Saturday, 15 December 2012

പ്രൈമറിസ്‌കൂളിലെ വെടിവെപ്പ്‌



32 Photos

ന്യൂടൗണ്‍: യു.എസ്സില്‍ െ്രെപമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 18 കുട്ടികളടക്കം 27 പേര്‍ മരിച്ചു. ഇരുപതുകാരനായ അക്രമിയെ പോലീസ് വെടിവെച്ചുവീഴ്ത്തി. കണക്ടികട്ട് സംസ്ഥാനത്തെ ന്യൂടൗണിലുള്ള സാന്‍ഡി ഹൂക് സ്‌കൂളില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതര (ഇന്ത്യന്‍ സമയം രാത്രി എട്ടു മണി)യോടെയാണ് സംഭവം. സ്‌കൂളുമായി ബന്ധമുള്ളയാളാണ് അക്രമിയെന്നും രണ്ടുതോക്കുകള്‍ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അസംഖ്യം വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പോലീസും രക്ഷാപ്രവര്‍ത്തകരും അധ്യാപകരുമൊക്കെ ചേര്‍ന്ന് കുട്ടികളെ സ്‌കൂളില്‍നിന്ന് ഒഴിപ്പിച്ചു. 2007ല്‍ വിര്‍ജീനിയ ടെക് യൂണിവേഴ്‌സിറ്റിയില്‍ 32 പേര്‍ മരിക്കാനിടയായ വെടിവെപ്പിനുശേഷം യു.എസ്സില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംഭവമാണിത്. ഇക്കൊല്ലം ഇതിനുമുമ്പും സ്‌കൂളുകളില്‍ വെടിവെപ്പുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച വെടിവെപ്പു നടന്ന സാന്‍ഡി ഹൂക് സ്‌കൂള്‍ ഉന്നതനിലവാരമുള്ള സ്ഥാപനമാണ്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ നാലാംതരം വരെയായി അറുന്നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.