിക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യകേരളപിറവി മുതല്‍ അതത് കാലത്തെ ഓര്‍മപ്പെടുത്തുന്ന ചരിത്രസംഭവങ്ങളിലൂടെയാണ് യുഗപിറവിയുടെ ഇതിവൃത്തം മുന്നോട്ട് നീങ്ങുന്നത്. 

ഡല്‍ഹി ജെ.എന്‍.യു. സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളായ വര്‍ഷയും ആദിത്യും കേരളത്തിലെ വിപ്ലവമുന്നേറ്റങ്ങളുടെ ചിരസ്മരണകളിലൂടെ നടത്തുന്ന ദൃശ്യസഞ്ചാരമാണ് ഈ ഡോക്യുഫിക്ഷന്‍. 

മലബാറിലെ നൂറോളം നാടക കലാകാരന്മാര്‍ക്കൊപ്പം അഭിനേതാക്കളായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കണ്ണൂര്‍ ശ്രീലത, ജിജോയ്, മയൂഖ, ഇബ്രാഹിം വെങ്ങര, കുക്കു, ഒ.കെ. കുറ്റിക്കോല്‍ എന്നിവര്‍ യുഗപിറവിയിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക രംഗത്തും ശ്രദ്ധേയമായ സാന്നിധ്യം 'യുഗപിറവിക്ക്' പിന്നിലുണ്ട്. 

സംഗീതം: വി.ടി. മുരളി, ഛായാഗ്രഹണം: ലാല്‍ കണ്ണന്‍, സ്റ്റഡിക്യാം: മിങ്കിള്‍ മോഹന്‍, ദൃശ്യസംയോജനം: എന്‍.എക്‌സ്.പി, കലാസംവിധാനം: ഉണ്ണി കാനായി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് കെ. നായര്‍, ഇല്ലസ്‌ട്രേഷന്‍: ബിനോയ്, ശ്രീരാജ്, പി.ആര്‍.ഒ: അജയന്‍ അമ്പലപ്പാട്. നവംബര്‍ ഒന്നിന് കൈരളി ടി.വി.യില്‍ വൈകിട്ട് 6.30നും കൈരളി പീപ്പിള്‍ ടി.വി.യില്‍ രാത്രി 11നും 55 മിനിറ്റ് ദൈര്‍ഘ്യമുള്ള 'യുഗപിറവി' സംപ്രേഷണം ചെയ്യും. സി.പി.എം. സംസ്ഥാന കമ്മിറ്റി നിര്‍മിച്ച യുഗപിറവി കേരളത്തിലെ എല്ലാ ബ്രാഞ്ചുതലങ്ങളിലും നവംബര്‍ ഒന്നിന് പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

കാമസൂത്ര ത്രീഡിയിലും: ലഹരിപടര്‍ത്താന്‍ ഷെര്‍ലിന്‍ ചോപ്ര
29 Oct 2012



ത്രീഡി യുഗത്തിന്റെ കാലത്ത് കാസമൂത്രയുടെ ത്രീഡി പതിപ്പും വെള്ളിത്തിരയിലെത്തുന്നു. ഡ്രാക്കുളയുടെ ത്രീഡി രൂപം(സെന്റ്.ഡ്രാക്കുള) ഒരുക്കിയ രൂപേഷ് പോളാണ് കാമസൂത്രയും ത്രീഡിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പ്ലേബോയ് മാസികയുടെ മുഖചിത്രത്തില്‍ നഗ്നനയായി പ്രത്യക്ഷപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഷെര്‍ലിന്‍ ചോപ്രയാകും കാമസൂത്ര ത്രീഡിയില്‍ മുഖ്യവേഷം ചെയ്യുക. മറ്റ് രണ്ട് പ്രധാന വേഷങ്ങള്‍ ചെയ്യുക ബോളിവുഡ് താരങ്ങളാകുമെന്നും രൂപേഷ് പറഞ്ഞു. 

താരനിര്‍ണയം പുരോഗമിക്കുകയാണ്. എന്ത് തന്നെയായാലും ഷെര്‍ലിന്‍ ചോപ്രയുടെ ചൂടന്‍ രംഗങ്ങള്‍ തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. മോഡല്‍ രംഗത്ത് നിന്നും സിനിമയിലെത്തിയ ഷെര്‍ലിന്‍ ഐറ്റംനമ്പറുകളില്‍ സെക്‌സിയായി പ്രത്യക്ഷപ്പെട്ടാണ് തിളങ്ങിയത്. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ മൂന്നാം സീസണിലെ ഹോട്ട് പ്രോപ്പര്‍ട്ടിയായിരുന്നു ഷെര്‍ലിന്‍

ഇന്ത്യന്‍ സിനിമ 100 വര്‍ഷം തികയ്ക്കുന്ന സന്ദര്‍ഭത്തില്‍ 2013 ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയയായ മീര നായര്‍ 1996 ല്‍ കാമസൂത്ര എ ടെയില്‍ ഓഫ് ലവ് എന്നൊരു ചിത്രം ഒരുക്കിയിരുന്നു. 

916 വെള്ളിയാഴ്ചയെത്തും
30 Oct 2012



മുകേഷ്, ആസിഫ് അലി, അനൂപ് മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനന്‍ സംവിധാനം ചെയ്യുന്ന '916' നവംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു. സലീംകുമാര്‍, തിലകന്‍, ഉണ്ണിമേനോന്‍, നന്ദു, ധര്‍മജന്‍ ബോള്‍ഗാട്ടി, പാര്‍വണ, മീരാ വാസുദേവ്, മാളവിക മേനോന്‍, സംജു, മാളു, നയന, ലിപിന്‍, ബേബി ഐശ്വര്യ വിജയന്‍, ബേബി സ്‌നേഹ വിജയന്‍, ആദിത് വിജയന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കെ.വി. വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും എം. മോഹനന്‍ തന്നെ എഴുതുന്നു. 

മണ്ടന്‍ ടാക്‌സ്‌
മുരളി തുമ്മാരുകുടി
Posted on: 14 Oct 2012

എഫ്.എ.സി.റ്റി.യിലെ കാന്റീന്‍ ജീവനക്കാരനായിരുന്ന എന്റെ അച്ഛന് കാശുണ്ടാക്കണമെന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. അതിനുള്ള അവസരവും ഇല്ലായിരുന്നു. സ്വന്തം മക്കളോടൊപ്പം പരമാവധി സമയം ചിലവാക്കുക, അവരോട് കഥ പറയുക, അവര്‍ക്ക് പനി വന്നാല്‍ തുളസിയിലയും കുരുമുളകും ഇട്ട് വെള്ളം തിളപ്പിച്ച് കൊടുക്കുക. അവരെ കെട്ടിപ്പിടിച്ച് കിടക്കുക ഇതൊക്കെയായിരുന്നു അച്ഛന്റെ ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങള്‍. എട്ടു മക്കളുള്ള ഒരച്ഛന്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പനി വന്നാല്‍ ജോലിക്കു പോകാതിരിക്കും എന്നു പറയുമ്പോള്‍ വര്‍ഷത്തില്‍ അധികദിവസമൊന്നും ജോലിക്കു പോവാന്‍ വഴിയില്ല എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. മുന്‍കൂട്ടി പറയാതെയും പരിധിയില്‍ കവിഞ്ഞും ജോലിക്കു ചെല്ലാത്തതിന് അച്ഛനെ കമ്പനി സസ്‌പെന്‍ഡ് ചെയ്യുന്നത് സ്ഥിരസംഭവം ആയിരുന്നു. ഉര്‍വശീ ശാപം ഉപകാരം എന്ന പോലെ അച്ഛന്‍ സസ്‌പെന്‍ഷന്‍ കാലം സന്തോഷമായി മക്കളുടെ ഒപ്പം ചിലവഴിക്കുമായിരുന്നു.

ജീവിതത്തില്‍ പ്രൊഫഷന്‍ , കരിയര്‍ , സമ്പത്ത് ഇതെല്ലാം ഏറ്റവും പ്രധാനമായിക്കാണുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള എന്റെ തലമുറക്ക് ഇതൊരു അതിശയമായിതോന്നാം. ബാങ്ക് ഡിപ്പോസിറ്റും ഷെയറും സ്വര്‍ണ്ണവും സ്ഥലവും ഫ്ലാറ്റും ഒക്കെ ഉണ്ടാക്കാന്‍ വേണ്ടി കുടുംബങ്ങളില്‍ നിന്നകന്ന് ജോലിചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും അച്ഛന്റെ പോലത്തെ ഒരു മനസ്സ് എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഞാന്‍ കരുതാറുണ്ട്. ഈ ഓട്ടം എല്ലാം കഴിഞ്ഞ് വഴിയില്‍ കുഴഞ്ഞു വീഴാതെ ഞാന്‍ തിരിച്ചെത്തിയാല്‍ എന്റെ കുടുംബത്തിന് എന്നോട് അച്ഛനോടുണ്ടായിരുന്ന പോലുള്ള സ്‌നേഹമുണ്ടാകുമോ? മക്കള്‍ക്ക് വേണ്ടി ഫ്ലാറ്റ് മേടിക്കുന്ന അച്ഛനേക്കാള്‍ പനി വരുമ്പോള്‍ മക്കളെ കെട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന്‍മാരെയല്ലേ കുട്ടികള്‍ ആഗ്രഹിക്കുന്നത്.?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും മാസത്തിലൊരിക്കല്‍ അച്ഛന്‍ ഒരു ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ലോട്ടറിയുടെ ഫലം വരുന്ന അന്ന് അച്ഛന്‍ കാര്യമായി പത്രത്തില്‍ നോക്കും. ഒന്നാം സമ്മാനത്തിന്റെ നമ്പര്‍ മാത്രമേ നോക്കൂ. കിട്ടുന്നെങ്കില്‍ കാര്യമായിട്ടു കിട്ടണം. എന്നതായിരുന്നു അച്ഛന്റെ പോളിസി. കിട്ടിയിരുന്നെങ്കില്‍ അച്ഛന്‍ എന്തു ചെയ്യുമായിരുന്നെന്ന് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. ചോദിച്ചിട്ടും ഇല്ല. ലോട്ടറിയുടെ ഒന്നാം സമ്മാനം വെങ്ങോലയില്‍ എത്തിയും ഇല്ല എന്നുപറയേണ്ടല്ലോ.

ശരിയും തെറ്റിനേയും പറ്റിയുള്ള നമ്മുടെ ധാര്‍മ്മികമായ അതിര്‍ത്തികള്‍ തീരുമാനിക്കുന്നത് പലപ്പോഴും മതമോ നിയമങ്ങളോ അല്ല മറിച്ച് നമ്മുടെ ചുറ്റുമുള്ള ആളുകളുടെ പെരുമാറ്റമാണ്. അതുകൊണ്ടുതന്നെ ലോട്ടറിയെപ്പറ്റി നാട്ടില്‍ എന്തു സംവാദം നടക്കുന്ന കാലത്തും ഞാന്‍ ലോട്ടറി എടുക്കാറുണ്ട്. അതില്‍ നാടനെന്നോ അന്യസംസ്ഥാനം എന്നോ ഓണ്‍ലൈന്‍ എന്നോ ഒരു വ്യത്യാസവും ഇല്ല. ജനീവയിലും ആഴ്ചയില്‍ മൂന്ന് ഫ്രാങ്ക് ലോട്ടറിയുടെ അക്കൗണ്ടില്‍ ആണ് പോകുന്നത്.

യൂറോപ്പില്‍ ലോട്ടറിയെ 'മണ്ടന്‍ ടാക്‌സ്' എന്നാണ് വിളിക്കുന്നത്. അതായത് ബുദ്ധികുറഞ്ഞ ആളുകളുടെ കയ്യില്‍ നിന്നും പണം സ്വമേധയാ സര്‍ക്കാരില്‍ എത്തിക്കുന്ന പരിപാടിയാണ് ലോട്ടറി. നമ്മള്‍ എത്ര മണ്ടനാണെന്നുള്ളതനുസരിച്ച് അത്രയും കൂടുതല്‍ ടാക്‌സ് നമ്മള്‍ ഈ ഇനത്തില്‍ ഗവണ്‍മെന്റില്‍ എത്തിക്കും. സാധാരണ ടാക്‌സ് അടക്കാന്‍ ഗവണ്‍മെന്റ് നമ്മെ ഓര്‍മ്മിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ഒക്കെ ചെയ്യേണ്ടി വരുമ്പോള്‍ മണ്ടന്‍ ടാക്‌സിന്റെ കാര്യത്തില്‍ അതിന്റെ ഒന്നും ആവശ്യമില്ല.

യൂറോപ്പിലെ ലോട്ടറി നമ്മുടേതില്‍ നിന്നും അല്പം വ്യത്യാസമാണ്. നമുക്ക് ഇഷ്ടമുള്ള നമ്പര്‍ നമുക്ക് തിരഞ്ഞെടുക്കാം എന്നതാണ് ഒന്നാമത്തെ വ്യത്യാസം. രണ്ടാമത്തേത് ഒരേ നമ്പര്‍ എത്രപേര്‍ക്ക് വേണമെങ്കിലും തിരഞ്ഞെടുക്കാം. നമ്മുടെ പോലെ മുന്‍കൂട്ടി അടിച്ചുവെക്കപ്പെട്ടതല്ല. അതുകൊണ്ടുതന്നെ നറുക്കെടുത്തു വരുന്ന നമ്പര്‍ വിറ്റിട്ടുണ്ടാകണമെന്നില്ല. അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ വാങ്ങിയിട്ടുണ്ടാകാം. അപ്പോള്‍ ഒന്നാം സമ്മാനത്തുക ഒരു ലക്ഷം ഫ്രാങ്കാണെങ്കില്‍ ഒരു പക്ഷെ അതാര്‍ക്കും കിട്ടാതെ പോകാം. അല്ലെങ്കില്‍ അതു പലര്‍ക്കായി വീതിക്കേണ്ടതായും വരാം. പക്ഷെ ഒരു ആഴ്ചത്തെ സമ്മാനം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ അടുത്തയാഴ്ചത്തെ സമ്മാനത്തുകയോട് അത് കിട്ടും. അതിന് റോള്‍ ഓവര്‍ എന്നാണ് പറയുന്നത്. അങ്ങനെ അടുത്തടുത്ത് രണ്ടോ മൂന്നോ മാസം ആര്‍ക്കും ഒന്നാം സമ്മാനം കിട്ടിയില്ലെങ്കില്‍ സമ്മാനത്തുക വളര്‍ന്ന് വളര്‍ന്ന് മില്യണ്‍സ് ആകും. ഇത് പുറത്താവുന്നതോടെ യൂറോപ്പിലെ മണ്ടന്‍ പട പുറത്തിറങ്ങും, പിന്നെ ക്യൂ നിന്ന് ലോട്ടറി എടുക്കാന്‍ തുടങ്ങും.

ഒരു മണ്ടനും അയാളുടെ പണവും വേഗത്തില്‍ വേര്‍പിരിയും എന്നൊരു ചൊല്ല്. ഇംഗ്ലീഷില്‍ ഉണ്ട് (എ ഫൂള്‍ ആന്റ് ഹിസ് മണി ആര്‍ സൂണ്‍ പാര്‍ട്ടട്). ഇക്കാര്യം ലോട്ടറി യുടെ കാര്യത്തില്‍ മാത്രമല്ല മറ്റ് അനവധി കാര്യങ്ങളിലും സത്യമാണ്. ഗള്‍ഫിലോ അമേരിക്കയിലോ പോയി കുറച്ചു പണമുണ്ടാക്കിയവര്‍ അതു സിനിമയിലിറക്കിക്കളയുന്നതും പെന്‍ഷന്‍ കിട്ടിയ പണം ഷെയര്‍മാര്‍ക്കറ്റിലിറക്കി ഗോപിയാകുന്നതും എല്ലാം പണം മണ്ടന്റെ അടുത്തുനിന്നും ബുദ്ധിമാന്റെ അടുത്തേക്ക് ചാടുമെന്ന പ്രകൃതി നിയമത്തിന്റെ ഉദാഹരണങ്ങള്‍ ആണ്.

സ്ഥിരം യാത്രചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കബളിപ്പിക്കപ്പെടുക എന്നത് ഒരു സ്ഥിരം സംഭവമാണ്. അത് ഒടുക്കത്തെ റേറ്റ് പറഞ്ഞ് നമ്മെ പിടുങ്ങുന്ന ഡല്‍ഹിയിലെ ഓട്ടോക്കാര്‍ തൊട്ട് ഇലക്ട്രോണിക് മീറ്ററില്‍ വരെ കൃത്രിമം കാണിക്കുന്ന ബോംബെയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വരെ ആകാം.

പണ്ടൊക്കെ ഇതെന്നെ അലോസരപ്പെടുത്തുമായിരുന്നു. പക്ഷെ യാത്ര സ്ഥിരമായതോടെ തട്ടിപ്പിനിരയാകലും സ്ഥിരം സംഭവമായി. അപ്പോള്‍ പിന്നെ ചെറിയ തട്ടിപ്പൊക്കെ ഞാനങ്ങു വിട്ടുകളയും. ഓരോയാത്രയിലും അമ്പതോ നൂറോ ഡോളര്‍ തട്ടിപ്പ് അലവന്‍സായി ഞാന്‍ എഴുതിത്തള്ളും.

ഇത് എപ്പോഴും ആളുകള്‍ മനഃപൂര്‍വം തട്ടിക്കുന്നത് ആകണമെന്നില്ല. നമ്മുടെ അറിവുകുറവുകൊണ്ടും സംഭവിക്കാം. ജനീവ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന ഒരാള്‍ക്ക് ടൗണില്‍ പോകണമെങ്കില്‍ ഒരു ടാക്‌സി വിളിക്കും. ഇരുപത്തഞ്ചോ മുപ്പതോ ഫ്രാങ്കാകും. അഞ്ചോ പത്തോമിനുട്ട് ക്യൂ നില്‍ക്കുകയും വേണം. എന്നാല്‍ ജനീവ എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ എട്ടു മിനുട്ടിലും ടൗണിലേക്ക് ബസുണ്ട്. എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന എല്ലാവര്‍ക്കും ഇത് ഫ്രീയും ആണ്. എയര്‍പോര്‍ട്ടിന്റെ അകത്തുള്ള ടിക്കറ്റ് മെഷീനില്‍ നിന്നും ഒരു ടിക്കറ്റ് എടുത്താല്‍ മതി. ചുമ്മാതെ നമ്മുടെ കയ്യില്‍ നിന്നും ആയിരത്തഞ്ഞൂറു രൂപ പോയില്ലെ, ഡല്‍ഹിയിലെ ഓട്ടോക്കാരന്‍ എത്രനല്ലവന്‍, കൂടിയാല്‍ നൂറുരൂപയല്ലേ സായിപ്പിനെ പറ്റിക്കുന്നുള്ളൂ.

എയര്‍പോര്‍ട്ടുകളിലെ മണിചേഞ്ചര്‍ ആണ് തട്ടിപ്പിന്റെ ഒന്നാമത്തെ കേന്ദ്രം. ലോകത്ത് ഏത് നഗരത്തില്‍ ആണെങ്കിലും കിട്ടാവുന്നതിലെ ഏറ്റവും മോശമായ റേറ്റായിരിക്കും ഇവിടുത്തേത്. പല സ്ഥലത്തും അതും പോരാത്തതിന് അതിനു മുകളില്‍ മുപ്പതും നാല്പതും ഡോളര്‍ കമ്മീഷനും ഒക്കെക്കാണും. ബോംബെ എയര്‍പോര്‍ട്ടിനു പുറത്തുനിന്ന് കറന്‍സിമാറുമ്പോള്‍ പത്തോ നൂറോ രൂപ തട്ടിക്കുന്ന മലയാളി വിദ്വാനെ കുറ്റം പറയാന്‍ പറ്റുമോ?

കഴിഞ്ഞയാഴ്ച ഈജിപ്റ്റിലെ കെയ്‌റോഡില്‍ ആയിരുന്നു. മീറ്റിംഗ് കഴിഞ്ഞ് ഒരു മണിക്കൂര്‍ സമയമേ ബാക്കിയുള്ളൂ. കെയ്‌റോ ഞാന്‍ കണ്ടിട്ടുള്ള നഗരമാണ്. തിക്കും തിരക്കും പുകയും പൊടിയും ഒക്കെയായി ഒരു ശരാശരി നോര്‍ത്ത് ഇന്ത്യന്‍ നഗരമാണ് കെയ്‌റോ. എന്നാലും അവിടെ വിപ്ലവം നടന്ന തഹ്‌റിര്‍ സ്‌ക്വയര്‍ ഒന്ന് കാണണം എന്നൊരു പൂതി.

'അതിനിപ്പോള്‍ അവിടെ ഒന്നും ഇല്ല' എന്റെ ആതിഥേയനും അയല്‍ ഷാംസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ അലി പറഞ്ഞു.

അതു മിക്കവാറും ചരിത്രസ്ഥലങ്ങളെപ്പറ്റി ശരിയാണല്ലോ, പാനിപ്പറ്റ് എന്ന നമ്മുടെ ചരിത്രപ്രസിദ്ധമായ യുദ്ധക്കളം ഇപ്പോള്‍ ചുമ്മാ ഗോതമ്പുപാടമാണ്. അതുകൊണ്ട് ഏതാണെങ്കിലും ചുമ്മാ തഹരില്‍ ചത്വരം കണ്ടേക്കാം എന്നു എനിക്കു വാശി.

ഒരു ടാക്‌സിയെടുത്ത് ഒരു കണക്കിന് ഞങ്ങള്‍ സ്ഥലത്തെത്തി. പക്ഷെ ട്രാഫിക്കിന്റെ തിരക്കു കാരണം ഞങ്ങള്‍ക്ക് സ്‌ക്വയറില്‍ എത്താന്‍ പറ്റിയില്ല. വഴിയില്‍ ഉപേക്ഷിച്ച് ടാക്‌സിക്കാരന്‍ ഗായബ്.

തഹരിര്‍ സ്‌ക്വയര്‍ എവിടെ എന്നു ഞങ്ങള്‍ പലരോടും ചോദിച്ചു. അറബിക്ക് അല്ലാത്ത ഭാഷക്കൊന്നും കെയ്‌റോവില്‍ ഒരു സാധ്യതയുമില്ല.
'ആര്‍ യു ഫ്രം ഇന്ത്യ' ഒരു ജീന്‍സിട്ട ചെത്തു പയ്യനാണ്.
'യെസ്'
'ഞാനിവിടെ ഒരു വിദ്യാര്‍ത്ഥിയാണ്. നിങ്ങള്‍ക്ക് താഹരില്‍ സ്‌ക്വയര്‍ കാണേണ്ടേ?'
'ഇവനാര് ദൈവദൂതനോ.'- ഞാന്‍ മനസ്സില്‍ പറഞ്ഞു.
'ഇത് ഞങ്ങളുടെ വിപ്ലവമായിരുന്നു. ഇന്ത്യ ഈസ് എ ഗ്രേറ്റ് കണ്‍ട്രി. ഞാന്‍ നിങ്ങളെ പ്രതിഷേധം നടന്ന സ്ഥലം എല്ലാം കാണിക്കാം. പക്ഷെ ഒരു കാര്യം എനിക്ക് ബക്ഷീഷ്(സമ്മാനം) ഒന്നും തരരുത്. ഇതു ഞങ്ങളുടെ അഭിമാനമാണ്.'

അറബ് വസന്തത്തിന്റെ പോരാളിയുടെ കൂടെ തഹ്രീര്‍ ചത്വരത്തില്‍ നില്‍ക്കുന്നതിലും വലിയ അഭിമാനമുണ്ടോ എന്നോര്‍ത്ത് എനിക്ക് സന്തോഷം വന്നു.
'ഈ പോകുന്ന വഴിക്കാണ് എന്റെ ആര്‍ട്ട് ഗാലറി, അവിടെ ഒന്നു കയറിയിട്ടു പോകാം.'
'ഓ അതിനെന്താ'
'ഇതെന്റെ സഹോദരനാണ്' വിപ്ലവകാരി ഗാലറി ഉടമയെ പരിചയപ്പെടുത്തി.
'ഇരിക്കൂ, ഈജിപ്ഷ്യന്‍ ഹോസ്പിറ്റാലിറ്റി അറിഞ്ഞിട്ടല്ലേ പോകാന്‍ പറ്റൂ.'

ഒരു മിനുട്ടിനകം ഒരു പെണ്‍കുട്ടി ചായയുമായി വന്നു.
'ഇതു ഞങ്ങളുടെ സഹോദരിയാണ് നാളെ ഇവളുടെ കല്യാണമാണ്. നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ പങ്കെടുക്കാമായിരുന്നു.'
സുന്ദരിക്ക് നാണം

'നിങ്ങള്‍ക്ക് ഞാന്‍ ഒരു സമ്മാനം തരാം' വിപ്ലവകാരിയുടെ സുഹൃത്ത് ഒരു പാപ്പിറസ് റോള്‍ പുറത്തെടുത്തു.
'നിങ്ങളുടെ മകന്റെ പേരു പറയൂ. ഞാനത് ഹൈറോഗ്ലിഫിക്‌സില്‍ എഴുതാം' (ഈജിപ്റ്റിലെ പഴയ ലിപി)
'മുരളി, നമുക്ക് ഇവിടെ നിന്നുപോകാം..'
എന്റെ സുഹൃത്ത് പറഞ്ഞു.
ഞാന്‍ പക്ഷെ വിപ്ലവകാരിയുടെ വാക്ജാലത്തിലാണ്.

ഗാലറിയുടമ കൊറ്റിയും കാക്കയും കുറുക്കനും ഒക്കെയായി പാപ്പിറസില്‍ പേരെഴുതിത്തുടങ്ങി.
ചായയും കുടിച്ച് ഫ്രീ ഗിഫ്റ്റും മേടിച്ച് ഈജിപ്ഷ്യന്‍ ഹോസ്പിറ്റാലിറ്റി ആസ്വദിച്ച് ചുമ്മാ പോകുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു, എനിക്ക് ഒരു പാപ്പിറസ് റോള്‍കൂടി വേണം (പുല്ലില്‍ നിന്നും പഴയകാല ഈജിപ്ഷ്യന്‍മാര്‍ ഉണ്ടാക്കിയ പേപ്പറിന്റെ ആദ്യരൂപം)

ഇതില്‍ ആരുടെ പേരെഴുതണം?

'അമ്പിളിയുടെ'
'അതു സാറിന്റെ ഭാര്യയാണല്ലേ, ഭാര്യക്ക് ഈജിപ്ഷ്യന്‍ പെര്‍ഫ്യൂം വേണ്ടേ?'
എനിക്ക് അപകടം മണത്തു തുടങ്ങി. പാപ്പിറസിലാണെങ്കില്‍ പേരെഴുതല്‍ പൂര്‍ത്തിയായി.
'നാനൂറ് ഈജിപ്ഷ്യന്‍ പൗണ്ടാണ്' ഇതിന്റെ വില, അമേരിക്കക്കാര്‍ മണ്ടന്‍മാര്‍ക്ക് ഞാനിത് നാനൂറുഡോളറിനാണ് വില്‍ക്കുന്നത്. (ആറ് ഈജിപ്ഷ്യന്‍ പൗണ്ടാണ് ഒരു ഡോളര്‍).

എനിക്കാണെങ്കില്‍ പാപ്പിറസിന്റെ മാര്‍ക്കറ്റ് വിലയെപ്പറ്റി ഒരു ഗ്രാഹ്യവും ഇല്ല.

'അതൊക്കെ കൂടുതല്‍ ആണ്.'
'എന്നാല്‍ സാറൊരു വില പറയൂ'
'ഞാനൊരു ഇരുന്നൂറു പൗണ്ട് തരാം'
'ഹേയ് അതു തീരെ കുറവാണ്.'

വില പേശല്‍ വിദഗ്ധരായ ഇന്ത്യക്കാരനും ഈജിപ്റ്റുകാരനും തമ്മില്‍ പത്തു മിനുട്ട് വാക്‌വാദം. അവസാനം ഇരുന്നൂറ്റി അന്‍പത് പൗണ്ടിന് കച്ചവടം ഉറപ്പിച്ചു. സാധനം ചുരുട്ടി ബാഗിലിട്ട് ഞങ്ങള്‍ സ്ഥലം വിട്ടു.

തിരിച്ചുവരുന്നത് ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ അടുത്തുകൂടിയാണ്. ഞങ്ങള്‍ ടൂറിസ്റ്റുകളാണെന്നു കണ്ട വഴി കുറേ പാപ്പിറസ് കച്ചവടക്കാര്‍ ഞങ്ങളുടെ പുറകില്‍ കൂടി.

'സാര്‍ ഒന്നാം തരം പാപ്പിറസ് ആണ്. പേര് ഞങ്ങള്‍ ഹൈറോഗ്ലിഫിക്‌സില്‍ എഴുതിത്തരാം.'
'ഇതിനെന്തുവില' കഷ്ടകാലത്തിന് എന്റെ സുഹൃത്ത് ചോദിച്ചു.
ജപ്പാന്‍കാര്‍ മണ്ടന്‍മാര്‍ക്ക് ഞങ്ങള്‍ ഇത് ഒരെണ്ണം ഒരു ഡോളറിനാണ് വില്ക്കുന്നത്. ഇന്ത്യന്‍സ് ആര്‍ ഔര്‍ ബ്രദേര്‍സ്, അതുകൊണ്ട് ഇത് ഒരെണ്ണം ഒരു ഈജിപ്ഷ്യന്‍ പൗണ്ടിനു തരാം. ഒരു പത്തെണ്ണം എടുക്കട്ടേ സാര്‍ ..'

ഒരു രൂപക്ക് ലോട്ടറിടെയുത്ത അച്ഛന്‍ എന്ത് ബുദ്ധിമാന്‍!

മണ്ടന്‍ ടാക്‌സ്‌
മുരളി തുമ്മാരുകുടി
Posted on: 14 Oct 2012

എഫ്.എ.സി.റ്റി.യിലെ കാന്റീന്‍ ജീവനക്കാരനായിരുന്ന എന്റെ അച്ഛന് കാശുണ്ടാക്കണമെന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. അതിനുള്ള അവസരവും ഇല്ലായിരുന്നു. സ്വന്തം മക്കളോടൊപ്പം പരമാവധി സമയം ചിലവാക്കുക, അവരോട് കഥ പറയുക, അവര്‍ക്ക് പനി വന്നാല്‍ തുളസിയിലയും കുരുമുളകും ഇട്ട് വെള്ളം തിളപ്പിച്ച് കൊടുക്കുക. അവരെ കെട്ടിപ്പിടിച്ച് കിടക്കുക ഇതൊക്കെയായിരുന്നു അച്ഛന്റെ ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങള്‍. എട്ടു മക്കളുള്ള ഒരച്ഛന്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പനി വന്നാല്‍ ജോലിക്കു പോകാതിരിക്കും എന്നു പറയുമ്പോള്‍ വര്‍ഷത്തില്‍ അധികദിവസമൊന്നും ജോലിക്കു പോവാന്‍ വഴിയില്ല എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. മുന്‍കൂട്ടി പറയാതെയും പരിധിയില്‍ കവിഞ്ഞും ജോലിക്കു ചെല്ലാത്തതിന് അച്ഛനെ കമ്പനി സസ്‌പെന്‍ഡ് ചെയ്യുന്നത് സ്ഥിരസംഭവം ആയിരുന്നു. ഉര്‍വശീ ശാപം ഉപകാരം എന്ന പോലെ അച്ഛന്‍ സസ്‌പെന്‍ഷന്‍ കാലം സന്തോഷമായി മക്കളുടെ ഒപ്പം ചിലവഴിക്കുമായിരുന്നു.

ജീവിതത്തില്‍ പ്രൊഫഷന്‍ , കരിയര്‍ , സമ്പത്ത് ഇതെല്ലാം ഏറ്റവും പ്രധാനമായിക്കാണുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള എന്റെ തലമുറക്ക് ഇതൊരു അതിശയമായിതോന്നാം. ബാങ്ക് ഡിപ്പോസിറ്റും ഷെയറും സ്വര്‍ണ്ണവും സ്ഥലവും ഫ്ലാറ്റും ഒക്കെ ഉണ്ടാക്കാന്‍ വേണ്ടി കുടുംബങ്ങളില്‍ നിന്നകന്ന് ജോലിചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും അച്ഛന്റെ പോലത്തെ ഒരു മനസ്സ് എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഞാന്‍ കരുതാറുണ്ട്. ഈ ഓട്ടം എല്ലാം കഴിഞ്ഞ് വഴിയില്‍ കുഴഞ്ഞു വീഴാതെ ഞാന്‍ തിരിച്ചെത്തിയാല്‍ എന്റെ കുടുംബത്തിന് എന്നോട് അച്ഛനോടുണ്ടായിരുന്ന പോലുള്ള സ്‌നേഹമുണ്ടാകുമോ? മക്കള്‍ക്ക് വേണ്ടി ഫ്ലാറ്റ് മേടിക്കുന്ന അച്ഛനേക്കാള്‍ പനി വരുമ്പോള്‍ മക്കളെ കെട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന്‍മാരെയല്ലേ കുട്ടികള്‍ ആഗ്രഹിക്കുന്നത്.?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും മാസത്തിലൊരിക്കല്‍ അച്ഛന്‍ ഒരു ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ലോട്ടറിയുടെ ഫലം വരുന്ന അന്ന് അച്ഛന്‍ കാര്യമായി പത്രത്തില്‍ നോക്കും. ഒന്നാം സമ്മാനത്തിന്റെ നമ്പര്‍ മാത്രമേ നോക്കൂ. കിട്ടുന്നെങ്കില്‍ കാര്യമായിട്ടു കിട്ടണം. എന്നതായിരുന്നു അച്ഛന്റെ പോളിസി. കിട്ടിയിരുന്നെങ്കില്‍ അച്ഛന്‍ എന്തു ചെയ്യുമായിരുന്നെന്ന് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. ചോദിച്ചിട്ടും ഇല്ല. ലോട്ടറിയുടെ ഒന്നാം സമ്മാനം വെങ്ങോലയില്‍ എത്തിയും ഇല്ല എന്നുപറയേണ്ടല്ലോ.

ശരിയും തെറ്റിനേയും പറ്റിയുള്ള നമ്മുടെ ധാര്‍മ്മികമായ അതിര്‍ത്തികള്‍ തീരുമാനിക്കുന്നത് പലപ്പോഴും മതമോ നിയമങ്ങളോ അല്ല മറിച്ച് നമ്മുടെ ചുറ്റുമുള്ള ആളുകളുടെ പെരുമാറ്റമാണ്. അതുകൊണ്ടുതന്നെ ലോട്ടറിയെപ്പറ്റി നാട്ടില്‍ എന്തു സംവാദം നടക്കുന്ന കാലത്തും ഞാന്‍ ലോട്ടറി എടുക്കാറുണ്ട്. അതില്‍ നാടനെന്നോ അന്യസംസ്ഥാനം എന്നോ ഓണ്‍ലൈന്‍ എന്നോ ഒരു വ്യത്യാസവും ഇല്ല. ജനീവയിലും ആഴ്ചയില്‍ മൂന്ന് ഫ്രാങ്ക് ലോട്ടറിയുടെ അക്കൗണ്ടില്‍ ആണ് പോകുന്നത്.

യൂറോപ്പില്‍ ലോട്ടറിയെ 'മണ്ടന്‍ ടാക്‌സ്' എന്നാണ് വിളിക്കുന്നത്. അതായത് ബുദ്ധികുറഞ്ഞ ആളുകളുടെ കയ്യില്‍ നിന്നും പണം സ്വമേധയാ സര്‍ക്കാരില്‍ എത്തിക്കുന്ന പരിപാടിയാണ് ലോട്ടറി. നമ്മള്‍ എത്ര മണ്ടനാണെന്നുള്ളതനുസരിച്ച് അത്രയും കൂടുതല്‍ ടാക്‌സ് നമ്മള്‍ ഈ ഇനത്തില്‍ ഗവണ്‍മെന്റില്‍ എത്തിക്കും. സാധാരണ ടാക്‌സ് അടക്കാന്‍ ഗവണ്‍മെന്റ് നമ്മെ ഓര്‍മ്മിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ഒക്കെ ചെയ്യേണ്ടി വരുമ്പോള്‍ മണ്ടന്‍ ടാക്‌സിന്റെ കാര്യത്തില്‍ അതിന്റെ ഒന്നും ആവശ്യമില്ല.

യൂറോപ്പിലെ ലോട്ടറി നമ്മുടേതില്‍ നിന്നും അല്പം വ്യത്യാസമാണ്. നമുക്ക് ഇഷ്ടമുള്ള നമ്പര്‍ നമുക്ക് തിരഞ്ഞെടുക്കാം എന്നതാണ് ഒന്നാമത്തെ വ്യത്യാസം. രണ്ടാമത്തേത് ഒരേ നമ്പര്‍ എത്രപേര്‍ക്ക് വേണമെങ്കിലും തിരഞ്ഞെടുക്കാം. നമ്മുടെ പോലെ മുന്‍കൂട്ടി അടിച്ചുവെക്കപ്പെട്ടതല്ല. അതുകൊണ്ടുതന്നെ നറുക്കെടുത്തു വരുന്ന നമ്പര്‍ വിറ്റിട്ടുണ്ടാകണമെന്നില്ല. അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ വാങ്ങിയിട്ടുണ്ടാകാം. അപ്പോള്‍ ഒന്നാം സമ്മാനത്തുക ഒരു ലക്ഷം ഫ്രാങ്കാണെങ്കില്‍ ഒരു പക്ഷെ അതാര്‍ക്കും കിട്ടാതെ പോകാം. അല്ലെങ്കില്‍ അതു പലര്‍ക്കായി വീതിക്കേണ്ടതായും വരാം. പക്ഷെ ഒരു ആഴ്ചത്തെ സമ്മാനം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ അടുത്തയാഴ്ചത്തെ സമ്മാനത്തുകയോട് അത് കിട്ടും. അതിന് റോള്‍ ഓവര്‍ എന്നാണ് പറയുന്നത്. അങ്ങനെ അടുത്തടുത്ത് രണ്ടോ മൂന്നോ മാസം ആര്‍ക്കും ഒന്നാം സമ്മാനം കിട്ടിയില്ലെങ്കില്‍ സമ്മാനത്തുക വളര്‍ന്ന് വളര്‍ന്ന് മില്യണ്‍സ് ആകും. ഇത് പുറത്താവുന്നതോടെ യൂറോപ്പിലെ മണ്ടന്‍ പട പുറത്തിറങ്ങും, പിന്നെ ക്യൂ നിന്ന് ലോട്ടറി എടുക്കാന്‍ തുടങ്ങും.

ഒരു മണ്ടനും അയാളുടെ പണവും വേഗത്തില്‍ വേര്‍പിരിയും എന്നൊരു ചൊല്ല്. ഇംഗ്ലീഷില്‍ ഉണ്ട് (എ ഫൂള്‍ ആന്റ് ഹിസ് മണി ആര്‍ സൂണ്‍ പാര്‍ട്ടട്). ഇക്കാര്യം ലോട്ടറി യുടെ കാര്യത്തില്‍ മാത്രമല്ല മറ്റ് അനവധി കാര്യങ്ങളിലും സത്യമാണ്. ഗള്‍ഫിലോ അമേരിക്കയിലോ പോയി കുറച്ചു പണമുണ്ടാക്കിയവര്‍ അതു സിനിമയിലിറക്കിക്കളയുന്നതും പെന്‍ഷന്‍ കിട്ടിയ പണം ഷെയര്‍മാര്‍ക്കറ്റിലിറക്കി ഗോപിയാകുന്നതും എല്ലാം പണം മണ്ടന്റെ അടുത്തുനിന്നും ബുദ്ധിമാന്റെ അടുത്തേക്ക് ചാടുമെന്ന പ്രകൃതി നിയമത്തിന്റെ ഉദാഹരണങ്ങള്‍ ആണ്.

സ്ഥിരം യാത്രചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കബളിപ്പിക്കപ്പെടുക എന്നത് ഒരു സ്ഥിരം സംഭവമാണ്. അത് ഒടുക്കത്തെ റേറ്റ് പറഞ്ഞ് നമ്മെ പിടുങ്ങുന്ന ഡല്‍ഹിയിലെ ഓട്ടോക്കാര്‍ തൊട്ട് ഇലക്ട്രോണിക് മീറ്ററില്‍ വരെ കൃത്രിമം കാണിക്കുന്ന ബോംബെയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വരെ ആകാം.

പണ്ടൊക്കെ ഇതെന്നെ അലോസരപ്പെടുത്തുമായിരുന്നു. പക്ഷെ യാത്ര സ്ഥിരമായതോടെ തട്ടിപ്പിനിരയാകലും സ്ഥിരം സംഭവമായി. അപ്പോള്‍ പിന്നെ ചെറിയ തട്ടിപ്പൊക്കെ ഞാനങ്ങു വിട്ടുകളയും. ഓരോയാത്രയിലും അമ്പതോ നൂറോ ഡോളര്‍ തട്ടിപ്പ് അലവന്‍സായി ഞാന്‍ എഴുതിത്തള്ളും.

ഇത് എപ്പോഴും ആളുകള്‍ മനഃപൂര്‍വം തട്ടിക്കുന്നത് ആകണമെന്നില്ല. നമ്മുടെ അറിവുകുറവുകൊണ്ടും സംഭവിക്കാം. ജനീവ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന ഒരാള്‍ക്ക് ടൗണില്‍ പോകണമെങ്കില്‍ ഒരു ടാക്‌സി വിളിക്കും. ഇരുപത്തഞ്ചോ മുപ്പതോ ഫ്രാങ്കാകും. അഞ്ചോ പത്തോമിനുട്ട് ക്യൂ നില്‍ക്കുകയും വേണം. എന്നാല്‍ ജനീവ എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ എട്ടു മിനുട്ടിലും ടൗണിലേക്ക് ബസുണ്ട്. എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന എല്ലാവര്‍ക്കും ഇത് ഫ്രീയും ആണ്. എയര്‍പോര്‍ട്ടിന്റെ അകത്തുള്ള ടിക്കറ്റ് മെഷീനില്‍ നിന്നും ഒരു ടിക്കറ്റ് എടുത്താല്‍ മതി. ചുമ്മാതെ നമ്മുടെ കയ്യില്‍ നിന്നും ആയിരത്തഞ്ഞൂറു രൂപ പോയില്ലെ, ഡല്‍ഹിയിലെ ഓട്ടോക്കാരന്‍ എത്രനല്ലവന്‍, കൂടിയാല്‍ നൂറുരൂപയല്ലേ സായിപ്പിനെ പറ്റിക്കുന്നുള്ളൂ.

എയര്‍പോര്‍ട്ടുകളിലെ മണിചേഞ്ചര്‍ ആണ് തട്ടിപ്പിന്റെ ഒന്നാമത്തെ കേന്ദ്രം. ലോകത്ത് ഏത് നഗരത്തില്‍ ആണെങ്കിലും കിട്ടാവുന്നതിലെ ഏറ്റവും മോശമായ റേറ്റായിരിക്കും ഇവിടുത്തേത്. പല സ്ഥലത്തും അതും പോരാത്തതിന് അതിനു മുകളില്‍ മുപ്പതും നാല്പതും ഡോളര്‍ കമ്മീഷനും ഒക്കെക്കാണും. ബോംബെ എയര്‍പോര്‍ട്ടിനു പുറത്തുനിന്ന് കറന്‍സിമാറുമ്പോള്‍ പത്തോ നൂറോ രൂപ തട്ടിക്കുന്ന മലയാളി വിദ്വാനെ കുറ്റം പറയാന്‍ പറ്റുമോ?

കഴിഞ്ഞയാഴ്ച ഈജിപ്റ്റിലെ കെയ്‌റോഡില്‍ ആയിരുന്നു. മീറ്റിംഗ് കഴിഞ്ഞ് ഒരു മണിക്കൂര്‍ സമയമേ ബാക്കിയുള്ളൂ. കെയ്‌റോ ഞാന്‍ കണ്ടിട്ടുള്ള നഗരമാണ്. തിക്കും തിരക്കും പുകയും പൊടിയും ഒക്കെയായി ഒരു ശരാശരി നോര്‍ത്ത് ഇന്ത്യന്‍ നഗരമാണ് കെയ്‌റോ. എന്നാലും അവിടെ വിപ്ലവം നടന്ന തഹ്‌റിര്‍ സ്‌ക്വയര്‍ ഒന്ന് കാണണം എന്നൊരു പൂതി.

'അതിനിപ്പോള്‍ അവിടെ ഒന്നും ഇല്ല' എന്റെ ആതിഥേയനും അയല്‍ ഷാംസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ അലി പറഞ്ഞു.

അതു മിക്കവാറും ചരിത്രസ്ഥലങ്ങളെപ്പറ്റി ശരിയാണല്ലോ, പാനിപ്പറ്റ് എന്ന നമ്മുടെ ചരിത്രപ്രസിദ്ധമായ യുദ്ധക്കളം ഇപ്പോള്‍ ചുമ്മാ ഗോതമ്പുപാടമാണ്. അതുകൊണ്ട് ഏതാണെങ്കിലും ചുമ്മാ തഹരില്‍ ചത്വരം കണ്ടേക്കാം എന്നു എനിക്കു വാശി.

ഒരു ടാക്‌സിയെടുത്ത് ഒരു കണക്കിന് ഞങ്ങള്‍ സ്ഥലത്തെത്തി. പക്ഷെ ട്രാഫിക്കിന്റെ തിരക്കു കാരണം ഞങ്ങള്‍ക്ക് സ്‌ക്വയറില്‍ എത്താന്‍ പറ്റിയില്ല. വഴിയില്‍ ഉപേക്ഷിച്ച് ടാക്‌സിക്കാരന്‍ ഗായബ്.

തഹരിര്‍ സ്‌ക്വയര്‍ എവിടെ എന്നു ഞങ്ങള്‍ പലരോടും ചോദിച്ചു. അറബിക്ക് അല്ലാത്ത ഭാഷക്കൊന്നും കെയ്‌റോവില്‍ ഒരു സാധ്യതയുമില്ല.
'ആര്‍ യു ഫ്രം ഇന്ത്യ' ഒരു ജീന്‍സിട്ട ചെത്തു പയ്യനാണ്.
'യെസ്'
'ഞാനിവിടെ ഒരു വിദ്യാര്‍ത്ഥിയാണ്. നിങ്ങള്‍ക്ക് താഹരില്‍ സ്‌ക്വയര്‍ കാണേണ്ടേ?'
'ഇവനാര് ദൈവദൂതനോ.'- ഞാന്‍ മനസ്സില്‍ പറഞ്ഞു.
'ഇത് ഞങ്ങളുടെ വിപ്ലവമായിരുന്നു. ഇന്ത്യ ഈസ് എ ഗ്രേറ്റ് കണ്‍ട്രി. ഞാന്‍ നിങ്ങളെ പ്രതിഷേധം നടന്ന സ്ഥലം എല്ലാം കാണിക്കാം. പക്ഷെ ഒരു കാര്യം എനിക്ക് ബക്ഷീഷ്(സമ്മാനം) ഒന്നും തരരുത്. ഇതു ഞങ്ങളുടെ അഭിമാനമാണ്.'

അറബ് വസന്തത്തിന്റെ പോരാളിയുടെ കൂടെ തഹ്രീര്‍ ചത്വരത്തില്‍ നില്‍ക്കുന്നതിലും വലിയ അഭിമാനമുണ്ടോ എന്നോര്‍ത്ത് എനിക്ക് സന്തോഷം വന്നു.
'ഈ പോകുന്ന വഴിക്കാണ് എന്റെ ആര്‍ട്ട് ഗാലറി, അവിടെ ഒന്നു കയറിയിട്ടു പോകാം.'
'ഓ അതിനെന്താ'
'ഇതെന്റെ സഹോദരനാണ്' വിപ്ലവകാരി ഗാലറി ഉടമയെ പരിചയപ്പെടുത്തി.
'ഇരിക്കൂ, ഈജിപ്ഷ്യന്‍ ഹോസ്പിറ്റാലിറ്റി അറിഞ്ഞിട്ടല്ലേ പോകാന്‍ പറ്റൂ.'

ഒരു മിനുട്ടിനകം ഒരു പെണ്‍കുട്ടി ചായയുമായി വന്നു.
'ഇതു ഞങ്ങളുടെ സഹോദരിയാണ് നാളെ ഇവളുടെ കല്യാണമാണ്. നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ പങ്കെടുക്കാമായിരുന്നു.'
സുന്ദരിക്ക് നാണം

'നിങ്ങള്‍ക്ക് ഞാന്‍ ഒരു സമ്മാനം തരാം' വിപ്ലവകാരിയുടെ സുഹൃത്ത് ഒരു പാപ്പിറസ് റോള്‍ പുറത്തെടുത്തു.
'നിങ്ങളുടെ മകന്റെ പേരു പറയൂ. ഞാനത് ഹൈറോഗ്ലിഫിക്‌സില്‍ എഴുതാം' (ഈജിപ്റ്റിലെ പഴയ ലിപി)
'മുരളി, നമുക്ക് ഇവിടെ നിന്നുപോകാം..'
എന്റെ സുഹൃത്ത് പറഞ്ഞു.
ഞാന്‍ പക്ഷെ വിപ്ലവകാരിയുടെ വാക്ജാലത്തിലാണ്.

ഗാലറിയുടമ കൊറ്റിയും കാക്കയും കുറുക്കനും ഒക്കെയായി പാപ്പിറസില്‍ പേരെഴുതിത്തുടങ്ങി.
ചായയും കുടിച്ച് ഫ്രീ ഗിഫ്റ്റും മേടിച്ച് ഈജിപ്ഷ്യന്‍ ഹോസ്പിറ്റാലിറ്റി ആസ്വദിച്ച് ചുമ്മാ പോകുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു, എനിക്ക് ഒരു പാപ്പിറസ് റോള്‍കൂടി വേണം (പുല്ലില്‍ നിന്നും പഴയകാല ഈജിപ്ഷ്യന്‍മാര്‍ ഉണ്ടാക്കിയ പേപ്പറിന്റെ ആദ്യരൂപം)

ഇതില്‍ ആരുടെ പേരെഴുതണം?

'അമ്പിളിയുടെ'
'അതു സാറിന്റെ ഭാര്യയാണല്ലേ, ഭാര്യക്ക് ഈജിപ്ഷ്യന്‍ പെര്‍ഫ്യൂം വേണ്ടേ?'
എനിക്ക് അപകടം മണത്തു തുടങ്ങി. പാപ്പിറസിലാണെങ്കില്‍ പേരെഴുതല്‍ പൂര്‍ത്തിയായി.
'നാനൂറ് ഈജിപ്ഷ്യന്‍ പൗണ്ടാണ്' ഇതിന്റെ വില, അമേരിക്കക്കാര്‍ മണ്ടന്‍മാര്‍ക്ക് ഞാനിത് നാനൂറുഡോളറിനാണ് വില്‍ക്കുന്നത്. (ആറ് ഈജിപ്ഷ്യന്‍ പൗണ്ടാണ് ഒരു ഡോളര്‍).

എനിക്കാണെങ്കില്‍ പാപ്പിറസിന്റെ മാര്‍ക്കറ്റ് വിലയെപ്പറ്റി ഒരു ഗ്രാഹ്യവും ഇല്ല.

'അതൊക്കെ കൂടുതല്‍ ആണ്.'
'എന്നാല്‍ സാറൊരു വില പറയൂ'
'ഞാനൊരു ഇരുന്നൂറു പൗണ്ട് തരാം'
'ഹേയ് അതു തീരെ കുറവാണ്.'

വില പേശല്‍ വിദഗ്ധരായ ഇന്ത്യക്കാരനും ഈജിപ്റ്റുകാരനും തമ്മില്‍ പത്തു മിനുട്ട് വാക്‌വാദം. അവസാനം ഇരുന്നൂറ്റി അന്‍പത് പൗണ്ടിന് കച്ചവടം ഉറപ്പിച്ചു. സാധനം ചുരുട്ടി ബാഗിലിട്ട് ഞങ്ങള്‍ സ്ഥലം വിട്ടു.

തിരിച്ചുവരുന്നത് ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ അടുത്തുകൂടിയാണ്. ഞങ്ങള്‍ ടൂറിസ്റ്റുകളാണെന്നു കണ്ട വഴി കുറേ പാപ്പിറസ് കച്ചവടക്കാര്‍ ഞങ്ങളുടെ പുറകില്‍ കൂടി.

'സാര്‍ ഒന്നാം തരം പാപ്പിറസ് ആണ്. പേര് ഞങ്ങള്‍ ഹൈറോഗ്ലിഫിക്‌സില്‍ എഴുതിത്തരാം.'
'ഇതിനെന്തുവില' കഷ്ടകാലത്തിന് എന്റെ സുഹൃത്ത് ചോദിച്ചു.
ജപ്പാന്‍കാര്‍ മണ്ടന്‍മാര്‍ക്ക് ഞങ്ങള്‍ ഇത് ഒരെണ്ണം ഒരു ഡോളറിനാണ് വില്ക്കുന്നത്. ഇന്ത്യന്‍സ് ആര്‍ ഔര്‍ ബ്രദേര്‍സ്, അതുകൊണ്ട് ഇത് ഒരെണ്ണം ഒരു ഈജിപ്ഷ്യന്‍ പൗണ്ടിനു തരാം. ഒരു പത്തെണ്ണം എടുക്കട്ടേ സാര്‍ ..'

ഒരു രൂപക്ക് ലോട്ടറിടെയുത്ത അച്ഛന്‍ എന്ത് ബുദ്ധിമാന്‍!

തങ്കപ്പന്‍ ചേട്ടന്റെ ചികിത്സ
മുരളി തുമ്മാരുകുടി
Posted on: 22 Oct 2012

തങ്കപ്പന്‍ ചേട്ടന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി നിങ്ങള്‍ക്ക് ഒന്നും അറിയില്ല. അതിന് നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തങ്കപ്പന്‍ ചേട്ടന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങാറില്ല. തങ്കപ്പന്‍ ചേട്ടനെ മന്ത്രിമാരോ സിനിമാതാരങ്ങളോ ഉന്നത ഉദ്യോഗസ്ഥന്മാരോ സാംസ്‌കാരിക നായകന്‍മാരോ സന്ദര്‍ശിക്കാറില്ല. തങ്കപ്പന്‍ചേട്ടനെപ്പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ല. ഞാന്‍ ഇതെഴുതുന്നതു വരെ ഒരു പത്രത്തിലും തങ്കപ്പന്‍ ചേട്ടന്റെ കഥ വന്നിട്ടില്ല.

സത്യം പറഞ്ഞാല്‍ എനിക്കും തങ്കപ്പന്‍ ചേട്ടനെപ്പറ്റി അധികം അറിയില്ല. നാട്ടിലെ ഒരു കൃഷിക്കാരനായിരുന്നു തങ്കപ്പന്‍ ചേട്ടന്‍. കഠിനാധ്വാനി, പക്ഷെ അധികം സംസാരം ഒന്നും ഇല്ല. വാസ്തവത്തില്‍ ചേട്ടന്റെ ഭാര്യ കമലമ്മ ചേച്ചിയെയാണ് ഞാനും നാട്ടുകാരും കൂടുതല്‍ അറിയുന്നത്. വീട്ടില്‍ പാല് വാങ്ങാനും പച്ചക്കറി തരാനും ഒക്കെ വരും. തങ്കപ്പന്‍ ചേട്ടന് പൊതുകാര്യം അധികം ഇല്ല. സ്വന്തം പറമ്പില്‍ സ്വന്തമായി അധ്വാനിച്ച് മക്കളെ വളര്‍ത്തി വലുതാക്കാന്‍ പാടുപെട്ട ഒരു ശരാശരി കര്‍ഷകന്‍.

തങ്കപ്പന്‍ ചേട്ടന് മക്കള്‍ മൂന്നായിരുന്നു. ഒരാണും രണ്ടു പെണ്ണും. പഠിക്കാന്‍ അവര്‍ വളരെ കേമം ഒന്നുമല്ല. അതിനു പറ്റിയ പ്രത്യേക സാഹചര്യമോ റോള്‍മോഡലോ ഒന്നുമില്ല. എല്ലാവരും ഒരുമിച്ചു പറമ്പിലും പാടത്തും പണിയെടുക്കും. പെണ്‍കുട്ടികളെ കല്യാണം കഴിച്ചയച്ചു. പിന്നെയുള്ളത് മകന്‍ ഗോപാലനാണ്. വലുതായപ്പോള്‍ കൃഷികാര്യം അച്ഛനില്‍ നിന്നും ഏറ്റെടുത്തു. ഒരു കണക്കിനു ഒരു ഇടത്തരക്കാരന്റെ അവസ്ഥയില്‍ നിന്നും നോക്കിയാല്‍ വലിയ കുഴപ്പം ഇല്ലാത്ത ഒരു സ്ഥിതിയില്‍ എത്തിയിരുന്നു തങ്കപ്പന്‍ ചേട്ടന്‍.

ഇങ്ങനെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് ജീവിതം നയിക്കുന്നതിനിടയിലാണ് തങ്കപ്പന്‍ ചേട്ടന്റെ ജീവിതത്തില്‍ രണ്ടു ട്രാജഡികള്‍ ഉണ്ടാകുന്നത്. ഒന്ന് മകന്‍ ഗോപാലന്റെ അകാലമരണം. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല ഗോപാലന്. മഴക്കാലമായിരുന്നു, പാടത്തു പണി എടുത്തുകൊണ്ടിരുന്നതാണ്, പെട്ടെന്നൊരു പനി വന്നു, അത് പതിവാണ്. പക്ഷെ ഇത്തവണ പനി ഗുരുതരമായി, വിദഗ്ദ്ധചികിത്സ കിട്ടും മുമ്പ് തന്നെ ഗോപാലന്‍ പെട്ടന്ന് മരിച്ചു പോയി. നാട്ടില്‍ എലിപ്പനി ഉണ്ടായിരുന്ന കാലമാണ്. പാടത്ത് പൈനാപ്പിള്‍ നട്ടിട്ടാണെന്ന് പലരും പറഞ്ഞു. എലിപ്പനിയായാലും അല്ലെങ്കിലും തങ്കപ്പന്‍ ചേട്ടനും കമലമ്മ ചേച്ചിയും വയസ്സുകാലത്ത് തനിച്ചായി.
നമ്മളുടെ മക്കള്‍ വളര്‍ന്ന് പ്രായമായി അവരുടെ കുടുംബമൊക്കയായി ഒരു വഴിക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതത്തിന് പ്രത്യേകിച്ച് ഒരു ലക്ഷ്യമുണ്ടോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. അപ്പോള്‍ പിന്നെ വയസ്സുകാലത്ത് ആകപ്പാടെയുള്ള മകന്‍ നഷ്ടപ്പെട്ടാലത്തെ കാര്യം പറയണോ.

എന്നുവച്ച് ജീവിക്കാതെ പറ്റില്ലല്ലോ. തങ്കപ്പന്‍ ചേട്ടന്‍ തൂമ്പയെടുത്ത് വീണ്ടും പറമ്പിലിറങ്ങി. ചെലവു കഴിയണ്ടേ. അതിന് പറമ്പില്‍ അധ്വാനിക്കണം.
ഇവിടെയാണ് തങ്കപ്പന്‍ ചേട്ടനെ രണ്ടാമത്തെ ദുരന്തം പിടികൂടുന്നത്. വയസ്സുകാലത്ത് പ്ലാവില്‍ ചക്കയിടാന്‍ കയറിയ തങ്കപ്പന്‍ ചേട്ടന്‍ കാല്‍തെറ്റി താഴെ വീണു. തളര്‍ന്നു കിടപ്പായി. ചികിത്സകള്‍ എല്ലാം നടത്തിയിട്ടും വലിയ മാറ്റമൊന്നുമില്ല. ചികിത്സ ചെലവുകള്‍ ഏറിവരുന്നു. വരുമാനം പൂര്‍ണ്ണമായി നിന്നു. കൃഷി ചെയ്താലല്ലേ വരവുണ്ടാകൂ.

മുമ്പേ പറഞ്ഞല്ലോ, തങ്കപ്പന്‍ ചേട്ടന്‍ എക്‌സ് മിലിട്ടറിയോ, മുന്‍ എം.എല്‍.എ.യൊ ഒന്നുമല്ല. അതുകൊണ്ട് കേന്ദ്രത്തിന്റേയൊ സംസ്ഥാനത്തിന്റേയൊ സര്‍ക്കാരുകള്‍ക്ക് തങ്കപ്പന്‍ ചേട്ടന്റെ ചികിത്സയില്‍ പ്രത്യേകിച്ച് ഒരുത്തരവാദിത്തവും ഇല്ല. തങ്കപ്പന്‍ ചേട്ടന്‍ ഒരു തൊഴിലാളി പോലുമല്ല. ഒരു കണക്കിന് പറഞ്ഞാല്‍ അന്‍പതു സെന്റിന്റെ മുതലാളി കൂടിയാണ്. അതുകൊണ്ട് തൊഴില്‍ സ്ഥലത്തെ അപകടത്തിന്റെ പേരില്‍ ഒരു ധനസഹായത്തിനും തങ്കപ്പന്‍ ചേട്ടന് അര്‍ഹതയില്ല.
തങ്കപ്പന്‍ ചേട്ടന്‍ തന്റെ ബുദ്ധിമുട്ടുകള്‍ ഒരാളോടും പറഞ്ഞില്ല. ആരെങ്കിലോടുമൊക്കെ സങ്കടം പറഞ്ഞ്, വേണമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു അപേക്ഷയോ, പത്രത്തില്‍ ഒരു വാര്‍ത്തയൊ ഒക്കെ കൊടുക്കാമായിരുന്നു. എന്തെങ്കിലുമൊക്കെ സഹായം കിട്ടിയേനെ.

പക്ഷെ, ഒരു കര്‍ഷകന്റെ ഏറ്റവും വലിയ സമ്പാദ്യം അഭിമാനമാണ്. കേരളത്തിലെ ഭൂരിഭാഗം ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളേക്കാള്‍ അധ്വാനിക്കുന്നവരും , പക്ഷെ കുറച്ച് പ്രതിഫലം ലഭിക്കുന്നവരും ആണ്. എന്നാലും സ്വന്തം പറമ്പില്‍ അത്യദ്ധ്വാനം ചെയ്യാനല്ലാതെ മറ്റുള്ളവരുടെ പറമ്പില്‍ പണിക്കു പോകാന്‍ അവര്‍ക്ക് തോന്നാറില്ല. അവര്‍ക്കതിനു കഴിയില്ല. കര്‍ഷകന്റെ ഒരു മനോനിലയാണത്. അരയേക്കര്‍ സ്ഥലമേ ഉള്ളുവെങ്കിലും അച്ഛനും അമ്മയും കുട്ടികളും ഒക്കെ അവിടെ തന്നെ പണി ചെയ്യും. ഒരാള്‍ക്ക് ചെയ്യാനുള്ള പണിയേ ഉണ്ടാവൂ, മറ്റു രണ്ടു പേര്‍ അടുത്ത വീട്ടില്‍ പണിക്കു പോയാല്‍ കുടുംബത്തിന്റെ വരുമാനം കൂടും. പക്ഷെ അഭിമാനി ആയ കര്‍ഷകകുടുംബത്തില്‍ ഉള്ളവര്‍ അത് ചെയ്യില്ല. മൂന്നു നേരത്തിനു പകരം രണ്ടു നേരം ഭക്ഷണം കഴിച്ചോ ചോറിനു പകരം കഞ്ഞി കുടിച്ചോ കപ്പയും ചമ്മന്തിയും ഒക്കെ കഴിച്ചോ അങ്ങനെ മുന്നോട്ടു പോകും. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച എനിക്കത് മനസ്സിലാകും. ഇക്കണോമിക്‌സില്‍ 'കണ്‍സീല്‍ഡ് അണ്‍ എംപ്ലോയ്‌മെന്റ് ' എന്നാണിതിനെ പറയുന്നത്.

ഒരു പക്ഷെ വെല്ലൂരിലോ മറ്റൊ കൊണ്ടുപോയി വിദഗ്ദ്ധ ചികിത്സ നടത്തിയാല്‍ തങ്കപ്പന്‍ ചേട്ടന്‍ എഴുന്നേറ്റു നില്ക്കുമെന്ന് നാട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പക്ഷെ അതിനെത്ര പണം വേണമെന്നുപോലും തങ്കപ്പന്‍ ചേട്ടനോ കുടുംബത്തിനോ അറിയില്ല. മുന്‍കൂര്‍ പണം കെട്ടിവെക്കാതെ കേരളത്തിലെ ആത്മീയ ആശുപത്രികളില്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തുടങ്ങില്ല. സീരിയസ് ആയുള്ള രോഗിയേയും കൊണ്ട് ആശുപത്രിയില്‍ ചെല്ലുന്ന ആളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് മുന്‍കൂര്‍ കാശടക്കാന്‍ പറയുന്നത്. കഷ്ടകാലത്തിന് റെഡി കാഷ് ഇല്ല എന്ന് കരുതുക. രോഗിക്ക് ആവശ്യമായ ചികിത്സ വൈകും. ചിലപ്പോള്‍ മരിച്ചു പോകാനും മതി. മുന്‍കൂര്‍ കാശടപ്പിക്കുന്നതു പോരാഞ്ഞിട്ട് തരം നോക്കി പിഴിയുന്ന പരിപാടികളും നമ്മുടെ ആശുപത്രികളില്‍ ഇപ്പോള്‍ പതിവാണ്. ചികിത്സക്ക് ഉപയോഗിക്കേണ്ട വസ്തുക്കളുടെ വിലയെപ്പറ്റിയൊന്നും ആശുപത്രി സംവിധാനത്തിന്റെ പുറത്തുള്ളവര്‍ക്ക് യാതൊരു ഗ്രാഹ്യവും ഇല്ലല്ലോ. അപ്പോള്‍ കണ്ണിലെ ലെന്‍സ് മാറ്റി വക്കാന്‍ മുപ്പതിനായിരം രൂപയും ആര്‍ട്ടറിയില്‍ ഒരു സ്‌റ്റെന്റിടാന്‍ ഒരു ലക്ഷം രൂപയുമൊക്കെ ആശുപത്രിക്കാര്‍ പറഞ്ഞാല്‍ അംഗീകരിക്കുകയല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ല. സ്‌റ്റെന്റിന്റെ മാര്‍ക്കറ്റ് വില നാല്പതിനായിരമോ അന്‍പതിനായിരമോ ഒക്കെയാകാം. നമ്മുടെ അജ്ഞതയേയും കഷ്ടപ്പാടിനേയും സമയക്കുറവിനേയും എല്ലാം ആരോഗ്യപരിപാലനരംഗത്തെ ബിസിനസ്സുകാരും ആത്മീയക്കാരും ഒരുപോലെ മുതലെടുക്കുകയാണ്. പോരാത്തതിനു എന്തെങ്കിലും ഒന്ന് ചോദിച്ചു പോയാല്‍ അമ്മയുടെ കണ്ണിനും അച്ഛന്റെ ഹൃദയത്തിനും വില പേശുന്ന ദുഷ്ടാ എന്നാ മട്ടില്‍ വീട്ടുകാരും നാട്ടുകാരും ആശുപത്രിക്കാരും നമ്മെ നോക്കും. പിഴിച്ചില്‍ അനുഭവിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.

എന്തെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ ചെയ്യാമെന്നല്ലാതെ വിദഗ്ധ ചികിത്സക്ക് ആവശ്യമായ ലക്ഷക്കണക്കിനു രൂപ ചെലവാക്കാന്‍ തങ്കപ്പന്‍ ചേട്ടന്റെ മരുമക്കള്‍ക്ക് കഴിവില്ല. ആഗ്രഹത്തിന്റെ കുറവുകൊണ്ടല്ല. പിന്നെ ബാക്കിയുള്ളത് കൃഷിസ്ഥലം വില്ക്കുക എന്നതാണ്. അതൊരല്പം ഓ ഹെന്‍ട്രി സ്‌റ്റോറി പോലെ ആണ്. കൃഷി സ്ഥലം ഇല്ലാതെ കര്‍ഷകന്‍ നടു ഉയര്‍ത്തി നടക്കുന്നതില്‍ കാര്യമില്ല. നാട് ഒടിഞ്ഞു കിടക്കുന്ന കര്‍ഷകന് കൃഷി സ്ഥലം കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. പക്ഷെ ഉള്ളതു വിറ്റാലും എത്ര നാള്‍ ചികിത്സ നടത്താന്‍ പറ്റും? ചികിത്സ ഫലിചില്ലെങ്കിലോ? സ്ഥലം വിറ്റ പണം തീര്‍ന്നാല്‍ ചേട്ടനും ചേച്ചിയും എവിടെപ്പോകും.

ചുമ്മാതല്ല, ഇന്ത്യയില്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്ന ഒരു ലക്ഷത്തി നാല്പതിനായിരത്തോളം ആളുകളില്‍ അഞ്ചിലൊന്നും രോഗം മൂലമാണത് ചെയ്യുന്നത്. പൗരന്മാര്‍ക്ക് ആവശ്യത്തിനും കയ്യിലൊതുങ്ങുന്നതുമായ ചികിത്സ ലഭ്യമാണെങ്കില്‍ രോഗത്തിന്റെ പേരില്‍ ആരും ആത്മഹത്യ ചെയ്യേണ്ടി വരില്ല. പക്ഷെ, സ്വന്തം രോഗം കുടുംബത്തിന് ഒരു ഭാരമാവുന്നു എന്നു തോന്നുന്ന രോഗികള്‍ ആത്മഹത്യക്ക് തുനിഞ്ഞാല്‍ അതിലതിശയം പറയാനുണ്ടോ?

വികിസിത രാജ്യങ്ങളില്‍ ആരോഗ്യപരിപാലനം പൗരന്റെ മൗലികാവകാശമായാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടനിലും ഫ്രാന്‍സിലുമെല്ലാം ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഏറ്റവും മികച്ചതും എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കുന്നതും ആണ്. സ്വിറ്റ്‌സര്‍ലാന്റിലും മറ്റ് പല രാജ്യങ്ങളിലും സ്വകാര്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ലഭ്യമാണ്. ചികിത്സയുടെ ചെലവുകള്‍ എന്തുതന്നെ ആയാലും അത് ഇന്‍ഷുറന്‍സുകാര്‍ നോക്കിക്കൊള്ളും. ഒബാമ ഭരണത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭരണപരിഷ്‌കാരം ഇത് അമേരിക്കയിലും കൊണ്ടുവന്നു എന്നതാണ്. ഏറെ സമ്പന്നമല്ലാത്ത ക്യൂബയിലും ഭൂട്ടാനിലും എല്ലാം പൗരന്മാരുടെ മൊത്തം ചികിത്സ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടങ്ങളില്‍ ഒന്നും ഒരു ആരോഗ്യ പ്രശ്‌നം കൊണ്ട് ഒരു കുടുംബം കുളം തോണ്ടപ്പെടുന്നില്ല. ഇന്ത്യയില്‍ ആശുപത്രി ചെലവുകള്‍ വര്‍ദ്ധിച്ചുവരികയാണ്. അതേസമയം സമഗ്രമായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നമുക്കില്ല. അതിന്റെ ഫലമോ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് സീരിയസ് ആയ (പണച്ചെലവുണ്ടാക്കുന്ന) രോഗം വന്നാല്‍തന്നെ ഒരു മിഡില്‍ ക്ലാസ് ഫാമിലി ഒറ്റയടിക്ക് ദാരിദ്ര്യരേഖക്കു താഴെയാകും. താഴെയുള്ളവരുടെ സ്ഥിതി പറയാനുമില്ലല്ലോ.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ ഏറെ മികച്ചതാണ്. ആഫ്രിക്കയില്‍നിന്നും ഗള്‍ഫില്‍നിന്നും എല്ലാം അനവധി പേര്‍ നല്ലതും ചെലവു കുറഞ്ഞതുമായ ചികിത്സക്കായി ഇപ്പോള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്. അപ്പോള്‍ നമ്മുടെ നാട്ടിലെ എല്ലാ പൗരന്മാര്‍ക്കും ആവശ്യത്തിനുള്ള ചികിത്സ ലഭ്യമാക്കാനുള്ള ഒരു സംവിധാനം നമുക്ക് വന്‍ചെലവില്ലാതെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. നമ്മുടെ ഗവണ്മെന്റ് നല്ല കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും, തട്ടിപ്പും തട്ടിപ്പറിയും കുറക്കാനുള്ള പ്രൈസ് കണ്‍ട്രോള്‍, വാല്യൂ അഷ്വറന്‍സ് സര്‍വ്വീസ് എന്നിവ ഉണ്ടാക്കിയാല്‍ മതി.

തല്കാലം എനിക്കിതൊക്കെ എഴുതാനേ പറ്റൂ. ഇതൊക്കെ വരുന്ന കാലത്ത് തങ്കപ്പന്‍ ചേട്ടനുണ്ടാകില്ല. ഒന്നുകില്‍ ഇനി അധികം ചികിത്സ ഒന്നും വേണ്ട എന്നു കരുതി ഉള്ള സ്ഥലത്തില്‍ പകുതി വിറ്റ് ഇനിയുള്ള കാലം കഴിച്ചേക്കാം എന്നുകരുതി അദ്ദേഹവും കുടുംബവും ജീവിക്കും. അല്ലെങ്കില്‍ ഉള്ള സ്ഥലം വിറ്റു ചികിത്സ നടത്തി രക്ഷപ്പെടാതെ വന്നാല്‍ അഭിമാനികളായ കര്‍ഷകര്‍ ചെയ്യുന്നതെന്തോ അത് തങ്കപ്പന്‍ ചേട്ടനും സ്വീകരിക്കും.

കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്നൊക്കെ പറയുന്ന ആളുകള്‍ തങ്കപ്പന്‍ ചേട്ടന്റെ ചികിത്സ ഏറ്റെടുക്കുകയൊന്നും ഇല്ല. അതേ സമയം ഏതെങ്കിലും സൂപ്പര്‍ സ്റ്റാറോ മറ്റു പൊതുരംഗത്തുള്ളവരോ അസുഖം ബാധിച്ചാലോ അപകടത്തില്‍ പെട്ടാലോ നാട്ടിലാണെങ്കിലും മറുനാട്ടിലാണെങ്കിലും ചികിത്സിക്കാന്‍ സര്‍ക്കാര്‍ റെഡി. 'സ്റ്റാറിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്' ടിവിയുടെ മുന്‍പില്‍ മന്ത്രിയുടെ പ്രസ്താവന, നമ്മുടെ കയ്യടി.

സ്റ്റാറുകളുടെ ചികിത്സ സര്‍കാര്‍ ഏറ്റെടുക്കുമ്പോള്‍ നമ്മള്‍ ഒന്നും ചോദിക്കാറില്ല. അവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടയിട്ടാണോ? അഥവാ ബുദ്ധി മുട്ടുണ്ടെങ്കില്‍ തന്നെ താര സംഘടനകളോ ഫാന്‍ ക്ലബുകലോ വേണമെങ്കില്‍ പണം കണ്ടെത്തില്ലേ ? ഒരു താരനിശ നടത്തിയാല്‍ പോരെ ? അവരുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ പ്രത്യേക താല്പര്യം എന്താണ്?

സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ആവശ്യമുള്ള ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷെ എന്തുകൊണ്ടാണ് സ്റ്റാറുകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ സാധാരണക്കാരനായ തങ്കപ്പന്‍ ചേട്ടന്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്തവും കാണിക്കാത്തത്.
സ്റ്റാറിന്റെ ചികിത്സ ഏറ്റെടുക്കുമ്പോള്‍ കയ്യടിക്കുമ്പോള്‍ നമ്മള്‍ ഒന്നാലോചിക്കുന്നതാണ് നല്ലത്. നമ്മളൊന്നും സ്റ്റാറോ സൂപ്പര്‍സ്റ്റാറോ അല്ല. നമ്മുടെ നടുവൊടിഞ്ഞാല്‍ സര്‍ക്കാര്‍ ചികിത്സിക്കാന്‍ പറയാനോ കയ്യടിക്കാനോ നമ്മുടെ കുടുംബം അല്ലാതെ ആരും ഇല്ല. തങ്കപ്പന്‍ ചേട്ടനെപ്പോലെ ജീവിതം മുഴുവന്‍ അദ്ധ്വാനം ചെയ്ത ഒരു സാധാരണക്കാരന് ഒരപകടം വരുമ്പോള്‍ ചികിത്സ നല്കാന്‍ സംവിധാനമുണ്ടാകുന്നതിലാണ് നമ്മുടെ യഥാര്‍ത്ഥ താല്പര്യം കിടക്കുന്നത്.

'ഇന്നു തങ്കപ്പന്‍ ചേട്ടന്‍, നാളെ ഞാന്‍ ' എന്നു ഞാന്‍ ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്.

ദൈവകണത്തെപ്പറ്റി അല്ല...
മുരളി തുമ്മാരുകുടി
Posted on: 16 Jul 2012


'രഹസ്യങ്ങളുടെ ചുരുള്‍ അഴിയുകയാണ്.'

'ഓ മൈ ഗോഡ്, ചേട്ടനും ആ ദൈവകണത്തിന്റെ പുറകിലാണോ. ഞങ്ങളിവിടെ അതിനെപ്പറ്റി വായിച്ചും കേട്ടും മനസ്സിലാകാതെയും പൊറുതി മുട്ടി ഇരിക്കുകയാണ്...'

'ഏയ്, ഞാന്‍ അതിനെപ്പറ്റി അല്ല പറയാന്‍ തുടങ്ങിയത്.'

'പിന്നേതു രഹസ്യത്തിന്റെ ചുരുളാണുചേട്ടാ അഴിയാന്‍ തുടങ്ങിയത്?'

'എന്റെ എഴുത്ത് നല്ലതാണെന്നൊരു ചിന്ത പ്രിയമുരളിസാറിന് ഉണ്ടോ എന്നൊരു സംശയം എന്ന് കഴിഞ്ഞാഴ്ച ഒരു സ്‌നേഹിത എഴുതിയത് കണ്ടോ?'

'ഉവ്വ്.. അതിന്..?'

'അത് വാസ്തവത്തില്‍ സത്യമാണ്. എന്റെ എഴുത്ത് നല്ലതാണെന്നു ചിന്ത എനിക്ക് ഉണ്ട്. പക്ഷെ ഞാന്‍ അതീവ രഹസ്യമാക്കിവെച്ചിരുന്ന ഈ ചിന്ത എങ്ങനെ പബ്ലിക് ഡൊമൈനില്‍ എത്തി...!'

ഏതാണെങ്കിലും ഇത്രയും ആയ സ്ഥിതിക്ക് ചില രഹസ്യങ്ങള്‍ കൂടി ഞാന്‍ വെളിപ്പെടുത്താം.

ഒന്നാമതായി പില്‍ക്കാലത്ത് ഞാന്‍ പ്രശസ്തനായിക്കഴിയുമ്പോള്‍ ഞാനീ എഴുതുന്നതിന്റെ ഒക്കെ കയ്യെഴുത്തു പ്രതികള്‍ക്ക് ഒടുക്കത്തെ വിലയാകും എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ട്. ഷേക്‌സ്പിയറിന്റെയും ടാഗോറിന്റെയും ഒക്കെ ഒരു പേജ് കയ്യെഴുത്തു മതി അവരുടെ ഇപ്പോഴത്തെ തലമുറക്ക് ജീവിക്കാന്‍. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ എഴുതാന്‍ അറിയുമെങ്കിലും ഞാന്‍ പേപ്പറില്‍ ആണ് എഴുതുന്നത്. എന്നിട്ട് അതിന്റെ സ്‌കാന്‍ ചെയ്ത കോപ്പി മാതൃഭൂമിക്ക് അയക്കും. ഒറിജിനല്‍ എല്ലാം ആയിരത്തിന്റെ സ്വിസ് ഫ്രാങ്ക് നോട്ടുകളോടൊപ്പം സ്വിസ് ബാങ്കില്‍ പൂഴ്്ത്തിവെക്കും. പില്‍ക്കാലത്ത് ഇതിന്റെ വില ആയിരം ഫ്രാങ്കിലും കവിയും.

നമ്മള്‍ എഴുതുന്ന കടലാസോ എന്തിന് നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എന്തും പൂഴ്ത്തിവെക്കുന്നത് ഒരു നല്ല ബിസിനസ് ആണ്. പഴയകാലത്തെ ചൈനാ പിഞ്ഞാണി തൊട്ട് അമ്മിക്കല്ലിന് വരെ പില്‍ക്കാലത്ത് വില വരുന്നത് കണ്ടിട്ടില്ലേ. എന്തിന് നമ്മുടെ ചെറുപ്പകാലത്തെ ബോറന്‍ വാല്‍വ് റേഡിയോക്കും ആദ്യകാലത്തെ വിസിപിക്കും ഒക്കെ ഇപ്പോള്‍ പുരാവസ്തു മാര്‍ക്കറ്റില്‍ വിലയുണ്ട്. കാളവണ്ടിക്കാരായിരുന്ന മുത്തച്ഛന്‍മാരുടെ പേരക്കുട്ടികള്‍ കോടീശ്വരന്‍മാര്‍ ആകുമ്പോള്‍ പഴയ സ്റ്റാന്‍ഡേര്‍ഡ് കാറുവാങ്ങി മുറ്റത്തിടുന്നതു കണ്ടിട്ടില്ലേ?

പക്ഷെ ഞാന്‍ കടലാസുമാത്രം അല്ല പൂഴ്ത്തുന്നത്. എഴുതാനായി പാര്‍ക്കര്‍ പേനയോ മോണ്‍സ് ബ്ലാങ്ക് റൈററ്റിംഗ് ഇന്‍സ്ട്രുമെന്റോ എന്തിന് അഞ്ചുരൂപയുടെ റീഫില്‍ പേനയോ ഉപയോഗിക്കാമെങ്കിലും ഞാന്‍ മഷി തീര്‍ന്നാല്‍ എറിഞ്ഞു കളയേണ്ട ലിക്വിഡ് ജെല്‍ പേനയാണ് ഉപയോഗിക്കുന്നത്. രണ്ടോ മൂന്നോ ലേഖനം എഴുതുമ്പോള്‍ അത് തീര്‍ന്നുപോകും. ഞാന്‍ പേനകളും സൂക്ഷിച്ചുവെക്കും. മലയാളത്തിന്റെ പുളുക്കഥാകാരന്റെ പേനക്കും പില്‍ക്കാലത്ത് ഡിമാന്റുവരും എന്നാണെന്റെ പ്രതീക്ഷ. അപ്പോള്‍ ആകപ്പാടെ ഒരു പേന മാത്രം ബാക്കി വെച്ചിട്ടുപോയാല്‍ പിള്ളേര്‍ക്ക് നഷ്ടമല്ലേ?

'അതല്പം ചീപ്പ് പരിപാടിയല്ലേ സാറേ..?'

സംഗതി ചീപ്പാണെങ്കിലും ഇതു ചെയ്യുന്ന ആദ്യത്തെ ആളൊന്നും അല്ല ഞാന്‍. അമേരിക്കയില്‍ ചരിത്ര പ്രാധാന്യമുള്ള നിയമങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ അതില്‍ പ്രസിഡന്റ് ഒപ്പിടുന്ന പേനക്ക് നല്ല ഡിമാന്റ് ആണ്. എന്നാല്‍ പ്രാധാന്യമുള്ള നിയമങ്ങള്‍ അത്രമാത്രം ഉണ്ടാകുന്നുമില്ല. അതുകൊണ്ടു ചരിത്ര പ്രാധാന്യമുണ്ടാകുമെന്നു സംശയമുള്ള നിയമങ്ങള്‍ മുന്‍പില്‍ കിട്ടിയാല്‍ പ്രസിഡന്റുമാര്‍ ഒരു ഡസന്‍പേനയും വെച്ചിട്ടാണ് ഒപ്പിടാന്‍ തുടങ്ങുന്നത്. ഈ പ്രസിഡന്റിന്റെ കാലത്തെ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ ചുമ്മാ ബറാക് ഒബാമ എന്നൊന്നു എഴുതി ഒപ്പിടാന്‍ അദ്ദേഹം ഇരുപത്തിരണ്ട് പേനകള്‍ ഉപയോഗിച്ചു. അതുതന്നെ റെക്കോര്‍ഡ് ഒന്നും അല്ല. സിവില്‍ റൈറ്റ്‌സ് ബില്‍ ഒപ്പിടാന്‍ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലില്‍ പ്രസിഡന്റ് ലിന്റന്‍ ജോണ്‍സണ്‍ എഴുപത്തഞ്ച് പേനകള്‍ ഉപയോഗിച്ചത്രെ. എന്നിട്ടീ ചരിത്രപേനയെല്ലാം ബില്ലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നാടുകാണാന്‍ വരുന്ന രാജാക്കന്‍മാര്‍ക്കും ഒക്കെ വീതിച്ചുകൊടുക്കും ബാക്കിയുണ്ടെങ്കില്‍ മ്യൂസിയത്തിലും വെക്കും. ഏതാണെങ്കിലും അത്ര തറപ്പണി ഞാന്‍ കാണിക്കുന്നില്ലല്ലോ.

'അതൊക്കെ പോട്ടെ ഈ ദൈവകണത്തെപ്പറ്റി ചേട്ടന്റെ ഒരു അഭിപ്രായം പറഞ്ഞില്ലല്ലോ...?'

'എന്റെ മോനെ ഫെയിന്‍മാനും സന്തോഷും ഒക്കെ പറഞ്ഞപോലെ എനിക്കിതൊരു കുന്തവും മനസ്സിലായില്ല. വാസ്തവത്തില്‍ ദൈവകണം എന്ന പൈങ്കിളി പേരിട്ടില്ലായിരുന്നെങ്കില്‍ ഈ കാര്യങ്ങള്‍ മനസ്സിലാകുന്ന ലോകത്തെ പത്തോ നൂറോ ആളുകളുടെ ഇടയില്‍ മാത്രം ചര്‍ച്ചാവിഷയമായി ഇതു നിന്നേനെ...'

'അപ്പോള്‍ സാറിനും മനസ്സിലാകാത്ത കാര്യങ്ങള്‍ ഉണ്ട്. മാതൃഭൂമിയിലെ എഴുത്ത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, താങ്കള്‍ ഒരു സര്‍വ്വകഥാവല്ലഭന്‍ ആണെന്ന്. സംശയം ഉണ്ടെങ്കില്‍ അല്പം ഇന്റര്‍നെറ്റില്‍ നിന്നും ചുരണ്ടാമല്ലോ..'

'ഏത് ഇന്റര്‍നെറ്റ് നോക്കിയാലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉണ്ട്്...'

'ഒരുദാഹരണം പറയൂ..'

'ഭൂലോകസുന്ദരിയായ ഡയാന രാജകുമാരിയെ ഭാര്യയായി കിട്ടിയിട്ടും ചാള്‍സ് രാജകുമാരന്‍ എന്തിന് ഭര്‍തൃമതിയായ കാമില്ലയുടെ പുറകേ പോയി...?'

ദൈവകണത്തെപ്പറ്റി ഒന്നും പറയാനില്ലെങ്കിലും ദൈവകണവാര്‍ത്തകളേയും ചര്‍ച്ചകളേയും പറ്റി ചിലത് പറയാതെ വയ്യ.

ദൈവകണം കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നതും എല്ലാം ഇവിടെ ജനീവയില്‍ ആണെന്നറിയാമല്ലോ. ഫ്രാന്‍സിലും സ്വിറ്റ് സര്‍ലാന്‍ഡിലും ആയിട്ടാണ് ഏന്‍ജല്‍സ് ആന്റ് ഡെമണ്‍സ് എന്ന നോവലില്‍കൂടി പ്രശസ്തമായ സേര്‍ണ് പരീക്ഷണശാല സ്ഥിതി ചെയ്യുന്നത്. എന്നാലും പരീക്ഷണഫലങ്ങള്‍ വിശദീകരിച്ചു കഴിഞ്ഞ് രണ്ടു ദിവസത്തിനകം ഇവിടത്തെ പത്രങ്ങളില്‍ ദൈവത്തിന്റെ കണം പോലും ഇല്ല കണ്ടുപിടിക്കാന്‍. നാട്ടിലാകട്ടെ ഫിസിക്‌സ് പ്രൊഫസര്‍മാരും യുക്തിവാദികളും തൊട്ട് മതപുരോഹിതന്‍മാരും എന്തിനേയും പറ്റി അഭിപ്രായം പറയുന്ന ഫുള്‍ടൈം വിദഗ്ദന്‍മാര്‍ വരെ വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി ദൈവകണത്തെ അരിഞ്ഞുവീഴ്ത്തുകയാണ്.

പൊതുജനത്തിന് വലിയ അറിവില്ലാത്തതും വാസ്തവത്തില്‍ അത്ര അറിഞ്ഞിരിക്കേണ്ടതും അല്ലാത്ത കാര്യത്തെപ്പറ്റി സെന്‍സേഷണല്‍ ആയ വാര്‍ത്തകള്‍ മാസങ്ങളോളം കൊണ്ടു നടക്കുന്നത് നമ്മുടെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആണ്. എന്റെ ചെറുപ്പകാലത്ത് സ്‌കൈലാബ് വീഴുന്നു എന്നൊരു വാര്‍ത്ത മാസങ്ങളോളം ഞങ്ങളെ പേടിപ്പിച്ചു. ദൈനോസോറുകളെ ഉന്‍മൂലനം ചെയ്തു എന്നു പറയപ്പെടുന്ന ഉല്‍ക്കയുടെ പതനമോ പ്രപഞ്ചാവസാന കാരണമായേക്കാവുന്ന പ്രളയമോ ഒക്കെപ്പോലെ എന്തോ ആണെന്നാണ് അന്നു ഞങ്ങള്‍ അതിനെപ്പറ്റി വിശ്വസിച്ചത്. രാത്രിയോ പകലോ സ്‌കൂളില്‍ പോകുമ്പോഴോ കിടന്നുറങ്ങുമ്പോഴോ മരണം സ്‌കൈലാബായി മലയാളികളുടെ മുകളില്‍ പെയ്തിറങ്ങും എന്നു പേടിച്ച് ഞങ്ങളുടെ ഉറക്കം വരെ നഷ്ടപ്പെട്ടു. എന്നിട്ട് മല പോലെ വന്നത് എലിപോലെ പോയി എന്നതു പോട്ടെ ഇപ്പോള്‍ അതിനെപ്പറ്റി ആധികാരികമായി വായിക്കുമ്പോള്‍ അഥവാ ആ കുന്തം വെങ്ങോലയില്‍ വന്നു ചാടിയാല്‍ തന്നെ ഒരു ദിവസം കേരളത്തില്‍ മുങ്ങിമരിക്കുന്ന ആളുകളുടെ അത്രയും നാശം അതുണ്ടാക്കുമായിരുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു. അപ്പോള്‍ ഈ സ്‌കൈലാബിന്റെ പുറകേ നടത്തിയ പത്രഗവേഷണവും ലേഖന പരമ്പരയും ഒക്കെ സുരക്ഷയെപ്പറ്റിയോ അതുപോലെ നമ്മുടെ സമൂഹത്തെ വാസ്തവത്തില്‍ ബാധിക്കുന്ന വിഷയത്തെപ്പറ്റിയോ നടത്തിയിരുന്നെങ്കില്‍ എന്തു നന്നായേനേ?

ഏതാണെങ്കിലും ദൈവകണം പത്രത്തിലും ടിവിയിലും ആളുകളുടെ മനസ്സിലും നിറഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ട് ശാസ്ത്രഗവേഷണത്തെപ്പറ്റി തുമ്മാരുകുടി ചിന്തകള്‍ കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

ദൈവഗവേഷണങ്ങള്‍ നടത്തിയ സേര്‍ണ് ജനീവക്കടുത്താണെന്നു പറഞ്ഞുവല്ലോ. യൂറോപ്പിലെ ഒരു ഡസന്‍ രാജ്യങ്ങള്‍ കൂടി ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ തുടക്കമിട്ടതാണ് ഈ പ്രസ്ഥാനം. രണ്ടാം ലോകമഹായുദ്ധം എല്ലാം കഴിഞ്ഞ് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുടെ കൈയ്യില്‍ കാശു കമ്മിയായതിനാലും പഴയ ശത്രുക്കള്‍ ന്യൂക്ലിയര്‍ ഗവേഷണം ഒറ്റക്കു നടത്തുന്നതില്‍ പരസ്പരമുള്ള സംശയം കാരണവും ഒക്കെയാണ് കൂട്ടായിത്തന്നെ ഈ പരിപാടി നടത്താം എന്ന് അവര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആയിരക്കണക്കിന് സ്ഥിരം ശാസ്ത്രജ്ഞന്‍മാരും പതിനായിരത്തിലധികം സന്ദര്‍ശകശാസ്ത്രജ്ഞന്‍മാരും ഒക്കെയുള്ള ഒരു സ്ഥാപനമാണിത്. ലോകം എമ്പാടും ഉള്ള ശാസ്ത്രസ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ആയി സേണിന് നെറ്റ് വര്‍ക്കും ഉണ്ട്. ഇവരെയെല്ലാം ഒരുമിച്ചു കൂട്ടാനും വിവരം പങ്കുവെക്കാനും വേണ്ടി ഇവിടെ തുടങ്ങിയ പദ്ധതിയാണ് പില്‍ക്കാലത്ത്. ലോകത്തെ പതിനൊന്നാമത്തെ അവതാരമായി മാറിയ വേള്‍ഡ് വൈഡ് വെബ് എന്ന് ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഇരുപതിലധികം യൂറോപ്യന്‍ രാജ്യങ്ങള്‍ ആണി സേണിന് ധനസഹായം കൊടുക്കുന്നത്. അതു നന്നായി. കാരണം അവിടുത്തെ ഗവേണങ്ങള്‍ക്ക് ചിലതിനെങ്കിലും ഭയങ്കര ചിലവാണ്. ഈ ദൈവകണ ഗവേഷണം നടത്താനുപയോഗിച്ച ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറിന്റെ മാത്രം ചിലവ് മുപ്പതിനായിരും കോടിയിലധികം വരും. ഇന്ത്യയുടെ മൊത്തം ശാസ്ത്ര സാങ്കേതിക ബഡ്ജറ്റിനും കേരള ഗവണ്‍മെന്റിന്റെ വാര്‍ഷിക പ്ലാനിനും ഒക്കെ അടുത്തുവരും ഇത്.

നമ്മള്‍ ശ്രദ്ധിച്ചുമനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഇത്. സിംപിള്‍ പെന്‍ഡുലം ആട്ടിയും ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ പോയിരുന്നും പേറ്റന്റ് ഓഫീസില്‍ ഇരുന്നും ഒക്കെ ഗവേഷണം നടത്തി സൂപ്പര്‍ തിയറികള്‍ ഉണ്ടാക്കാന്‍ ഇനിയുള്ള കാലത്ത് ബുദ്ധിമുട്ടാണ്. ധാരാളം ശാസ്ത്രജ്ഞന്‍മാരെ ഒരുമിച്ച് കൂട്ടി ആവശ്യമായ സൗകര്യങ്ങള്‍ വര്‍ഷങ്ങളോളം എന്തിന് പതിറ്റാണ്ടുകളോളം കൊടുക്കുമ്പോഴാണ് നല്ല ഗവേഷണശാലകളും ഗവേഷണഫലങ്ങളും ഉണ്ടാകുന്നത്. നമ്മുടെ നാട്ടില്‍ തന്നെ ന്യൂക്ലിയര്‍ ഗവേഷണരംഗത്തും സ്‌പേസ് റിസര്‍ച്ചിലുമാണ് ഗവണ്‍മെന്റ് ഇങ്ങനെ ലോഭമില്ലാതെയും സ്ഥിരതയോടെയും പണം ചിലവാക്കിയത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ ശാസ്ത്രജ്ഞന്‍മാര്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഈ രംഗത്ത് ഉണ്ടാക്കിയതും.

എന്നാല്‍ ഇത് ഇന്ത്യയിലെ ഗവേഷണരംഗത്തെ ഒരു എക്‌സെപ്ഷന്‍ ആണ്. നാഗ്പൂരിലെ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (നീരി) ഒരു ശാസ്ത്രജ്ഞന്‍ ആയാണ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ നാല്പത്തിരണ്ടു ഗവേഷണശാലകളില്‍ ഒന്നായിരുന്നു അത്. ഏതെങ്കിലും ഒരു പരീക്ഷണപദ്ധതി സമര്‍പ്പിച്ചാല്‍ വര്‍ഷങ്ങളോളം കഴിഞ്ഞാണ് അതിന് മറുപടി കിട്ടുന്നത്. തൊണ്ണൂറുശതമാനം അത് പൈസ ഇല്ല എന്നതായിരിക്കുകയും ചെയ്യും. അപ്പോഴേക്കും കാശുള്ള ലോകത്തെ ഗവേഷണസ്ഥാപനങ്ങളില്‍ ആ ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിച്ചിരിക്കും. പിന്നെ നിലനില്‍പിന് വേണ്ടി ചില തട്ടിക്കൂട്ടുഗവേഷണം എല്ലാം നടത്തി വല്ലപ്പോഴും ഒക്കെ ഒന്നു പബ്ലിഷ് ചെയ്തും ഒരു കോണ്‍ഫറന്‍സ് നടത്തിയും ഒക്കെയാണ് ഞങ്ങള്‍ മുഖം രക്ഷിച്ചിരുന്നത്. ഇത് ശാസ്ത്രജ്ഞന്‍മാരുടെ കഴിവു കുറവുകൊണ്ടൊന്നും അല്ല. ഐ.എസ്.ആര്‍.ഒ.യിലും ബി.എ.ആര്‍ സിയിലും ഒക്കെ ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ ക്ലാസ് മേറ്റുകള്‍ ആയിരുന്നു. ഭൗതിക സാഹചര്യങ്ങളുടെ അഭാവം തന്നെയാണ് വിവിധ ഗവേഷണശാലകളില്‍ പല നിലവാരം വരാന്‍ കാരണം.

ലോകത്തിലെ ഒരു രാജ്യത്തിനും ശാസ്ത്രലോകത്തെ എല്ലാ വിഷയങ്ങളെപ്പറ്റിയും ഗവേഷണം നടത്താന്‍ ഗവേഷണശാലകള്‍ ഉണ്ടാക്കി അതിനുവേണ്ടി പണം വാരിക്കോരി ചിലവഴിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗവേഷണം ആഗോളീകരിക്കപ്പെട്ട ഇക്കാലത്ത് ഞങ്ങള്‍ ഡെവലപ്പിംഗ് കണ്‍ട്രി ആണ് എന്നതുകൊണ്ടു മാത്രം ഗവേഷണഫലങ്ങളുടെ നിലവാരത്തില്‍ സൗജന്യങ്ങള്‍ ആരും അനുവദിച്ചുതരികയും ഇല്ല. അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് നമുക്ക് പ്രധാനമായതോ കംപാരറ്റീവ് അഡ്‌വാന്റേജ് ഉള്ളതോ ആയ ചില വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. അല്ലെങ്കില്‍ മറ്റു രാജ്യങ്ങളും ആയി കൂട്ടുകൂടി ആവശ്യത്തിന് പണം സ്വരൂപിക്കുക.

ഒരുദാഹരണം പറയാം. ലോകത്തില്‍ ഏറ്റവും പോത്തുകള്‍ ഉള്ള രാജ്യം ആണ് ഇന്ത്യ (നാലു കാലുള്ളതുമാത്രം കൂട്ടിയാലും ഇത് ശരിയാണ്). അതുകൊണ്ടു തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ അറുപത് ഗവേഷണസ്ഥാപനങ്ങളില്‍ ഒന്ന് പോത്തുഗവേഷണത്തിനാണ്. ഹരിയാനയിലെ മുഖ്യകാമ്പസിലെതുള്‍പ്പെടെ ആയിരത്തിലധികം ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന ഈ സ്ഥാപനത്തില്‍ നാല്പതോളം ശാസ്ത്രജ്ഞന്‍മാരും ആയിരത്തോളം പോത്തുകളും ഉണ്ട്.

ഇന്നത്തെ ചിന്താവിഷയം ഇതാണ്. ഞാനീ പറയുന്നതുവരെ നമ്മുടെ കേന്ദ്രീയ പോത്തുഗവേഷണ കേന്ദ്രത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ?

'അതിന് ചേട്ടന്റെ പോലെ വ്യക്തിതാല്പര്യം ഞങ്ങള്‍ക്ക് ആ വിഷയത്തില്‍ ഇല്ലല്ലോ..'
'ഹ.. ഹ.. തമാശ..'

സത്യം അതല്ല പോത്തു ഗവേഷണശാല തുടങ്ങി അതൊരു വഴിക്കാവുന്നതിനുമുന്‍പ് നാം മോളിക്കുലര്‍ ബയോളജി ഗവേഷണത്തിന് സ്ഥാപനം തുടങ്ങും അതൊന്നു പച്ച പിടിക്കുന്നതിനുമുന്‍പ് നാനോടെക്‌നോളജിയുടെ പുറമേ പോകും.

പത്തു സ്ഥലത്ത് ഒരു മീറ്റര്‍ കുഴിക്കുന്നതിലും വെള്ളം കിട്ടാന്‍ സാധ്യത ഒരു സ്ഥലത്ത് പത്ത് മീറ്റര്‍ കുഴിക്കുന്നതാണെന്ന പഞ്ചതന്ത്രവിജ്ഞാനം ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ എന്ന പോലെ പോത്തു ഗവേഷണത്തിനും ബാധകമാണ്.

കേന്ദ്രീയ പോത്തു ഗവേഷണശാലയെപ്പററി കൂടുതല്‍ അറിയണമെന്നുള്ളവര്‍ http://www.cirb.res.in/ക്ലിക്ക് ചെയ്യുക.

അഭിസാരികയും ഞാനും
മുരളി തുമ്മാരുകുടി
Posted on: 08 Aug 2012

ഞാനൊരു ബുദ്ധിമാനാണെന്നുള്ള രഹസ്യം ഇതുവരെ എന്റെ വായനക്കാരോട് പങ്കു വെച്ചിട്ടില്ല എന്നു തോന്നുന്നു. സാധാരണ എന്റെ ലേഖനങ്ങള്‍ വായിച്ചാല്‍ അതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണു താനും.

ഞാന്‍ പക്ഷെ ഒരു പൊങ്ങച്ചക്കാരനാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അഥവാ ഞാന്‍ പറഞ്ഞില്ലെങ്കിലും എന്റെ രണ്ടോ മൂന്നോ ലേഖനം വായിച്ചു കഴിഞ്ഞാല്‍ മനസ്സിലാകും 'ഞാന്‍' എന്ന ആ ഭാവം, ലോകത്തിലെന്തു കുന്തത്തേയും പറ്റിയുള്ള ആധികാരികമായ ആ എഴുത്ത് പോരാത്തതിന് ഐ.പി.എസ്. ഓഫീസര്‍ തൊട്ട് മെലിന്റ വരെയുള്ള പലരുടെ നെയിം ഡ്രോപ്പിംഗ് തെളിവ് വേറെ എന്തുവേണം?

ഇത്തവണ കഥ തുടങ്ങുന്നത് എന്റെ ബുദ്ധിയും പൊങ്ങച്ചവും കൂടിച്ചേരുന്നിടത്താണ്. ഓരോ മൂന്നു മാസവും കൂടുമ്പോള്‍ ഞാന്‍ എന്റെ മാതൃഭൂമി വെബ്മാസ്റ്ററോട് പറഞ്ഞ് എന്റെ വിസിറ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് എടുക്കും. അതായത് എത്രപേര്‍ എന്റെ ലേഖനത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. എത്ര പേര്‍ രണ്ടാമതു വന്നു എന്നിങ്ങനെ വന്നവരുടെ പേരും മേല്‍വിലാസവും വണ്ടി നമ്പറും ഒക്കെ മാതൃഭൂമി തരുമെങ്കിലും ഞാനതുവാങ്ങാറില്ല. (അതു പുളു).

അങ്ങനെ ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള സ്റ്റാറ്റിസ്റ്റിക്‌സ് എടുത്ത ഞാന്‍ ഞെട്ടി. വായനക്കാരുടെ എണ്ണം പതിനായിരത്തില്‍ നിന്നും ഒരു ലക്ഷം വരെ എത്തിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 99596. അതില്‍ 93487 പേര്‍ യുണീക് വിസിറ്റേഴ്‌സ് ആണ്. അതായത് സൂപ്പര്‍സ്റ്റാര്‍ പടമിറങ്ങുമ്പോള്‍ ഫാന്‍ക്ലബുകാര്‍ രണ്ടും മൂന്നും കാണുന്നപോലെ അല്ലാതെ ഒറ്റപ്രാവശ്യം മാത്രം വന്നവര്‍ 93000-ല്‍ പരം.

എന്നെ രണ്ടാമത് അത്ഭുതപ്പെടുത്തിയത് ഏതു കഥക്കാണ് ആളുകൂടിയത് എന്നതാണ്. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് 'തുണിയില്ലാതെ ഓടുന്നവര്‍' എന്ന ലേഖനം. രണ്ടാമത്തേതാകട്ടെ 'ചുംബനത്തിന്റെ ആഗോളവല്‍ക്കരണം'. കഴിഞ്ഞ മൂന്നു മാസത്തേതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'വിശ്വാസത്തിന്റെ ഒറ്റപ്പൈന്‍ മരത്തിന്' 25000 ക്ലിക്ക് മാത്രം.

ക്ലിക്ക് കൂടുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഏതു ദിവസം വന്നു എന്നത് ഒന്ന്. വ്യാഴം തൊട്ട് ഞായര്‍ വരെ വന്നാല്‍ ആളു കുറയും. ഒന്നല്ലെങ്കില്‍ ഗള്‍ഫില്‍ അല്ലെങ്കില്‍ നാട്ടില്‍ വീക്കെന്റാണല്ലോ. അവധികഴിഞ്ഞ് ആളു വരുമ്പോഴേക്കും സാധനം ഉള്ളിലെ പേജില്‍ എത്തിയിരിക്കും. പിന്നെ എന്റെ ഫാന്‍ ക്ലബ്ബുമാത്രമേ തപ്പിയെടുത്ത് വായിക്കൂ.

പക്ഷെ എന്തു കാരണമായാലും മുപ്പതിനായിരത്തില്‍ നിന്നും ഒരു ലക്ഷത്തിലേക്ക് ലേഖനത്തിന്റെ റീഡര്‍ഷിപ്പ് എത്തിച്ചതില്‍ ചുംബനത്തിനും തുണിയില്ലാത്തതിനും ഒരു പങ്കുണ്ടെന്ന് എന്റെ വക്രബുദ്ധിപറയുന്നു.

സംഗതി ഒരു ലക്ഷം കടത്തണമെന്നത് ഒരു വാശിയായി. തുണി ഉരിഞ്ഞപ്പോള്‍ ഒരു 99,000 ആയെങ്കില്‍ ഒരു ലക്ഷം കടക്കാന്‍ എന്തു ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞു തരണോ?

അതുകൊണ്ടാണിത്തവണ ഞാന്‍ ഒരു അഭിസാരികയെ കൂട്ടുപിടിച്ചത്.
'ഈ മാമന്‍ ഞങ്ങളെ നാറ്റിക്കും.' മരുമക്കളുടെ ആത്മഗതം എനിക്ക് കേള്‍ക്കാം.
'ഇയാള്‍ ഇതും ഇതിലപ്പുറവും ചെയ്യും' പതിവു വിമര്‍ശകരുടെ കമന്റും എനിക്ക് മുന്‍കൂര്‍ വായിക്കാം.
'മുരളിസാര്‍ ധൈര്യമായി എഴുതണം ഇതേവരെ എന്താണ് സെക്‌സ് കൈകാര്യം ചെയ്യാത്തതെന്ന് ഞങ്ങള്‍ നോക്കിയിരിക്കുകയായിരുന്നു'.
അതു ബിനുവും കൂട്ടരും ആണ്.

ഈ കഥയില്‍ അഞ്ചു കഥാപാത്രങ്ങള്‍ ഉണ്ട്. അവര്‍ വരുന്ന ഓര്‍ഡര്‍ ഇതാണ്.
ഒന്ന് - ഞാന്‍ തന്നെ
രണ്ട് - ഒരു അഭിസാരിക
മൂന്നും നാലും -എന്റെ സഹോദരിമാര്‍
അഞ്ച് - എന്റെ അച്ഛന്‍

എന്റെ അച്ഛന്‍ ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തായിരുന്നു എന്നു ഞാന്‍ മുന്‍പു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. എന്തു കാര്യവും അച്ഛനോടു ചോദിക്കാനും പറയാനും ഉള്ള സ്വാതന്ദ്ര്യം എനിക്ക് എല്ലാക്കാലത്തും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഏഴാം വയസ്സില്‍ തൊട്ട് അവിശ്വാസിയാവാന്‍ എനിക്ക് പറ്റിയത്.

അച്ഛനാണെങ്കില്‍ ഒരു പഴഞ്ചന്‍ ഒന്നുമല്ല. ഞങ്ങള്‍ ഒന്നും സിഗരറ്റ് വലിക്കാത്തതിനെപ്പറ്റി അച്ഛന്റെ അഭിപ്രായം ഇതായിരുന്നു.
'ഒരു പ്രാവശ്യം പോലും ചെയ്തുനോക്കാതെ ഇഷ്ടമല്ല എന്നു പറയുന്നതില്‍ എന്തുകാര്യം. ധൈര്യം ഉണ്ടെങ്കില്‍ ആദ്യം ഒന്നു വലിച്ചു നോക്ക് എന്നിട്ട് നിര്‍ത്തൂ'
(എന്തു നല്ല അച്ഛന്‍)

'ചേട്ടന്‍ പുരാണം പറയാതെ അഭിസാരികയുടെ കാര്യം പറ'.
'ശരി ശരി'

വെങ്ങോലയിലെ കര്‍ഷകഗ്രന്ഥാലയത്തില്‍ ഞാന്‍ അംഗത്വം എടുക്കുമ്പോള്‍ എനിക്ക് വയസ്സ് പത്തോ പതിനൊന്നോ ആണ്. വീട്ടിലുള്ളതെല്ലാം വായിക്കുന്നതുകണ്ടിട്ട് അമ്മാവനാണ് എനിക്ക് അംഗത്വം എടുത്തുതന്നത്. എന്റെ മൂത്തസഹോദരന്റെ പോലും ഗ്രന്ഥശാലയിലെ മെമ്പര്‍ഷിപ്പ് നമ്പര്‍ എനിക്ക് പുറകിലാണ്.

അവിടെ നിന്ന് ഞാന്‍ എല്ലാ ആഴ്ചയും ഒരു പുസ്തകം എടുക്കും. വായിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പലതും എന്റെ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിവൈഭവം ആവശ്യമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അവ വായിച്ച് തീര്‍ക്കാതെ മടക്കും.

ഏതോ ഒരവധിക്കാലത്ത് ഞാന്‍ ഒരു നാടകം അവിടെ നിന്നെടുത്തു. ഒരു ദിവസം അതും വായിച്ചുകൊണ്ടിരിപ്പാണ്. അപ്പോഴാണ് ഒരു അഭിസാരിക കയറി വരുന്നത്.

സംഭവം ഇതാണ്. മിടുക്കന്‍ ആയ ഒരു പയ്യന്‍. അവന് കുറച്ചു മൂത്തസഹോദരിമാര്‍, പതിവുപോലെ രോഗിയായ അച്ഛന്‍, അമ്മയില്ല എന്നു തോന്നുന്നു. ഇവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങള്‍.

ചേച്ചി കോളേജ് പഠനം ഉപേക്ഷിച്ച് കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്നു. അനിയനെ നല്ല കോളേജില്‍ വിട്ടു പഠിപ്പിക്കുന്നു. അനിയന്‍ പഠനം എല്ലാം കഴിഞ്ഞ് ജോലികിട്ടി നാട്ടില്‍ എത്തുന്നു. ഇനി ചേച്ചിയെ ജോലിക്കൊന്നും വിടാതെ നോക്കണം- അതാണവന്റെ ലക്ഷ്യം.

പക്ഷെ ടൗണില്‍ വെച്ച് ആരോ അവനോടു പറയുന്നു 'നിന്റെ സഹോദരി ഒരു അഭിസാരികയാണ്'. അതുകേട്ട് അവന്‍ ആകെ തളരുന്നു എന്നതാണ് കഥ.

കഥയില്‍ പൊതുവെ വലിയ പ്രശ്‌നം ഇല്ലെങ്കിലും ഈ അഭിസാരിക പ്രയോഗം എന്നെ പറ്റിച്ചു.

സംഭവം നടന്നത് പിറവം ഉപതിരഞ്ഞെടുപ്പിനു മുന്‍പാണെന്ന് പറയേണ്ടല്ലോ. എനിക്ക് ആ വാക്കിന്റെ അര്‍ത്ഥം പിടികിട്ടിയില്ല.

ചേച്ചി എന്തു പണി ചെയ്തിട്ടാണെങ്കിലും അനിയനെ പഠിപ്പിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നം തോന്നിയില്ല. പിന്നെ എന്തിനാണ് അനിയന്‍ തളരുന്നത്. വയലാര്‍ പറഞ്ഞപോലെ 'അഭിസാരിക' അത്ര കുഴപ്പമാണെന്നറിഞ്ഞീല ഞാന്‍.

ഈ വാക്ക് ക്രാക്ക് ചെയ്യാതെ രസവള്ളി തിരിച്ചുപിടിക്കാന്‍ പറ്റില്ല എന്തു ചെയ്യും?

ഞാന്‍ എന്റെ ചെറിയ ചേച്ചിയുടെ അടുത്തെത്തി പ്രശ്‌നം അവതരിപ്പിച്ചു.

'എനിക്കൊന്നും അറിയാന്‍ പാടില്ല. നീ മൂത്ത ചേച്ചിയോടു ചോദിക്ക്'
ചേച്ചി ഫയല്‍ മടക്കി.
സത്യമായിരുന്നോ നാണമായിരുന്നോ എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നില്ല.

പ്രശ്‌നം ഹൈക്കോര്‍ട്ടില്‍ എത്തി എന്റെ വല്യചേച്ചി അല്പം സ്ട്രിക്റ്റ് ആണ്.
പക്ഷെ ഇതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന ഒരു സംശയം പോലും എനിക്കില്ല. ഞാന്‍ മൂത്ത ചേച്ചിയുടെ അടുത്തെത്തി.

പ്രശ്‌നം കേട്ടതും ചേച്ചി പുസ്തകം എന്റെ കയ്യില്‍ നിന്നും വാങ്ങി. എന്നിട്ട് ചൂടായി.

'അനാവശ്യം ഒക്കെവായിച്ചോളും, ഇനി ഞാന്‍ പറയാതെ ലൈബ്രറിയില്‍ പോകരുത്.'

എനിക്ക് കരച്ചില്‍ വന്നു, കാരണം ഒരു നേരം ഭക്ഷണം കഴിക്കരുത് എന്നു പറഞ്ഞാല്‍ എനിക്ക് സഹിക്കാം. പക്ഷെ പുസ്തകം വായിക്കരുത് എന്നു പറഞ്ഞാല്‍ സഹിക്കാനേ പറ്റില്ല. പോരാത്തതിന് എന്റെ മേലുള്ള കുറ്റം എന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. അതുമല്ല എന്റെ ഒറിജിനല്‍ പ്രശ്‌നം അവിടെത്തന്നെ കിടക്കുന്നു. എന്താണീ അഭിസാരിക?

എന്റെ ഭാഗ്യത്തിന് അന്ന് അച്ഛന്‍ അവിടെ ഉണ്ടായിരുന്നു. എന്റെ കരച്ചില്‍ കേട്ട് അച്ഛന്‍ അങ്ങോട്ട് വന്നു. ചേച്ചി സ്ഥലം വിട്ടു.

ഞാന്‍ പ്രശ്‌നം അച്ഛന്റെ മുന്‍പില്‍ അവതരിപ്പിച്ചു.

'ഇത്രേ ഉള്ളോ കാര്യം. അഭിസാരിക എന്നാല്‍ പുരുഷന്‍മാരെ വശീകരിച്ച് അവരുടെ പണം തട്ടിയെടുക്കുന്ന സ്ത്രീ' അച്ഛന്‍ പറഞ്ഞു.

എനിക്ക് എല്ലാം ക്ലിയര്‍ ആയി. സ്വന്തം സഹോദരി അധ്വാനിച്ച് തന്നെ പഠിപ്പിച്ചു എന്നാണ് കഥയിലെ നായകന്‍ വിചാരിച്ചത്. പക്ഷെ അത് ആളെ വശീകരിച്ച് തട്ടിയെടുത്തതാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് വിഷമമായി. ആരാണെങ്കിലും വിഷമിക്കുമല്ലോ.

അച്ഛന്‍ ചേച്ചിയോട് എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്റെ ലൈബ്രറി ബാന്‍ എന്‍ഫോര്‍സ് ചെയ്യപ്പെട്ടില്ല.
സെക്‌സ് എഡ്യുക്കേഷന്റെ ഒന്നാം പാഠമാണ് ഞാന്‍ അന്ന് അച്ഛനില്‍ നിന്ന് പഠിച്ചത്.

ഒന്ന്: കുട്ടികളോട് ഒരു കാര്യവും ശരിയല്ല എന്ന് പറയരുത്.
രണ്ട്: കുട്ടികള്‍ക്ക് എല്ലാകാര്യങ്ങളും ഒറ്റയടിക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. അവരുടെ കോംപ്രിഹെന്‍ഷന്‍ അനുസരിച്ചുള്ള ഉത്തരം മതി.
മൂന്ന്: കുട്ടികള്‍ക്ക് എന്തും അച്ഛനോടോ അമ്മയോടോ (സഹോദരങ്ങളോടോ) ചോദിക്കാന്‍ ഉള്ള സ്വാതന്ത്ര്യം വേണം.

സെക്‌സിനെപ്പറ്റി യാതൊരു സങ്കോചവും ഇല്ലാതെ വായിക്കാനും പറയാനും പ്രവര്‍ത്തിക്കാനും എനിക്ക് ധൈര്യം തന്നതിന് ഞാന്‍ നന്ദി പറയുന്നത് എന്റെ അച്ഛനോടാണ്.

പിന്നെ പേരും രൂപവും ഇല്ലാത്ത ആ അഭിസാരികയോടും. 

മൂത്രം മുട്ടിയാല്‍ സായിപ്പും കടിക്കും

ഐതിഹ്യമാലയിലെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണെങ്കിലും വായിച്ച കാലത്ത് എന്നെ ഏറ്റവും സംഭ്രമിപ്പിച്ചത് സൂര്യകാലടിയുടെ കഥയാണ്. സൂര്യകാലടി നമ്പൂതിരി പിറക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തിന്റെ അച്ഛനെ യക്ഷി കൊന്നുതിന്നിരുന്നു. അമ്മയില്‍നിന്നും ആ കഥ ചെറുപ്പത്തിലേ അറിഞ്ഞ അദ്ദേഹത്തിന് പിന്നെ ജീവിതത്തില്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഏതു വിധേനയും അച്ഛനെ വഞ്ചിച്ച് കൊലപ്പെടുത്തി ഭക്ഷിച്ച ആ യക്ഷിയെ ശരിപ്പെടുത്തുക. ഉറുമ്പിനെ പിടിച്ചു ഹോമിക്കുന്നത് പോലുള്ള നമ്പൂതിരിമാര്‍ക്ക് പറഞ്ഞിട്ടില്ലാത്ത പല ആഭിചാരങ്ങളും ചെയ്ത് അവസാനം ആ യക്ഷിയേയും അവളുടെ കാമുകനായ യക്ഷനേയും ബന്ധിക്കുന്ന സൂര്യകാലടിയുടെ കഥ ഏറെ പേടിപ്പെടുത്തുന്നതായിരുന്നു. ബന്ധനസ്ഥരായ അവര്‍ സൂര്യ കാലടി മൂത്രം മുട്ടി മരിക്കുമെന്ന് ശപിച്ചത്രേ, എന്നിട്ട് പോലും പക തീരാതെ അദ്ദേഹം അവരെ വിട്ടു കളഞ്ഞില്ല.

സൂര്യകാലടിയുടെ കഥ അവസാനിക്കുന്നത് ആലുവക്കടുത്തുള്ള തിരുവാലൂര്‍ ക്ഷേത്രത്തില്‍ ആണ്. യക്ഷിയുടേയും യക്ഷന്റേയും ശാപത്തില്‍ നിന്നും മോക്ഷം തേടി ശിവദര്‍ശനത്തിനു വന്ന സൂര്യകാലടി നമ്പൂതിരി അതിനു സാധിക്കാതെ കുളിപ്പുരക്കകത്ത് മൂത്രം മുട്ടി മരിച്ചു എന്നാണ് ഐതീഹ്യം. മരണഭയത്താലും മൂത്രശങ്കയാലും ബുദ്ധിമുട്ടിയ അദ്ദേഹത്തിന്റെ കരച്ചില്‍ കേട്ട് തദ്ദേശവാസികള്‍ ഓടിക്കൂടിയെന്നും സംഭ്രമം സഹിക്കവയ്യാതെ അദ്ദേഹം കുളിപ്പുരയുടെ കഴുക്കോലില്‍ വരെ ചാടിക്കടിച്ചുവെന്നും ആ പാടുകള്‍ അവിടെ ഇപ്പോഴും ഉണ്ടെന്നും കൊട്ടാരത്തില്‍ ശങ്കുണ്ണി രേഖപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് തിരുവാലൂരിലേത്. ആലങ്ങാടും പറവൂരും കൊച്ചി രാജാവില്‍നിന്നും കിട്ടിയതിനുശേഷം തിരുവിതാംകൂര്‍ രാജാവ് നേരിട്ട് പണിയിച്ചതാണ് ഈ ക്ഷേത്രമെന്നും അതുകൊണ്ടാണ് അത് ഇത്ര വലുതും മനോഹരം എന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ ഞാന്‍ പലവട്ടം പോയിട്ടുണ്ടെങ്കിലും സൂര്യകാലടി ചാടിക്കടിച്ച പാടുകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. കാലപ്പഴക്കം കൊണ്ടു കഴുക്കോല്‍ മാറ്റിയതാകാം. മൂത്രം മുട്ടിയാല്‍ ഒരാള്‍ കെട്ടിടത്തിന്റെ കഴുക്കോലില്‍ ചാടിക്കടിക്കുമോ എന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാകാന്‍ വഴിയുണ്ട്. എനിക്കും ഉണ്ടായിരുന്നു. പിന്നെ കൊട്ടാരത്തില്‍ ശങ്കുണ്ണി അല്ലെ, ഐതിഹ്യം അല്ലേ അല്പം പെരുപ്പിക്കാമല്ലോ എന്ന് കരുതി. പക്ഷെ എനിക്കാ സംശയം ഇപ്പോള്‍ ഇല്ല. കാരണം ഞാന്‍ ആ പരാക്രമം നേരിട്ടു കണ്ടിട്ടുണ്ട്. ആ കഥയാണ് ഈ ആഴ്ചയില്‍.

1996-ല്‍ ആണ് കഥ നടക്കുന്നത്. അന്ന് ഞാന്‍ ബ്രൂണൈയില്‍ ജോലി ചെയ്യുകയാണ്. എണ്ണ നിക്ഷേപത്താല്‍ സമ്പന്നമായ നാടാണല്ലോ ബ്രൂണൈ. അതുകൊണ്ടുതന്നെ അവിടുത്തെ വനപ്രദേശങ്ങള്‍ ഒന്നും വെട്ടി നശിപ്പിച്ചിട്ടില്ല. ട്രോപ്പിക്കല്‍ പ്രദേശങ്ങളിലെ നിത്യഹരിതവനങ്ങളെപ്പറ്റി പഠിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ബ്രൂണൈ. അതുകൂടാതെ ഒരു ദ്വീപിന്റെ ഭാഗമായതുകൊണ്ട് ഇവിടെ മാത്രമുള്ള പല ജീവജാലങ്ങളും ആവാസ വ്യവസ്ഥയും ഉണ്ട്. ആനയോ കടുവയോ പോലെയുള്ള ഹിംസ്ര ജന്തുക്കള്‍ ഇല്ലാത്തതിനാലും കാട്ടുകൊള്ളക്കാരുടെ ശല്യം ഇല്ലാത്തതിനാലും പേടിക്കാതെ ഗവേഷണം ചെയ്യാം. ഇതുകൊണ്ടൊക്കെ, ലോകപ്രശസ്തരായ പല ഗവേഷകരും അവിടെ വന്നു താമസിച്ച് ഗവേഷണം ചെയ്യാറുണ്ട്. അവര്‍ക്കുവേണ്ടി തെമ്പുറോംഗ് എന്ന സ്ഥലത്ത് ഒരു ഫീല്‍ഡ് റിസര്‍ച്ച് സ്‌റ്റേഷനും ഉണ്ട്. അവധിക്കും ബോറടിക്കുമ്പോഴും ഞാന്‍ സ്ഥിരം തെമ്പുറോങ്ങില്‍ പോകും. ശാസ്ത്രത്തിനുവേണ്ടി ഊണും ഉറക്കവും കുടുംബവുമൊക്കെ ഉപേക്ഷിച്ചു കാടുകേറിയിരിക്കുന്ന ഇവരോടുകൂടെയുള്ള സഹവാസം ഏറെ വിജ്ഞാനപ്രദവും വിനോദമുള്ളതും ആണ്.

തെമ്പുറോംഗിലെ മഴക്കാടുകളുടെ മുകളില്‍ ഉണ്ടാക്കിയിരിക്കുന്ന തൂക്കുപാലത്തില്‍വച്ചാണ് ഞാന്‍ ഫ്രഞ്ചുകാരനായ ലൂയിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് ഏതാണ്ട് 60 വയസ്സിനു മുകളില്‍ പ്രായം വരും. മഴക്കാടുകളിലെ അത്തിമരവും കടന്നലും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് അദ്ദേഹത്തിന്റെ ഗവേഷണം. മഴക്കാടുകളില്‍ എല്ലാക്കാലത്തും പഴമുണ്ടാകുന്നത് അത്തി മരത്തില്‍ മാത്രമാണ്. അത് കൊണ്ട് പഴങ്ങള്‍ ഭക്ഷണമായ തന്നെ കുരങ്ങന്മാര്‍ ഉള്‍പെടെയുള്ള പല ജന്തുക്കളുടെയും നിലനില്പിന് അത്തിമരം ഉണ്ടായാലേ പറ്റൂ. ഈ അത്തിമരം ആകട്ടെ പൂത്തു കഴിഞ്ഞാല്‍ ഒരു പ്രത്യേകതരം കടന്നല്‍ വന്നാല്‍ മാത്രമേ പരാഗണം നടക്കുകയുള്ളു. ഓരോ ജാതി അത്തിമരത്തിനും ഓരോ തരം കടന്നല്‍ ആണ്. അപ്പോള്‍ കാട്ടില്‍ എവിടെയെങ്കിലും ഒരു ജാതി അത്തി മരം പൂത്താല്‍ അതിന്റെ പരാഗണത്തിന്റെ ഉത്തരവാദി ആയ കടന്നല്‍ എവിടെ നിന്നെങ്കിലും വന്നെത്തിയലെ പണി നടക്കൂ. വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ഒരു മരവും നോക്കി കടന്നലിന് 365 ദിവസവും അവിടെ ഇരിക്കാന്‍ പറ്റില്ല. അപ്പോള്‍ അത്തി മരം പൂക്കുന്നത് കടന്നല്‍ എങ്ങനെ എങ്കിലും അറിഞ്ഞാലേ പരാഗണം നടക്കൂ, കായ ഉണ്ടാകൂ. കുരങ്ങച്ചനും മറ്റു ജന്തുക്കള്‍ക്കും ജീവിച്ചു പോവാന്‍ പറ്റൂ. അത്തി മരവും കടന്നലും തമ്മില്‍ മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ലാത്തപ്പോള്‍ വാര്‍ത്താവിനിമയം എങ്ങനെ നടക്കുന്നു എന്നത് ജൈവ ലോകത്തെ ഒരു അത്ഭുതം ആണ്. ജൈവലോകത്തെ 800 ലക്ഷം വര്‍ഷത്തോളം പഴക്കമുള്ള ഒരു പാരസ്പര്യത്തിന്റെ കഥയാണ് ഇത്. അത് മനസ്സിലാക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ആളാണ് ലൂയി.

രാത്രി ബെലാലോംഗ് എന്ന സ്ഥലത്തെ ഫീല്‍ഡ് ഹോസ്റ്റലിലാണ് താമസം. പകലെല്ലാം ഗവേഷണവും. ഈ ഗവേഷകര്‍ അല്ലാതെ അവിടെ ആരും ഇല്ല. ജനവാസം ഉള്ള സ്ഥലത്തേക്ക് കിലോമീറ്ററുകളോളം നദിയില്‍കൂടി വരണം.

ലൂയിക്ക്, സാധാരണ പ്രായമാകുന്ന പുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നമായ പ്രൊസ്‌ടേറ്റ് എന്‍ലാര്‍ജ്‌മെന്റ് ഉണ്ടായിരുന്നു. മരുന്നെല്ലാം കഴിച്ച് ഒരുവിധം നിയന്ത്രിച്ചാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഒരു ദിവസം പക്ഷെ വൈകുന്നേരം അദ്ദേഹത്തിന് മൂത്രതടസ്സം നേരിട്ടു. മരുന്നുകൊണ്ട് രക്ഷയില്ല. ഇനി ഒരു ആശുപത്രിയില്‍ പോകണം.

ബെലാലോംഗില്‍ ആശുപത്രയില്ല. ഏറ്റവും അടുത്ത െ്രെപമറി ഹെല്‍ത്ത് സെന്റര്‍ ബന്‍ഗാരില്‍ ആണ്. ഞങ്ങള്‍ സമയം കളയാതെ കാറ്റടിച്ചു വീര്‍പിക്കുന്ന ഒരു വഞ്ചിയില്‍ (inflatable raft) അങ്ങോട്ട് വെച്ചു പിടിച്ചു. അരുവി ചെറുതാണ്, അധികം ആഴവും ഇല്ല. എല്ലായിടത്തും വെള്ളം ആവശ്യത്തിന് ഇല്ല. അപ്പോള്‍ ചില സ്ഥലത്ത് വള്ളം നമ്മള്‍ എടുത്തു നടക്കണം. രണ്ടു മണിക്കൂര്‍ കൊണ്ട് അവിടെയെത്തുമ്പോള്‍ അദ്ദേഹം അല്പം പരവശനായി കഴിഞ്ഞിരുന്നു.

ബന്‍ഗാരിലെ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ രാത്രി പക്ഷെ ഡോക്ടര്‍മാര്‍ ഇല്ല. ആകെയുള്ളത് നേഴ്‌സുമാരും നേഴ്‌സിംഗ് അസിസ്റ്റന്റുമാരും ആണ്. രാത്രി ഏഴുമണി കഴിഞ്ഞിരുന്നതിനാല്‍ പ്രധാന നേഴ്‌സ് അവിടെ ഇല്ല. പിന്നെയുള്ളത് രണ്ട് ചെറിയ പെണ്‍കുട്ടികളായ നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ ആണ്. അവര്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് തീരെ അറിയില്ല.

ഭാഷ അറിയില്ലാത്ത ഒരാളോട് എനിക്ക് മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറഞ്ഞ് മനസ്സിലാക്കുക എളുപ്പമല്ല. ചെറുവിരല്‍ പൊക്കിക്കാണിക്കുന്ന നമ്മുടെ സിഗ്‌നല്‍ ഒരു യൂണിവേഴ്‌സല്‍ സൈന്‍ ഒന്നും അല്ല. അപ്പോള്‍ ഇതത്ര എളുപ്പമല്ല എന്നു സാരം.

രോഗം കൊണ്ടും യാത്രകൊണ്ടും ക്ഷീണിച്ച ലൂയിയേയും കൊണ്ട് ഞങ്ങള്‍ അവിടെയെത്തി. പഠിച്ച പണിയെല്ലാം ഞങ്ങള്‍ നോക്കിയിട്ടും പ്രശ്‌നം മനസ്സിലാക്കാന്‍ അവര്‍ക്ക് പറ്റിയില്ല. പിന്നെ അവസാനത്തിന്റെ തൊട്ടടുത്ത കയ്യായി ഞങ്ങള്‍ ഒരു പേപ്പര്‍ എടുത്ത് പ്രശ്‌നം ഒരു ചിത്രമായി വരച്ചു.

അടിസ്ഥാനപരമായി പ്രൊസ്‌റ്റേറ്റ് ഗ്ലാന്റിന്റെ വികാസം ഒരു പ്ലംബിംഗ് പ്രശ്‌നമാണ്. മൂത്രം വരുന്ന വഴിയെ ഈ ഗ്ലാന്റ് ഞെരുക്കുന്നു. അതുകൊണ്ട് രോഗിക്ക് മൂത്രം മുട്ടുന്നു. ഒരു ചെറിയ പ്ലാസ്റ്റിക് ട്യൂബ് മൂത്രനാളിയിലൂടെ കടത്തി പ്രൊസ്‌റ്റേറ്റ് ഗ്ലാന്റിനപ്പുറം മൂത്രസഞ്ചിയില്‍ എത്തിച്ചാല്‍ പ്രശ്‌നം തീര്‍ന്നു (തല്കാലം). കത്തിറ്റര്‍ ട്യൂബ് എന്നാണ് ഇതിന്റെ മെഡിക്കല്‍ നാമം. ഇതാണ് അത്യാവശ്യമായി ചെയ്യേണ്ടത്. ഇതിന്റെ ഡയഗ്രമാണ് ഞങ്ങള്‍ വരച്ചു കൊടുത്തത്.

ഈ പടം കണ്ടതും ബതാംഗ് ബതാംഗ് എന്നു പറഞ്ഞ് അവര്‍ അകത്തേക്ക് പോയി. പിന്നെ എത്ര വിളിച്ചിട്ടും പുറത്തേക്കു വന്നില്ല. (യാഥാസ്ഥിതികമായ പല സമൂഹങ്ങളിലും പൂരുഷന്മാര്‍ക്ക് കത്തിറ്റര്‍ ഇടുന്ന പ്രവൃത്തി ചെയ്യാന്‍ സ്ത്രീകള്‍ ആയ നേഴ്‌സുമാര്‍ക്ക് മടിയാണ്. ഒമാനില്‍ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്ന എന്റെ സുഹൃത്തായ ഡോക്ടറോട് ഒമാനിലെ നേഴ്‌സുമാരായ പെണ്‍കുട്ടികള്‍ വെച്ച ആദ്യത്തെ കണ്ടീഷന്‍ ഈ കത്തിറ്റര്‍ പണി ചെയ്യില്ല എന്നതായിരുന്നു).

ഇനി അവിടെ നിന്നിട്ടു കാര്യം ഇല്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അടുത്ത ആശ്രയം തലസ്ഥാനമായ ബന്ദറിലെ ആശുപത്രിയാണ്. അതാകട്ടെ കുലാ ബെലാലോംഗില്‍ നിന്നും ഒരു മണിക്കൂറില്‍ കൂടുതല്‍ ബ്രൂണൈ ഉള്‍ക്കടലിലൂടെ ബോട്ടില്‍ പോകണം. രാത്രി ആയാല്‍ സ്ഥിരം ബോട്ടുകള്‍ ഇല്ല. ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ വച്ച 'പറക്കുന്ന ശവപ്പെട്ടികള്‍' (ഫ്ലൈയിംഗ് കൊഫിന്‍സ്) എന്നു പേരുള്ള നാടന്‍ വള്ളത്തില്‍ പോകണം. ഉള്‍കടലായതിനാല്‍ നല്ല ഓളവും ഉണ്ട്. അതിന്റെ മുകളിലൂടെ തെന്നിത്തെറിച്ചാണ് യാത്ര.

മണിക്കൂറുകളായി മൂത്രം മുട്ടിയിരിക്കുന്ന സായിപ്പിന് ഓളപ്പരപ്പുകളുടെ മീതെ തെന്നിത്തെറിച്ചുള്ള ബോട്ട് യാത്ര എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാം. യാത്ര പകുതിയായതോടെ അദ്ദേഹം പരിസരം മറന്ന് അലറിക്കരയാന്‍ തുടങ്ങി. ആരെങ്കിലും ഒന്ന് അടങ്ങിയിരിക്കാന്‍ പറഞ്ഞാല്‍ അശ്ലീല വര്‍ഷവും. അടുത്ത് ചെന്നാല്‍ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് പേടിയായി. സായിപ്പിന്റെ പരാക്രമം കണ്ട ഞാന്‍ സൂര്യ കാലടിയെ ഓര്‍ത്തു. കൊട്ടാരത്തില്‍ ശങ്കുണ്ണിയെ സംശയിച്ചതിനു മാപ്പ്.

ബോട്ട് ബന്ദറിലെ ജട്ടിയില്‍ അടുത്തപ്പോഴേക്കും സായിപ്പിന്റെ നിലവിളി ഏറെ ഉച്ചത്തിലായി. എന്തോ പ്രസവ കേസ് എന്നോര്‍ത്ത് ആള് കൂടി. കരയുന്നത് ഒരു സായിപ്പാണെന്ന് കണ്ടു അവര്‍ ആശ്ചര്യപ്പെട്ടു. അവരെ ഞങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി. അവിടെനിന്നും ആശുപത്രിവരെയുള്ള ദൂരം പോയാല്‍ സായിപ്പു ചത്തുപോയേക്കാം എന്നുവരെ ഞങ്ങള്‍ക്കു തോന്നി.

'ഇവിടെ അടുത്ത് ഒരു ചൈനീസ് ഡോക്ടര്‍ െ്രെപവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ട്, അയാളുടെ അടുത്ത് എത്തിക്കുന്നതാണ് ഏറ്റവും എളുപ്പം' ഒരാള്‍ പറഞ്ഞു.
അങ്ങനെ അയാളുടെ കാറില്‍ ഞങ്ങളും സായിപ്പും ചൈനക്കാരന്റെ ക്ലിനിക്കിലേക്ക് പാഞ്ഞു.

വീടിനോടനുബന്ധിച്ച് തന്നെയാണ് ഈ ചൈന ക്ലിനിക്. പുറത്ത് കുറച്ച് ചൈനീസ് വംശജര്‍ കണ്‍സള്‍ട്ടേഷന് കാത്തുനില്‍ക്കുന്നുണ്ട്. അലറിക്കരയുന്ന ഒരു സായിപ്പിനേയും താങ്ങി ഞങ്ങള്‍ നേരെ കണ്‍സള്‍ട്ടേഷന്‍ റൂമില്‍ എത്തി. സായിപ്പ് കരയുന്നത് സാധാരണ കണ്ടിട്ടില്ലാത്ത കക്ഷികള്‍ എല്ലാം പുറകേയും. റൂമില്‍ സ്ഥലം കിട്ടാത്തവര്‍ ജനാല വഴി എത്തി നോക്കി.

പിന്നെയെല്ലാം പെട്ടന്നായിരുന്നു. ഒറ്റ നോട്ടത്തില്‍ ഡോക്ടര്‍ക്ക് കാര്യം മനസ്സിലായി. പക്ഷെ ഫുള്‍ കത്തിറ്റര്‍ സംവിധാനം ഒന്നും ക്ലിനിക്കില്‍ ഇല്ല. പക്ഷെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കണ്ടു, ആശുപത്രിയിലേക്ക് വിട്ടാല്‍ തട്ടിപ്പോയേക്കാം എന്നദ്ദേഹത്തിനു തോന്നിക്കണം. രോഗിയുടെ ജീവന്‍ നില നിര്‍ത്തുന്നതാണ് ആദ്യത്തെ ചികിത്സ എന്ന് വയസ്‌കര മൂസ്സ് പറഞ്ഞതായും ഐതിഹ്യ മാലയില്‍ ഉണ്ട്. 'മരിച്ചവര്‍ക്ക് ചികിത്സ ഇല്ലല്ലോ' എന്നാണത്രേ അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞു പഠിപ്പിച്ചത്. ഇതേ സ്‌കൂളില്‍ ആയിരിക്കണം നമ്മുടെ ഡോക്ടറും പഠിച്ചത്. അതുകൊണ്ട് ഒഴിവു കഴിവ് പറയാതെ 'ഇപ്പൊ ശരിയക്കിത്തരാം' എന്ന മട്ടില്‍ അദ്ദേഹം ലൂയിയെ കണ്‍സള്‍ട്ടിംഗ് ബെഡില്‍ കിടത്തി വിവസ്ത്രനാക്കി. നിമിഷത്തിനകം എന്തോ ഒരു നേരിയ ട്യൂബ് മൂത്രനാളം വഴി കയറ്റി. സാധാരണ ഗതിയില്‍ ട്യൂബ് ഒരു ബാഗിനകത്തക്കാന്‍ കണക്ട് ചെയ്യേണ്ടത്, അതിനു വാല്‍വ് ഒക്കെ ഉണ്ട്. പക്ഷെ അതൊന്നും തല്‍കാലം ഇല്ല. സൂത്രം കൊണ്ട് ഓട്ട തുറന്നെ മതിയാവൂ.

ട്യൂബ് അകത്തേക്ക് ചെന്നതും അണക്കെട്ട് തുറന്നപോലെ മൂത്രം ടുബിലേക്ക് പ്രവഹിച്ചു. ഗാര്‍ഡന്‍ ഹോസിലേക്ക് വെള്ളം കണക്ട് ചെയ്യുമ്പോള്‍ എന്തുണ്ടാവുമെന്നു കണ്ടിട്ടുള്ളവര്‍ക്ക് സംഗതി വിഭാവനം ചെയ്യാനാകും. എല്ലാ നിയന്ത്രനങ്ങളുടെയും അഭാവത്തില്‍ സായിപ്പിന്റെ മൂത്രശങ്ക ഒരു സുവര്‍ണ മഴയായി ഡോക്ടറുടെയും കാഴ്ചക്കാരുടെയും മുകളില്‍ പെയ്തിറങ്ങി.

അതൊന്നും ആരും ശ്രദ്ധിച്ചില്ല. വാല്‍വ് തുറന്നു പ്രശ്‌നം സോള്‍വ് ആയതോടെ സായിപ്പ് കരച്ചില്‍ നിറുത്തി. ചുറ്റും ജനലിനപ്പുറവും കൂടി നിന്ന ജനം കയ്യടിച്ചു.
അപ്പോഴാണ് ജനമധ്യത്തില്‍ പൂര്‍ണ്ണ നഗ്‌നനായാണ് താന്‍ കിടക്കുന്നതെന്ന് ലൂയിക്ക് മനസ്സിലായത്.

ലൂയി പിന്നെ ഗവേഷണം ബോര്‍ണിയോവില്‍ തുടര്‍ന്നില്ല.

അത്തിമരവും കടന്നാലും തമ്മിലുള്ള ഈ അതിശയമായ പാരസ്പര്യത്തെ അറിയാന്‍ താല്പര്യമുള്ളവര്‍ഇവിടെനോക്കൂ. 

ആപ്പിള്‍ കഴിക്കാത്ത അമ്മ

അച്ഛന്‍ കൊണ്ടു വന്ന പൊതി തുറന്നപ്പോള്‍ അതില്‍ മൂന്നു ആപ്പിളേ ഉള്ളൂ. വീട്ടില്‍ ആണെങ്കില്‍ അനിയത്തി ഉള്‍പ്പെടെ ഞങ്ങള്‍ നാലുപേര്‍ . അപ്പോള്‍ അമ്മ പറഞ്ഞു. 'എനിക്ക് ആപ്പിള്‍ ഇഷ്ടമല്ല.'

അടുത്തിടെ കണ്ട ഒരു ഫേസ്ബുക്ക് മെസേജ് ആണ് ഇത്. അമ്മമാരുടെ സ്‌നേഹവും ത്യാഗവും കാണിക്കാനാണ് ആരോ ഈ കഥയുണ്ടാക്കി പോസ്റ്റ് ചെയ്തത്. ഉടനടി നൂറുകണക്കിന് 'ഷെയറു'കളും ആയിരക്കണക്കിന് 'ലൈക്കു'കളും.

അമ്മ എന്നത് ഭൂരിഭാഗം പേര്‍ക്കും ഒരു മധുരവികാരമാണ്. മക്കള്‍ക്ക് വേണ്ടി അമ്മമാര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. 'കോട്ടയുടെ കല്‍പ്പണിയുറയ്ക്കാന്‍ അതിനുള്ളിലേക്ക് വെച്ച് കെട്ടിപ്പടുക്കുമ്പോഴും, സ്വന്തം കുട്ടിയെ മുലയൂട്ടാനായി പാതിനെഞ്ചം കെട്ടിമറക്കരുതെന്നു' പറയുന്ന ഒ.എന്‍.വി.യുടെ സങ്കല്‍പത്തിലെ അമ്മ മുതല്‍ സുനാമി തിരമാലകള്‍ വീട്ടിലെത്തിയപ്പോള്‍ സ്വയം വെള്ളത്തില്‍ മുങ്ങിയിട്ടും കുഞ്ഞിനെ മുകളില്‍ ഉയര്‍ത്തിപ്പിടിച്ച അമ്മമാര്‍ വരെ അമ്മമാരുടെ എത്രയോ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

എന്നിട്ടും ആപ്പിള്‍ ഇഷ്ടപ്പെടാത്ത അമ്മക്ക് ഒരു 'ഡിസ്‌ലൈക്ക്' കൊടുക്കാനാണ് എനിക്ക് തോന്നിയത്. പക്ഷെ സുക്കര്‍ ബര്‍ഗിന്റെ യഥാര്‍ത്ഥ ജീനിയസ് 'ഡിസ്‌ലൈക്ക്' ബട്ടണ്‍ കണ്ടു പിടിക്കാത്തതാണല്ലോ. അല്ലെങ്കില്‍ ലൈക്കിലും കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ ഫേസ്ബുക്കില്‍ ഉണ്ടാകുമായിരുന്നു. ഫ്രണ്ട്‌സില്‍ കൂടുതല്‍ അണ്‍ഫ്രണ്ട്‌സും.

എന്റെ വീട്ടില്‍ അച്ഛനും അമ്മയും ഞങ്ങള്‍ എട്ടുമക്കളും കൂടാതെ അമ്മാവനും ഉണ്ടായിരുന്നു. അപ്പോള്‍ എണ്ണം പതിനൊന്നായി. ഫേസ്ബുക്കിലെ കണക്കനുസരിച്ച് അച്ഛന്‍ പത്ത് ആപ്പിളായിട്ടുവന്നാലും അമ്മ 'എനിക്ക് ഇഷ്ടമല്ല' എന്നു പറയേണ്ടിവന്നേനെ. പക്ഷെ ഭാഗ്യത്തിന് എന്റെ ചെറുപ്പകാലത്ത് ആപ്പിള്‍കൊട്ടയും ചുമന്ന് അച്ഛന്‍ ചുണ്ടമല കയറി വരാറില്ല. ആപ്പിള്‍ എന്നത് അന്ന് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് കൊണ്ടുക്കൊടുക്കുന്ന ഒരു പഴമായിരുന്നു. റസ്‌കിനെ പനിയുമായി അസോസിയേറ്റ് ചെയ്യുന്ന പോലെ ആപ്പിളിനെ ആശുപത്രിയായിട്ടാണ് ഞാന്‍ അന്നും ഇന്നും അസോസിയേററ്റ് ചെയ്യുന്നത്. തുറന്നു കിടക്കുന്ന ആപ്പിള്‍തോട്ടത്തില്‍ ഒരു ഫ്രാങ്കിന് ആവശ്യമുള്ള ആപ്പിള്‍ പറക്കാനുള്ള സൗകര്യമുണ്ടായിട്ടും ഇപ്പോഴും ഞാന്‍ ഒരു ആപ്പിള്‍ഫാന്‍ അല്ല.

പക്ഷെ ഇന്നത്തെ ചിന്താവിഷയം ആപ്പിളിനോടുള്ള എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അല്ല. മൂന്ന് ആപ്പിളും നാല് ആളുകളും ഉള്ള അണുകുടുംബത്തിലെ അമ്മയുടെ ത്യാഗമാണ്. ആ ത്യാഗത്തിലൂടെ സ്വന്തം കുട്ടികളെ അമ്മ എന്തുപഠിപ്പിക്കുന്നു എന്നതാണ്. ആപ്പിള്‍ തല്‍കാലം നഷ്ടപ്പെടാത്ത അമ്മയെ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളുടെ മനോഭാവം ആണ്.

എന്റെ വീട്ടില്‍ ആപ്പിള്‍ ഇല്ലായിരുന്നുവെങ്കിലും എല്ലാവര്‍ക്കും ഒന്നു വെച്ചുകൊടുക്കാന്‍ പറ്റാത്തതായ പലതും ഉണ്ടായിരുന്നു. ഉദാഹരണത്തിന് കോഴിമുട്ട. വീട്ടില്‍ ഒന്നോ രണ്ടോ കോഴികളാണ് ഉണ്ടാകുന്നത്. അതുതന്നെ തൊഴുത്തിന്റെ മുകളിലോ വൈക്കോല്‍ തുറവിന്റെ അടിയിലോ ഒക്കെ ഒളിച്ചാണ് മുട്ടയിടുന്നത്. ശരാശരി ഒരു ദിവസം ഒരു മുട്ട കിട്ടും. ചിലപ്പോള്‍ അതുമില്ല. കുഞ്ഞുങ്ങളുമായി കോഴി ഇറങ്ങി വരുമ്പോഴാണ് പണി പറ്റിച്ച കാര്യം ഞങ്ങള്‍ അറിയുന്നതുതന്നെ.

വീട്ടില്‍ ഒരു മുട്ട കിട്ടുന്ന ദിവസം അമ്മയത് അത്താഴത്തിന് അരി വെയ്ക്കുന്നതിനിടയ്ക്ക് ചോറിലിട്ട് പുഴുങ്ങും. വൈകീട്ട് 6 മണിക്ക് ഞങ്ങള്‍ പാടത്തു കളിയും ഒക്കെ കഴിഞ്ഞു വരുമ്പോള്‍ പുഴുങ്ങിയ ഒരു മുട്ടയെടുത്ത് ചേച്ചിയുടെ അടുത്ത് കൊടുക്കും. ഞങ്ങള്‍ എല്ലാം ചുറ്റും കൂടും. മുട്ടയുടെ ചൂടാറ്റി തൊണ്ടു പൊളിക്കാനൊക്കെ പത്തോ പതിനഞ്ചോ മിനിട്ട് എടുക്കും. അത്രയും സമയും പൂച്ച മീനും നോക്കിയിരിക്കുന്നപോലെ ഞങ്ങള്‍ ഹാജര്‍ .

മുട്ടയുടെ തൊണ്ട് പൊളിച്ചു കഴിഞ്ഞ് അമ്മയുടെ മുണ്ടില്‍ നിന്നും ഒരു നൂലു വലിച്ചെടുത്ത് അതുകൊണ്ട് ചേച്ചി മുട്ട പത്തോ പതിനൊന്നോ ആക്കി മുറിക്കും (അമ്മാവനും അച്ഛനും വീട്ടിലുണ്ടോ എന്നത് അനുസരിച്ച്) അതില്‍ ഒരു കഷണം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്, അമ്മക്ക് ഉള്‍പ്പെടെ. അതു ഞങ്ങള്‍ ആദ്യമേ അകത്താക്കും.

ബാക്കി ഉള്ള ഒരു കഷണം അമ്മാവന് ഉള്ളതാണ്. ഒരു മുട്ടയുടെ പതിനൊന്നില്‍ ഒന്നാണ് അതെന്നോര്‍ക്കണം. അത് അമ്മാവന് കൊണ്ടുക്കൊടുക്കുന്നജോലി എനിക്കോ അനിയനോ ഉള്ളതാണ്. കാരണം അമ്മാവന്‍ മുട്ട കഴിക്കില്ല. അതുകൊണ്ട് മുട്ട കൊണ്ടുച്ചെല്ലുന്ന ആളോട് അതെടുത്തോളാന്‍ പറയും. ഇതു ഞങ്ങള്‍ക്കെല്ലാം അറിയാം. അതു ഒരു ബോണസ് ആണ്. അമ്മാവനുള്ള ഒരു ചെറിയ കഷണം മുട്ടയുമായി ഒരു അഞ്ഞൂറു പ്രാവശ്യമെങ്കിലും ഞാന്‍ അടുക്കളയുടെ സൈഡിലുള്ള ഇറയത്തുനിന്ന് അമ്മാവന്‍ ഇരിക്കുന്ന തളത്തിലേക്ക് ഓടിയിട്ടുണ്ട്. ഞാനുണ്ടാകുന്നതിനുമുന്‍പ് എന്റെ ചേട്ടന്‍മാരോ ചേച്ചിമാരോ ഓടിയിട്ടുണ്ടാകണം.

രണ്ടു ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന് ഒരാപ്പിള്‍ മൊത്തമായി എനിക്കിഷ്ടമല്ല എന്നു പറയുന്ന അമ്മയുടെ ത്യാഗമനോഭാവമാണോ ഒരു കോഴിമുട്ടയുടെ പത്തിലൊന്നുകഴിക്കുന്ന അമ്മയുടെ പെരുമാറ്റമാണോ കുട്ടികളെ നമ്മള്‍ പഠിപ്പിക്കേണ്ടത്? രണ്ടാമതായി ഒരാഴ്ച തുടര്‍ച്ചയായി അമ്മാവന്‍ മുട്ടയുടെ ചെറിയ കഷണം വേണ്ട എന്നു പറഞ്ഞിട്ടും ഒരു മനുഷ്യായുസ്സ് മുഴുവന്‍ അമ്മ എന്തിന് അമ്മാവനുള്ള ഭാഗം മുറിച്ചുകൊടുത്തുവിട്ടു?

എന്റെ അമ്മയുടെ തലമുറയിലുള്ള അമ്മമാര്‍ കുട്ടികളെ അധികം പറഞ്ഞു പഠിപ്പിക്കാറോ ഉപദേശിക്കാറോ ഇല്ല. പക്ഷെ അവരുടെ പ്രവൃത്തികളിലൂടെയാണ് കുട്ടികള്‍ പാഠങ്ങള്‍ പഠിക്കുന്നത്. ഒരു വീട്ടില്‍ എന്തുണ്ടായാലും അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും മറ്റുള്ളവരുടെ പെരുമാറ്റം ഒരിക്കലും ഗ്രാന്റഡ് ആയി എടുക്കരുതെന്നും ഒക്കെയാണ് ഈ പത്തിലൊന്നു മുട്ടയില്‍ നിന്നും ഞാന്‍ പഠിച്ച പാഠം.

മുട്ട മാത്രമല്ല ഇപ്പോള്‍ നമ്മള്‍ ഗ്രാന്റഡ് ആയി എടുക്കുന്ന പലതും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഇക്കാലത്ത് വീടുപണിയുമ്പോള്‍ എല്ലാവര്‍ക്കും ഒരു മുറി. പിന്നെ ഗസ്റ്റ് റൂം ഇതെല്ലാം സാധാരണമാണല്ലോ. എന്റെ ചെറുപ്പത്തില്‍ സ്വന്തമായിട്ട് ഒരുമുറി പോയിട്ട്, ഒരു പായയോ പുതക്കാനുള്ള പുതപ്പ് പോലുമോ സ്വന്തമായിട്ടില്ല. എല്ലാം പങ്കുവെയ്ക്കപ്പെടേണ്ടതാണ്. ഒന്നും അവകാശവുമല്ല.

പത്തു പേരും മൂന്നു കിടപ്പുമുറികളും ഉള്ള വീട്ടില്‍ അവധിക്കാലത്ത് അടുത്ത പത്തുപേര്‍ അതിഥികളായി ഉണ്ടായിരുന്നു എന്നതും ഇന്നെന്നെ അതിശയിപ്പിക്കുന്നു. സ്വന്തം വീട്ടില്‍ ഗസ്റ്റ് റൂമും ഹിസ് ഹെര്‍ തോര്‍ത്തുകളും വരുന്നവര്‍ക്ക് പല്ലുതേക്കാന്‍ പുതിയ ഗസ്റ്റ് ബ്രഷും പേസ്റ്റും ഉള്‍പ്പെടെയുണ്ടാക്കി പൊങ്ങച്ചത്തിന്റെ വാതിലും തുറന്നിട്ടിരിക്കുന്ന എന്റെ തലമുറക്കാരുടെ വീടുകളില്‍ ക്ഷാമമുള്ളത് അതിഥികള്‍ക്കു മാത്രമാണ്. മേല്‍ക്കൂരയുടെ താഴെയുള്ള സ്ഥലം കൊണ്ടല്ല. എവിടെയും എനിക്കൊരു വീടുണ്ട് എന്ന് അതിഥികള്‍ക്ക് തോന്നിപ്പിക്കുന്ന പെരുമാറ്റം കൊണ്ടാണ് നാം അതിഥികളെ ആകര്‍ഷിക്കുന്നതെന്ന് എനിക്ക് അമ്മ പറഞ്ഞു തന്നിട്ടില്ലെങ്കിലും അറിയാം. വലുതാവേണ്ടത് വീടല്ല മനസ്സാണ് (കൂട്ടത്തില്‍ പറയട്ടെ ഒരു വീട് പണിതപ്പോഴും ഫ്ലാറ്റു വാങ്ങിയപ്പോഴും എനിക്ക് ഒറ്റനിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ ഗസ്റ്റ്‌റൂം ഉണ്ടാകരുത്.)

മക്കളും മരുമക്കളും പേരക്കുട്ടികളും ആയി ഞങ്ങളുടെ അണുകുടുംബം പല ഡസന്‍ ആയി. അതിഥികള്‍ ഇല്ലെങ്കിലും ബെഡ്‌റൂമുകള്‍ അനവധിയായി. എന്നിട്ടും മുട്ടപോയിട്ട് ബിരിയാണി കഴിക്കാന്‍ പോലും പത്തുപേരെ ഒരുമിച്ച് കിട്ടണമെങ്കില്‍ ഓണമോ വിഷുവോ വരണമെന്നായി. ഒരു മുട്ടയുടെ പത്തിലൊന്നവകാശികള്‍ ആയിരുന്നവര്‍ എല്ലാം ഒഴിഞ്ഞ ഗസ്റ്റ് റൂമുകളും ആയി പലയിടത്തും താമസമായി. 'ആള്‍ ഫോര്‍ വണ്‍ . വണ്‍ ഫോര്‍ ആള്‍ ' എന്ന മുദ്രാവാക്യം ഞങ്ങളും മറന്നു തുടങ്ങി.

പത്തിലൊന്നു മുട്ടകഴിച്ച എന്റെ അനുഭവം എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കല്‍ വളരെ ഉപകാരപ്പെട്ട കഥകൂടി പറഞ്ഞത് ലേഖനം അവസാനിപ്പിക്കാം. ആഫ്രിക്കയിലെ ഒരു കടലോരഗ്രാമത്തില്‍ ന്നേഷ്യ ഇക്കണോമിക്ക് സര്‍വ്വേ നടത്തുകയാണ് ഞങ്ങളുടെ ടീം. അമേരിക്കയില്‍ നിന്നും യു.കെ.യില്‍ നിന്നും ഉള്ള സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍ ആണ് സര്‍വേ ടീമിനെ നയിക്കുന്നത്. ആളുകളുടെ വരവ്, ജീവിതരീതികള്‍, ഭക്ഷണക്രമം, ആരോഗ്യം ഇവയെല്ലാം ആണ് സര്‍വേ ചെയ്യപ്പെടുന്നത്. സര്‍വേയിലെ ഒരു ചോദ്യം ഇതായിരുന്നു.

'നിങ്ങള്‍ ആഴ്ചയില്‍ എത്രദിവസം മത്സ്യം കഴിക്കും?'

ഉത്തരങ്ങളുടെ ഓപ്ഷന്‍ അപൂര്‍വമായി തൊട്ട് മിക്കവാറും എല്ലാ ദിവസവും എന്നുവരെയാണ്. ഉത്തരങ്ങള്‍ കൂടുതലും മിക്കവാറും എല്ലാ ദിവസവും എന്നാണ്. കടലോരത്ത് താമസമായതിനാല്‍ ആ ഉത്തരം അവിശ്വസിക്കേണ്ട കാര്യവും ഇല്ല. എന്നാല്‍ കുട്ടികളുടെ ന്യൂട്രീഷനും വളര്‍ച്ചയും വെച്ചു നോക്കുമ്പോള്‍ അവര്‍ എന്നും മീന്‍ കഴിക്കുന്നവരാണെന്ന് തോന്നുന്നും ഇല്ല. സര്‍വേയില്‍ എവിടെയോ പിഴ പറ്റിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. എങ്ങനെ പരിഹരിക്കാം എന്നായി ചര്‍ച്ച.

ദിവസവും മുട്ടകഴിച്ചു വളര്‍ന്ന എനിക്ക് സര്‍വേയില്‍ ഒരു പ്രശ്‌നവും തോന്നിയില്ല. ഞാന്‍ എന്റെ മുട്ടക്കഥ അവരോടു പറഞ്ഞു. ഫീല്‍ഡില്‍ ചോദ്യാവലി പൂരിപ്പിച്ചവരോട് ഇക്കാര്യം വെരിഫൈ ചെയ്യാനും തീരുമാനിച്ചു.

സംഭവം ഇതുതന്നെ. മല്‍സ്യബന്ധനം ആണെങ്കിലും തീരെ പാവപ്പെട്ടവരാണ് എല്ലാവരും. കപ്പയോ ചേമ്പോ ആണ് പ്രധാന ഭക്ഷണം. അതിനു കൂട്ടായി ദിവസവും ഒരു സൂപ്പ് ഉണ്ടാകും. അതില്‍ ഒരു മീനോ ചിലപ്പോള്‍ ചന്തയില്‍ മീന്‍ വൃത്തിയാക്കുമ്പോള്‍ ബാക്കിവരുന്ന അവശിഷ്ടങ്ങളോ ഇടും. അതിന് ഫിഷ് പെപ്പ സൂപ്പ് എന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ എല്ലാ ദിവസവും മീന്‍ കഴിക്കുന്നു എന്നതും ശരി. അതുകൊണ്ട് വലിയ ന്യൂട്രീഷന്‍ കിട്ടുന്നില്ല എന്നതും ശരി.

നാട്ടിലിപ്പോള്‍ നാടന്‍ ആപ്പിള്‍ കാണാനേ ഇല്ല എന്നാണ് ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വാഷിങ്ടണ്‍ ആപ്പിളാണത്രെ എല്ലാം. മൂന്നു തടിയന്‍ വാഷിങ്ടണ്‍ ആപ്പിള്‍ ഉണ്ടായിട്ടും അമ്മക്ക് ഒരു കഷണം പോലും കൊടുക്കാതെ കഴിക്കുന്ന അച്ഛനോടും കുട്ടികളോടും എനിക്ക് 'ലൈക്ക്' ഇല്ല. ഉള്ളതെന്തും പങ്കുവെച്ചു കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കാത്ത അമ്മയോടും. 

വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

ഇന്ത്യയില്‍ വര്‍ഷാവര്‍ഷം പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരേക്കാള്‍ പത്തിരട്ടിയെങ്കിലും വരും പാസാവുന്ന എഞ്ചിനീയര്‍മാരുടെ എണ്ണം. ഇന്ത്യയുടെ സമീപകാലസാമ്പത്തിക പുരോഗതിയിലും എഞ്ചിനീയര്‍മാരുടെ പങ്ക് വലുതാണ്.

എന്നാലും ഇന്ത്യയില്‍ നല്കപ്പെടുന്ന പത്മപുരസ്‌കാരങ്ങള്‍ പരിശോധിച്ചാല്‍ എഞ്ചിനീയര്‍മാരേക്കാള്‍ കൂടുതല്‍ പുരസ്‌കാരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് കിട്ടുന്നതായി കാണാം. പ്രാഞ്ചിയേട്ടനെപ്പോലെ പത്മ പുരസ്‌കാരത്തില്‍ ഒരു കണ്ണുള്ളതുകൊണ്ട് ഞാനിതിന്റെ കാരണം ഗഹനമായി ചിന്തിക്കാറുണ്ട്.

ഇന്ത്യയില്‍ അതിവിശിഷ്ടരായ ഡോക്ടര്‍മാരുടെ എണ്ണം അങ്ങനെയുള്ള എഞ്ചിനീയര്‍മാരേക്കാള്‍ പത്തുമാര്‍ക്ക് കൂടുതലുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നെനിക്ക് തോന്നുന്നില്ല. പത്മപുരസ്‌കാരങ്ങള്‍ക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് ഒരു ട്രാന്‍സ്പാരന്റ് പ്രോസസ്സ് അല്ലാത്തിനാല്‍ ഈ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഉള്ള ആളുകളുടെ വ്യക്തിപരമായ അഭിപ്രായവും താല്പര്യങ്ങളും ആര്‍ക്കു ബഹുമതികിട്ടും എന്നതിനെ ബാധിക്കും.

ഇവിടെയാണോ ഡോക്ടര്‍മാര്‍ക്ക് എഞ്ചിനീയര്‍മാരേക്കാള്‍ ആധിപത്യം വരുന്നത്. ഒന്നാമത് ഭൂരിഭാഗം ഡോക്ടര്‍മാരും അവരുടെ കര്‍മ്മ മണ്ഡലത്തിലെ ഉപഭോക്താക്കളുമായി നേരിട്ടാണ് ഇടപഴകുന്നത്. എഞ്ചിനീയര്‍മാരാകട്ടെ സമൂഹവുമായിട്ടും. പ്രധാനമന്ത്രിയുടെ മുട്ടിന്റെ ചിരട്ടമാറ്റിവക്കുന്ന ഡോക്ടര്‍ അദ്ദേഹത്തെ നേരിട്ട് കാണുന്നു, സംസാരിക്കുന്നു, ഡോക്ടറുടെ പ്രയത്‌നങ്ങളുടെ ഫലം നേരിട്ടറിയാന്‍ പ്രധാനമന്ത്രിക്ക് അവസരമുണ്ടാകുന്നു. എന്നാല്‍ ന്യൂഡല്‍ഹിയിലെ വിമാനത്താവളം പണിക്ക് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ ആകട്ടെ പ്രധാനമന്ത്രിയുള്‍പ്പെട്ട സമൂഹത്തിനു സേവനം ചെയ്യുന്നുവെങ്കിലും അവരുടെ കണ്ണില്‍പ്പെടുന്നില്ല. (അങ്ങനെ കണ്ണില്‍പ്പെട്ട ഇ.ശ്രീധരന്‍ പത്മപുരസ്‌കാരജേതാവുമാണ്).

രണ്ടാമത്തെ കാരണം ഡോക്ടര്‍മാര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സന്ദര്‍ഭമാണ്. ശരാശരി മനുഷ്യനാകട്ടെ ഇന്ത്യന്‍ പ്രസിഡന്റാകട്ടെ നമുക്കോ നമുക്ക് വേണ്ടപ്പെട്ടവര്‍ക്കോ ഒരസുഖമുണ്ടാകുമ്പോഴാണ് നാം ഡോക്ടര്‍മാരെ അവരുടെ കര്‍മ്മ മണ്ഡലത്തില്‍ പരിചയപ്പെടുന്നത്. നമ്മുടെ അധികാര സാമ്പത്തിക ശക്തികള്‍ എന്തു തന്നെ ആയാലും നമ്മുടെ ജീവിതത്തിലെ ഏറ്റവും വള്‍ണറബിള്‍ ആയ സമയമാണിത്. അപ്പപ്പോള്‍ അവര്‍ ചെയ്യുന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളും നമുക്ക് അതീവമഹത്തരമായി തോന്നും.

ഇതു ഇന്നും ഇന്നലത്തെയും ഒന്നും കഥയല്ല. ഏറെക്കാലമായി ചികിത്സിച്ചിട്ടും മാറാത്ത വയറുവേദന ഇംഗ്ലീഷ് മരുന്നുപയോഗിച്ച് മാറ്റിയതിന്റെ പ്രത്യുപകാരമായിട്ടു കൂടിയാണത്രെ ബ്രിട്ടീഷുകാര്‍ക്ക് മുഗള്‍ ചക്രവര്‍ത്തി കച്ചവടസൗകര്യങ്ങള്‍അനുവദിച്ചുകൊടുത്തത്. രാജ്യാധിപത്യം ആണെങ്കിലും പ്രജാധിപത്യം ആണെങ്കിലും ഡോക്ടര്‍മാര്‍ വിചാരിച്ചാല്‍ വല്ലതും നടക്കുമെന്നുസാരം. ഇതു മനസ്സിലാക്കിയായിരിക്കണം 'വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത്.

ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് വൈദ്യം പഠിക്കുന്ന ശരാശരിക്കാരുടെ നില ദ്രവ്യത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് ഞാന്‍ കരുതുന്നു എന്നു കരുതരുത്. ഇന്ത്യയില്‍ ഇപ്പോഴും എഞ്ചിനീയറിംഗ് അഡ്മിഷനിലും ബുദ്ധിമുട്ടാണ് എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടാന്‍ കിട്ടിയാലോ നാലുവര്‍ഷം പഠിച്ച് എഞ്ചിനീയര്‍മാര്‍ നാല്പതിനായിരവും അന്‍പതിനായിരം രൂപ ശരാശരി പ്രതിമാസ ശമ്പളവുമായി പുറത്തിറങ്ങുമ്പോള്‍ തുടക്കക്കാരായ ഡോക്ടര്‍മാരുടെ കാര്യം കഷ്ടമാണ്. രണ്ടു വര്‍ഷം പ്രവര്‍ത്തനപരിചയവുമായി കുട്ടി എഞ്ചിനീയര്‍മാര്‍ കോട്ടിട്ട് അമേരിക്കക്ക് പറക്കുമ്പോള്‍ ഇവിടെ പത്തുവര്‍ഷം കോട്ടിട്ട് പഠിപ്പും പ്രാക്ടീസും നടത്തിയ ഡോക്ടര്‍ക്ക് അമേരിക്കയില്‍ പ്രാക്ടീസ് ചെയ്യാന്‍ കടമ്പകള്‍ വേറെയും ബാക്കി. എന്തിന് എഞ്ചിനീയര്‍ മൂത്ത് ടീം ലീഡറും പ്രൊജക്ട് മാനേജരും ഒക്കെ ആകുന്നവരെ കൂട്ടി എഞ്ചിനീയര്‍മാര്‍ വരച്ച വരയില്‍ നിര്‍ത്തുമ്പോള്‍ പുതിയതായി പുറത്തിറങ്ങുന്ന ഡോക്ടര്‍ കുട്ടികളെ പത്തും പതിനാലും മണിക്കൂര്‍ പണിയെടുപ്പിക്കുകയും എന്നാല്‍ അംഗീകാരം കൊടുക്കാതിരിക്കുകയും ചെയ്യുന്നതാണ് വൈദ്യശാസ്ത്രരംഗത്തെ ശരാശരി രീതി. അതുകൊണ്ട് വൈദ്യം പഠിച്ചവര്‍ ദ്രവ്യമുണ്ടാക്കിക്കോട്ടെ. എനിക്ക് സന്തോഷമേ ഉള്ളൂ.

കുഞ്ചന്‍നമ്പ്യാര്‍ വൈദ്യത്തെപ്പറ്റി പറയുന്ന കാലത്ത് കേരളത്തില്‍ പ്രധാനമായും ആയുര്‍വേദവും അല്പം ലാടവൈദ്യവുമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ല ജനങ്ങള്‍ പൊതുവെ അലോപ്പതി എന്നു വിളിക്കുന്ന വൈദ്യശാഖ മുതല്‍ സിദ്ധവും യുനാനിയും വരെ പഠിപ്പിക്കാന്‍ മെഡിക്കല്‍ കോളേജുകളും പ്രയോഗിക്കാന്‍ ഡോക്ടര്‍മാരും ഉപയോഗിക്കാന്‍ രോഗികളും ഉണ്ട്. എയ്ഡ്‌സിനു പോലും ഒറ്റമൂലി കൊടുത്ത് ദ്രവ്യമുണ്ടാക്കുന്ന ഡോക്ടര്‍മാരും അനവധി.

ആധുനിക വൈദ്യശാസ്ത്രത്തെ അലോപ്പതി എന്നു വിളിക്കുന്നത് ആധുനിക വൈദ്യശാസ്ത്രമോ ശാസ്ത്രസമൂഹമോ അംഗീകരിച്ചിട്ടില്ല. മോഡേണ്‍ മെഡിസിന്‍ എന്നാണ് ഇതിന്റെ ശരിയായ വിളിപ്പേര്. മറ്റുള്ള വൈദ്യശാഖകളെ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്നും (ആരുടെ ശരി എന്നൊക്കെ ചോദ്യമുണ്ടാകാം. ഇതിനൊക്കെ ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട ഉത്തരവും ഉണ്ടാകാം. രോഗത്തിന്റെ കാര്യകാരണങ്ങളെപ്പറ്റിയും ചികിത്സയുടെ തെറ്റുകുറ്റങ്ങളെപ്പറ്റിയും ആധുനിക ശാസ്ത്രതത്വങ്ങളും സങ്കേതങ്ങളും ഉപയോഗിച്ച പഠനവും പ്രയോഗവും നടത്തുന്നതുകൊണ്ട് ഈ വൈദ്യശാഖയെ മോഡേണ്‍ എന്നു വിളിക്കാന്‍ എനിക്ക് ബുദ്ധിമുട്ടില്ല). ഇതിന്റെ അര്‍ത്ഥം ആധുനിക വൈദ്യശാസ്ത്രത്തിന് കുറവുകള്‍ ഇല്ല എന്നോ മറ്റു വൈദ്യശാഖകള്‍ക്ക് സാധ്യതകള്‍ ഇല്ല എന്നോ അല്ല).

ആധുനിക വൈദ്യശാസ്ത്രത്തിലോ ആള്‍ട്ടര്‍നേറ്റീവ് ചികിത്സാരീതികളിലോ എനിക്ക് വലിയഗ്രാഹ്യം ഒന്നുമില്ല. ഈ കാര്യങ്ങളില്‍ എന്റെ അഭിപ്രായം ഈവിധസംവിധാനങ്ങള്‍ നേരിടേണ്ടി വരുന്ന ഒരു സാധാരണക്കാരന്റേതാണ്. ആധുനികവും അല്ലാത്തതുമായ ചികിത്സാരീതികള്‍ എനിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ ഉപയോഗിക്കാറും ഉണ്ട്. ഇക്കാര്യത്തില്‍ എനിക്ക് ഏറ്റവും വിലയേറിയ ഉപദേശം ലഭിച്ചത് ബ്രൂണൈയിലെ ഞങ്ങളുടെ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന ഒരു ന്യൂസിലന്‍ഡുകാരന്‍ ഡോക്ടറില്‍ നിന്നാണ്.

ബ്രൂണൈയില്‍ ജോലിക്കെത്തിയ ഏതാണ്ട് മുപ്പതോളം കുടുംബങ്ങളെ ആശുപത്രിയും ആരോഗ്യപരിപാലനരീതികളും പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.

' നിങ്ങളെല്ലാം ശരാശരി ആരോഗ്യമുള്ളവരും ഒരു വിധം ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നവരും ആണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ജീവിതരീതിയെപ്പറ്റിയാണ് അധികം ചിന്തിക്കേണ്ടത് അല്ലാതെ രോഗത്തെയോ ചികിത്സയേയോ പറ്റിയല്ല' എന്നു പറഞ്ഞാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്.

'ഞങ്ങള്‍ ഇവിടെ ഇരുപത്തിനാലുമണിക്കൂറും ആഴ്ചയില്‍ ഏഴുദിവസവും നിങ്ങളുടെ ഏതു ആരോഗ്യപ്രശ്‌നത്തിലും ഇടപെടാന്‍ തയ്യാറായി ഇരിക്കുന്നും ഉണ്ട്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖം തോന്നിയാല്‍ ഉടന്‍ ഓടി ഇങ്ങോട്ടുവരരുത്. വീട്ടില്‍ പോയി വിശ്രമിക്കുക. പെട്ടെന്നു വഷളാവുന്ന രോഗമാണെങ്കില്‍ പത്തുമിനുട്ടിനകം ആംബുലന്‍സ് അവിടെ എത്തും. എന്നാല്‍ പല അസുഖങ്ങളും ശരീരത്തിന് അല്പം വിശ്രമം കൊടുത്താല്‍ ശരീരം സ്വയം ശരിയായിക്കൊള്ളും.'

'കുറേ ആളുടെയെങ്കിലും പ്രശ്‌നം തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ്. അവരെ ആശുപത്രിയില്‍ ഡോക്ടറുടെ അടുത്ത് എത്തിച്ചാല്‍ തന്നെ പ്രശ്‌നം തീരും. മരുന്നു കൊടുത്തു വഷളാക്കാതിരിക്കുകയാണ് ഇവര്‍ക്ക് പറ്റിയ ഏറ്റവും നല്ല ചികിത്സ.

'രണ്ടു ദിവസം കൊണ്ടും മാറാത്തതും ശരിക്കും രോഗമുള്ളതുമായ ആളുകള്‍ക്ക് പറ്റിയ വിദഗ്ദമായ ചികിത്സകള്‍ ഒക്കെ ഇവിടെ ലഭ്യമാണ്. എങ്കില്‍പോലും കുറേപേരുടെ രോഗങ്ങള്‍ ഭേദമാകില്ല. ആധുനിക വൈദ്യശാസ്ത്രത്തിനും പരിമിതികള്‍ ഉണ്ട്. അപ്പോള്‍ അങ്ങനെയുള്ളവരുടെ രോഗം ഭേദമാക്കാന്‍ പറ്റിയില്ലെങ്കിലും ചികിത്സിച്ച് മോശമാക്കാതിരിക്കുകയും ആരോഗ്യകരവും സാന്ത്വനപ്പെടുത്തുന്നതും വേദന കുറക്കുന്നതുമായ പരിപാലനങ്ങള്‍ നല്‍കുകയും ഒക്കെയാണ് ഇവിടെ ചെയ്യാന്‍ ശ്രമിക്കുന്നത്.'

ഇത്രയും ആണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഇതില്‍നിന്നും ഞാന്‍ മനസ്സിലാക്കിയതും പ്രയോഗിക്കുന്നതും ആയ ചില തത്വങ്ങള്‍ ഉണ്ട്.

ഒന്നാമത് അസുഖമുണ്ടെന്നു തോന്നുന്ന ഭൂരിഭാഗം ആളുകളുടെയും ആരോഗ്യപരിപാലനത്തിന് (ചികിത്സക്ക് അല്ല) റേക്കി മുതല്‍ എന്തുസംവിധാനത്തിനും സാധിക്കും. ചികിത്സ രീതിയിലും ഡോക്ടറിലും ഉള്ള വിശ്വാസം, ഡോക്ടറും മറ്റു സംവിധാനങ്ങളും ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യകരമായ അന്തരീക്ഷം, നല്ല ഉപദേശം, ചികിത്സിച്ച് രോഗം മാറ്റിയില്ലെങ്കിലും കൂട്ടാതിരിക്കാനുള്ള അറിവ് ഇത്രയും മതി.

നമ്മുടെ ആരോഗ്യപരിപാലനസംവിധാനത്തില്‍ ഈ പറഞ്ഞവ മോഡേണ്‍ മെഡിസിനുള്‍പ്പെടെ പ്രാക്ടീസ് ചെയ്യുന്ന സ്ഥലങ്ങളില്‍ ലഭ്യമല്ല. രോഗികളുടെ ബാഹുല്യവും ആരോഗ്യപരിപാലനരംഗത്ത് ആവശ്യത്തിന് മുതല്‍ മുടക്കില്ലാത്തതും കാരണം ഭൂരിഭാഗം ആശുപത്രികളിലും, അത് ഏതുവൈദ്യശാഖ ആയാലും, വൃത്തിയോ വെടിപ്പോ ഇല്ല. അതുകൊണ്ടുതന്നെ പനിയുമായി ആശുപത്രിയില്‍ എത്തുന്ന ആള്‍ വയറിളക്കവുമായി തിരിച്ചുപോകേണ്ടിവരുന്നു. രോഗം നിര്‍ണ്ണയിക്കുന്നതിലെ പിഴവുകള്‍, മരുന്നിലെ മായം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എല്ലാം രോഗിയുടെ നിലയെ എല്ലാ സംവിധാനങ്ങളിലും ബാധിക്കുന്നു.

ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ പ്രയോഗത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒരു പൊതുനയം ഇല്ല. ചില രാജ്യങ്ങളില്‍ ചില ചികിത്സാരീതികള്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. മറ്റു ചിലവ സ്വന്തം ചിലവില്‍ നടത്തമെന്നല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളിലോ ഇന്‍ഷുറന്‍സ് ചിലവിലോ നടത്താന്‍ പറ്റില്ല. ഇന്ത്യയില്‍ പല വൈദ്യശാഖകള്‍ക്കും സര്‍ക്കാറിന്റെ അംഗീകാരം ഉണ്ടെന്നു മുന്‍പേ പറഞ്ഞല്ലോ.

ഈ കാര്യത്തില്‍ സ്വിറ്റ് സര്‍ലാണ്ടിലെ രീതി എനിക്കിഷ്ടമാണ്. രോഗികളെ ചികിത്സിക്കുന്ന എല്ലാ ഡോക്ടര്‍മാരും മോഡേണ്‍ മെഡിസിന്‍ പഠിച്ചവരായിരിക്കണം എന്നതാണ് ഒന്നാമത്തെ കണ്ടീഷന്‍. പക്ഷെ മോഡേണ്‍ മെഡിസിനില്‍ അടിസ്ഥാന പഠനത്തിനു ശേഷം മറ്റു ആള്‍ട്ടര്‍നേറ്റീവ് വൈദ്യശാഖകളില്‍ പഠനം നടത്താനും പ്രാക്ടീസ് നടത്താനും ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ട്. അതുപോലെ ആള്‍ട്ടര്‍നേറ്റീവ് വൈദ്യത്തെ ആശ്രയിക്കാന്‍ രോഗികള്‍ക്കും ഇതിന്റെ ചിലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുകയും ചെയ്യും. എല്ലാ വൈദ്യസംവിധാനങ്ങളും എല്ലാവര്‍ക്കും ലഭ്യമാണെന്നും ആശുപത്രികള്‍ വൃത്തിയുള്ളവയാണെന്നും പ്രത്യേകം പറയേണ്ടല്ലോ.

ഇതൊക്കെയാണെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ ഒഴിച്ച് ഞാന്‍ കണ്‍സള്‍ട്ടേഷനും ചികിത്സയും ഒക്കെ നടത്തുന്നത് നാട്ടിലാണ്. കാരണം ഇവിടുത്തെ ഡോക്ടര്‍മാരുടെ ഒരു പ്രത്യേക രീതിയാണ്. നമ്മോട് എല്ലാ രോഗവിവരവും അന്വേഷിച്ച ശേഷം അവര്‍ ഒരു തടിയന്‍ ബുക്കെടുത്തുവെച്ച് അതില്‍ നോക്കിയാണ് മരുന്നു കുറിക്കുന്നത്. നമ്മുടെ നാഡിയിടിപ്പും നാക്കിന്റടിയിലും ഒന്നോടിച്ചു നോക്കി മിനുട്ടുകള്‍ക്കകം കുറിപ്പെഴുതുന്ന ഡോക്ടര്‍മാരെ പരിചയിച്ചുപോന്ന വെങ്ങോലക്കാരന് പുസ്തകം നോക്കി മരുന്നു കണ്ടു പിടിക്കുന്ന ഡോക്ടര്‍മാരെ അല്പം സംശയത്തോടെയേ നോക്കാന്‍ പറ്റൂ.

എന്നാലും രണ്ടു കാര്യങ്ങള്‍ കൂടെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. തിരക്കു കുറഞ്ഞ ആശുപത്രികളിലേ പോകാറുള്ളൂ, കുറിച്ചു തരുന്ന മരുന്ന് ചുരുങ്ങിയത് നാല്പത്തിയെട്ട് മണിക്കൂര്‍ കഴിഞ്ഞേ കഴിച്ചു തുടങ്ങാറുള്ളൂ. അതുകൊണ്ടുതന്നെ കഴിച്ച മരുന്നിനേക്കാള്‍ കഴിക്കാത്ത മരുന്നാണ് എനിക്ക് ഇതുവരെ കൂടുതല്‍ ആശ്വാസം തന്നിട്ടുള്ളത്.